Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വധശ്രമത്തിന് പിന്നിൽ ഹോസ്റ്റൽ റൂമിലെ എസ്.എഫ്.ഐ പ്രവർത്തകരുമായുള്ള പ്രശ്‌നങ്ങളുടെ പക; ആസിൽ അബൂബക്കർ സംഘടനയുടെ നോട്ട പുള്ളിയാകുന്നത് എസ്.എഫ്.ഐയുമായി ഇടഞ്ഞതോടെ; കുസാറ്റിൽ നാലാം വർഷ വിദ്യാർത്ഥിയെ കാറിടിച്ചും കമ്പിവടി കൊണ്ട് മർദിച്ചും കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ എസ്.എഫ്.ഐ നേതാക്കൾക്കെതിരെ ഒറ്റക്കെട്ടായി വിദ്യാർത്ഥികൾ; അഡ്‌മിസ്‌ട്രേറ്റീവ് ഓഫീസ് വിദ്യാർത്ഥികൾ ഉപരോധിക്കുന്നു; മർദനമേറ്റ ആസ്ഫിന് 14 സ്റ്റിച്ചുകൾ; മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി : കുസാറ്റിൽ വിദ്യാർത്ഥിയെ എസ്.എഫ്.ഐ നേതാക്കൾ കാറിച്ച് വീഴ്‌ത്തി കൊല്ലാൻ ശ്രമിച്ചതിന് പിന്നിൽ ഹോസ്റ്റൽ റൂമിലെ പ്രശ്‌നങ്ങളുടെ പക. ഹോസ്റ്റലിൽ എസ്.എഫ്.ഐ പ്രവർത്തകരമായിട്ടുണ്ടായ പ്രശ്‌നങ്ങളാണ് നാലാം വർഷ വിദ്യാർത്ഥിയായ ആസിഫ് അബുബേക്കറെ കാറിടിച്ച് വീഴ്‌ത്തിയും കമ്പിവടികൊണ്ട് മർദിച്ചതിന് പിന്നിലെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നത്. സംഭവത്തിൽ കുസാറ്റിലെ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി പ്രജിത്ത് കെ ബാബു പ്രസിഡന്റ് രാഹുൽ പേരാളം എനിനവർക്കെതിരെയാണ് വധശ്രമത്തിന് വിദ്യാർത്ഥികൾ പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ ക്യാമ്പസിന്റെ അഡിമിനിസ്ട്രേറ്റീവ് ഓഫീസ് ഉപരോധിച്ചു.

പരിക്കേറ്റ നാലാം വർഷ വിദ്യാർത്ഥി ആസിൽ അബൂബക്കർ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്. കോളേജ് ഹോസ്റ്റലിലുണ്ടായ ചില പ്രശ്നങ്ങളുടെ പേരിലാണ് ആസിലിനെ കോളേജ് മെയിൻ ഗേറ്റിന് സമീപം വെച്ച് കാറിടിച്ച് വീഴ്‌ത്തി ആക്രമിക്കുന്നത്.കാറിടിച്ച് വീഴ്‌ത്തിയ ശേഷം എസ്എഫ്ഐ നേതാക്കൾ ആസിലിന്റെ തലയിലും ദേഹമാസകലം കമ്പിവടി ഉൾപ്പെടെ ഉപയോഗിച്ച് മർദിക്കുകയായിരുന്നു. എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും ചിത്രങ്ങൾ സഹിതം പ്രദർശിപ്പിച്ചുകൊണ്ടാണ് വിദ്യാർത്ഥികളുടെ പ്രതിഷേധം. ഇവരെ ക്യാംപസിന് പുറത്താക്കണമെന്നാണ് സമരക്കാരുടെ ആവശ്യം.

പ്രതിഷേധത്തിൽ എസ്എഫ്ഐ പ്രവർത്തകരും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. തങ്ങൾ സംഘടനയ്ക്കെതിരെയല്ലെന്നും, സംഘടനയ്ക്കുള്ളിലെ ചില നേതാക്കന്മാരുടെ പ്രവൃത്തിക്കെതിരെയാണ് രംഗത്തു വന്നതെന്ന് വിദ്യാർത്ഥികൾ സൂചിപ്പിച്ചു. ഹോസ്റ്റൽ മെസ്സിൽ എസ്എഫ്ഐ നേതാക്കൾക്കെതിരെ പ്രതികരിച്ചതാണ് ആക്രമണത്തിന് കാരണമെന്നും, ആസിലിന്റെ തലയിൽ 12-ഓളം സ്റ്റിച്ചുകളുണ്ടെന്നും വിദ്യാർത്ഥികൾ പറയുന്നു.

കഴിഞ്ഞ ദിവസം കുസാറ്റ് ക്യാമ്പസിൽ വച്ച് പരുക്കേറ്റ വിദ്യാർത്ഥിയും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. ഇത് പറഞ്ഞ് അവസാനിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിന്റെ തുടർച്ചയായി ഇന്നലെ രാത്രി വിദ്യാർത്ഥിയെ എസ്എഫ്ഐ നേതാക്കൾ കാറിടിച്ച് വീഴ്‌ത്തി ക്രൂരമായി മർദിക്കുകയായിരുന്നു.

മറ്റൊരു വിദ്യാർത്ഥിയെ കൂട്ടുന്നതിന് വേണ്ടി ബൈക്കുമായി എത്തിയ വിദ്യാർത്ഥിയെ കാറിടിച്ച് വീഴ്‌ത്തിയ ശേഷം സ്റ്റീൽ ദണ്ഡുകൊണ്ട് മർദിക്കുകയായിരുന്നുവെന്ന് വിദ്യാർത്ഥികൾ പറയുന്നു.യൂണിറ്റ് പ്രസിഡന്റിനേയും സെക്രട്ടറിയേയും പുറത്താക്കണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP