Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എട്ടാം ക്ലാസ് വിദ്യാർത്ഥി ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിൽ: കണ്ടെത്തിയത് വീടിന് സമീപത്തെ പുളിമരത്തിൽ

എട്ടാം ക്ലാസ് വിദ്യാർത്ഥി ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിൽ: കണ്ടെത്തിയത് വീടിന് സമീപത്തെ പുളിമരത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കിളിമാനൂരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പൊരുന്തമൺ പള്ളിമുക്ക് ആശാ നിവാസിൽ ഷിജുവിന്റെ മകൻ അഭിനവിനെ (13) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

വീടിന് സമീപത്തെ പുളിമരത്തിലാണ് അഭിനവിന്റെ മൃതദേഹം കണ്ടെത്തിയത്. മാതാപിതാക്കൾ തിരുവനന്തപുരത്ത് പോയി തിരിച്ച് വീട്ടിലെത്തിയപ്പോൾ അഭിനവിനെ കണ്ടില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പുളിമരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

കിളിമാനൂർ ഗവൺമെന്റ് എച്ച് എസ് എസിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. സംഭവത്തിൽ കുട്ടി തൂങ്ങി മരിക്കാനുണ്ടായ കാരണം വ്യക്തമായിട്ടില്ല. പൊലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP