Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

മകളുടെ സ്വപ്‌ന വിവാഹ സാക്ഷാത്ക്കാരത്തിന് അമ്മ സമ്മാനമായി നൽകിയത് 14 ലക്ഷം രൂപ; ഒമ്പത് മാസങ്ങൾക്ക് ശേഷം മകളുടെ ഭർത്താവിന്റെ രക്തത്തിൽ പിറന്ന കുഞ്ഞിനെയും സമ്മാനമായി നൽകി പെറ്റമ്മ: മകളുടെ ഭർത്താവ് അമ്മയ്ക്ക് സ്വന്തമായതോടെ ഒരിക്കലും ക്ഷമിക്കാനാവില്ലെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ് മകളും

മകളുടെ സ്വപ്‌ന വിവാഹ സാക്ഷാത്ക്കാരത്തിന് അമ്മ സമ്മാനമായി നൽകിയത് 14 ലക്ഷം രൂപ; ഒമ്പത് മാസങ്ങൾക്ക് ശേഷം മകളുടെ ഭർത്താവിന്റെ രക്തത്തിൽ പിറന്ന കുഞ്ഞിനെയും സമ്മാനമായി നൽകി പെറ്റമ്മ: മകളുടെ ഭർത്താവ് അമ്മയ്ക്ക് സ്വന്തമായതോടെ ഒരിക്കലും ക്ഷമിക്കാനാവില്ലെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ് മകളും

സ്വന്തം ലേഖകൻ

ലണ്ടൻ: മകളുടെ വിവാഹത്തിന് അമ്മ സമ്മാനമായി നൽകിയത് 14 ലക്ഷം രൂപ. ഒടുവിൽ മമകളുടെ വിവാഹത്തിന് ഒമ്പത് മാസങ്ങൾക്ക് ശേഷം മകളുടെ ഭർത്താവിന്റെ രക്തത്തിൽ പിറന്ന കുഞ്ഞിനെയും സമ്മാനമായി നൽകി പെറ്റമ്മ. അമ്മയുടെ ചതി തിരിച്ചറിഞ്ഞ മകൾ തനിക്ക് ഒരിക്കലും അമ്മയോട് പൊറുക്കാനാവില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. ഇപ്പോൾ മകളുടെ ഭർത്താവ് അമ്മയ്ക്ക് സ്വന്തമാണ്. ഇറുവരും വളരെ സന്തോഷമായി ജീവിക്കുകയാണിപ്പോഴെന്നും മകൾ ലോറൻ പറയുന്നു.

ലോറൻ വാൾ എന്ന 34കാരിയാണ് അമ്മയുടെയും ഭർത്താവിന്റെയും ചതിയുടെ കഥ വിളിച്ചു പറഞ്ഞത്. 19-ാം വയസ്സിലാണ് ലോറൻ എയർപോർട്ട് ജീവനക്കാരനായ പോൾ വൈറ്റിനെ വിവാഹം ചെയ്തത്. ഇപ്പോൾ 53 വയസ്സുള്ള ലോറന്റെ അമ്മ ജൂലി ലോറന് വിവാഹ സമ്മാനമായി 14 ലക്ഷം രൂപയും നൽകി. വിവാഹ ശേഷം ഇരുവരം ഡെവണിലേക്ക് ഹണിമൂൺ ആഘോഷിക്കാനും പോയി. വിവാഹത്തിന് എട്ടാഴ്ചകൾക്ക് ശേഷം ഭർത്താവ് പോൾ ലോറനെ ഉപേക്ഷിച്ചു പോവുകയും ചെയ്തു. ഇതിന് പിന്നാലെ ഒമ്പത് മാസങ്ങൾക്ക് ശേഷം ലോറന്റെ അമ്മ ജൂലി പ്രസവിക്കുകയും ചെയ്തു. മകളുടെ മുൻ ഭർത്താവാണ് തന്റെ കുഞ്ഞിന്റെ അച്ഛനെന്നും തങ്ങൾ ഇപ്പോൾ ഒരുമിച്ചാണെന്നും പ്രസവത്തിന് പിന്നാലെ ജൂലി വെളിപ്പെടുത്തുകയും ചെയ്തു.

പോൾ താനുമായുള്ള വിവാഹ സമയത്തും അമ്മയ്‌ക്കൊപ്പം വളരെ സന്തോഷവാനായിരുന്നെന്നും ഇരുവരും എപ്പോഴും കൊച്ചു വർത്തമാനം പറയുകയും പൊട്ടിച്ചിരിക്കുകയും ചെയ്യുമായിരുന്നെന്നും ലോറൻ പറയുന്നു. എന്നാൽ തന്നോട് ഈ ചതി ചെയ്ത അമ്മയോട് ാെരിക്കലും പൊറുക്കാനാവില്ലെന്നാണ് വർഷങ്ങൾ കഴിഞ്ഞിട്ടും ഈ മകൾ പറയുന്നത്. അമ്മയുടെ ഫോണിൽ ഇരുവരും ലോറനുമായുള്ള വിവാഹത്തിന് മുന്നേ മുതൽ സ്‌നേഹത്തിലായിരുന്നെന്നും ഫോൺ ചെയ്തിരുന്നതായുള്ള തെളിവുകളും ലോറന് ലഭിച്ചിരുന്നു. എന്നാൽ ഇതെല്ലാം അമ്മ നിഷേധിച്ചതായും ലോറൻ പറയുന്നു.

താൻ ലോകത്ത് ഏറ്റവും കൂടുതൽ സ്‌നേഹിച്ച രണ്ട് വ്യക്തികൾ തന്നെ ചതിച്ചതിന്റെ ഞെട്ടലിൽ നിന്നും വർഷങ്ങൾ പിന്നിട്ടിട്ടും മോചിതയായിട്ടില്ലെന്നും ലോറൻ പറയുന്നു. ഒരു മകളോട് ഒരമ്മ ചെയ്യാവുന്ന ഏറ്റവും വലിയ ചതിയാണിതെന്നും ലോറൻ പറഞ്ഞു. പോളിന് 18 വയസ്സുള്ളപ്പോഴാണ് ലോറനും പോളും പ്രണയത്തിലാകുന്നത്. ഇരുവരും ഡേറ്റിങിലും ആയി. 2004 മാർച്ചിൽ ഇരുവർക്കും ഒരു പെൺകുഞ്ഞ് പിറക്കുകയും ചെയ്തു. മകൾക്ക് അഞ്ച് മാസം പ്രായമുള്ളപ്പോഴാണ് ഇരുവരും വിവാഹം കഴിക്കുന്നത്.

അമ്മ തന്റെ ഭർത്താവിന്റെ കുഞ്ഞിനെ ഗർഭിണിയാണെന്ന വാർത്ത ആദ്യം കേട്ടെങ്കിലും വിശ്വസിച്ചിരുന്നില്ല. ഒരിക്കൽ റോഡിൽ വെച്ച് കണ്ടപ്പോൾ അമ്മയുടെ വയറ് കണ്ട് അത്ഭുതപ്പെട്ട തന്നോട് വയറ്റിൽ മുഴയാണെന്നാണ് അമ്മ പറഞ്ഞതെന്നും ലോറൻ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP