Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജ്യത്തെ സമ്പത്ത് മുഴുവൻ കുമിഞ്ഞു കൂടിയിരിക്കുന്നത് ഒരു ശതമാനത്തിന്റെ കൈവശമെന്ന് ഓക്സ്ഫാം പഠനം; 70 ശതമാനം സമ്പത്തും അംബാനി അടക്കമുള്ള കോടിപതികളുടെ കയ്യിൽ; രാജ്യത്ത് ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കൂടിവരുന്നു; സമ്പത്തിക പ്രതിസന്ധി തകർത്തത് സാധാരണക്കാരെ മാത്രം; ഇന്ത്യയിൽ മുകേഷ് അംബാനി ഉൾപ്പെടെ 63 കോടിപതികളുടെ വരുമാനം കേന്ദ്ര ബജറ്റിൽ വകയിരുത്തിയ തുകയുടെ അത്ര തന്നെ; ഓക്‌സ്ഫാം പഠനറിപ്പോർട്ട്

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: രാജ്യത്തെ സമ്പത്ത് മുഴുവൻ കുമിഞ്ഞു കൂടിയിരിക്കുന്നത് ഒരു ശതമാനത്തിന്റെ കൈവശമെന്ന് ഓക്സ്ഫാം പഠനം. 70ശതമാനം ദരിദ്രരുടെ കൈയിലുള്ള അത്രയും പണം ഒരു ശതമാനം സമ്പന്നരുടെ കെവശമുണ്ടെന്നാണ് പഠനം പറയുന്നത്.വേൾഡ് എക്കണോമിക്ക് ഫോറത്തിന്റെ ഭാഗമായി ഓക്സ്ഫാം പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇന്ത്യൻ സമ്പദ് വ്യവസ്ഥ നേരിടുന്ന ലിംഗ അസമത്വത്തിലേക്കും വിരൽ ചുണ്ടുന്നതാണ് ഓക്സ്ഫാമിന്റെ സർവ്വേ്.. ഇന്ത്യൻ സമ്പദ് വ്യവസ്ഥ നേരിടുന്ന ലിംഗ അസമത്വത്തിലേക്കും വിരൽ ചുണ്ടുന്നതാണ് ഓക്സ്ഫാമിന്റെ സർവ്വേ.

ലോകത്തിലെ 2,153 ശതകോടീശര്വരന്മാർക്ക് 4,6 ബില്യൺ ജനത്തേക്കാള് കൂ7ടുതൽ സമ്പത്തുണ്ടെന്ന് സർവ്വേ വ്യക്തമാക്കുന്നു. ആഗോള തരത്തിലുള്ള ഈ അസമത്വ ഞെട്ടിക്കുമെന്നും സർവ്വേ ചുണ്ടിക്കാട്ടി. ധനികരും ദരിദ്രരും തമ്മിലുള്ള അന്തരം ഏറുമ്പോൾ ഇതിനെ സർക്കാർ ഗൗരവമായി നോക്കി കാണമണമെന്നും റിപ്പോർട്ടിൽ പറയുന്നു. ഓക്‌സ്ഫാം കോൺഫെഡറേഷനെ പ്രതിനിധീകരിച്ച് എത്തിയ ഓക്‌സ്ഫാം ഇന്ത്യ സി.ഇ ഒഓ അമിതാഭ് ബെഗാറാണ് റിപ്പോർട്ടിൽ ഇക്കാര്യ വ്യക്തമാക്കിയത്.

രാജ്യത്ത് ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കൂടി വരികയാണെന്നും ലക്ഷാപതികളുടെ എണ്ണം കഴിഞ്ഞ ദശാബ്ദത്തിൽ ഇരട്ടിയായെന്നും പഠനത്തിൽ കണ്ടെത്തി. ഇന്ത്യയിൽ മുകേഷ് അംബാനി ഉൾപ്പെടെ 63 കോടിപതികളുടെ വരുമാനം കേന്ദ്ര ബജറ്റിൽ വകയിരുത്തിയ തുകയുടെ അത്രതന്നെ വരുമെന്ന് സർവ്വേ പറയുന്നു. ഒരു ടെക്ക്‌നോളജി കമ്പനി സി.ഇ ഒ ഒരു വർഷം സമ്പാദിക്കുന്ന പണം ഒരു വനിതാ വീട്ടു ജീവനക്കാരി 22,277 വർഷമെടുക്കേണ്ടി വരുമെന്നും റിപ്പോർട്ടിൽ പരാമശിക്കുന്നു.

വരുമാനം ഒരു സെക്കന്റിൽ 106 രൂപയായി കണക്കാക്കിയാൽ ഒരു ടെക്ക് സിഇഒ ഒരുവീട്ടുജോലിക്കാരി ഒരു വർഷത്തിനുള്ളിൽ ഉണ്ടാക്കുന്നതിനേക്കാൾ പത്ത് മിനിട്ട് വേഗത്തിൽ കൂടുതൽ വരുമാവം ഉണ്ടാക്കുന്നുവെന്ന് പഠനം വ്യക്തമാക്കുന്നു. കോർപ്പറേറ്റുകളിൽ നിന്നും സമ്പന്നരായി വ്യക്തികളിൽ നിന്നുമുള്ള നികുതി വരുമാനം കണ്ടെത്തി രാജ്യത്തെ സ്ത്രികളുടേയും കുട്ടികളുടേയും ദാരിദ്രം പരിഹരിക്കുന്നതിന് സഹായിക്കുമെന്നും പഠനം പറയുന്നു. സ്ത്രികളുടെ ജോലിഭാരം കുറയ്ക്കുന്നതിനും പൊതുസർവീസിങ്ങിനുമായി ഫണ്ടുകളിൽ കണ്ടെത്തേണ്ടിയതുണ്ട്.

2018-2019 സാമ്പത്തിക വർഷം 24,42,200 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയത്.സാമ്പത്തിക മേഖലയിലെ തകർച്ച കോടിപതികളുടെ ബിസിനസിനെ ബാധിച്ചിട്ടില്ലെന്നും സാധാരണക്കാരെയാണ് തകർച്ച പ്രകടമായി തകർത്തതെന്നും പഠനം കണ്ടെത്തി.ലോകത്തെ 22 ബിസിനസുകാരുടെ കൈവശം ആഫ്രിക്കൻ രാജ്യങ്ങളിലെ സ്ത്രീകളുടെ കൈവശമുള്ളതിലേക്കാൾ പണമുണ്ട് എന്നതാണ് മറ്റൊരു സുപ്രധാന കണ്ടെത്തൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP