Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിൽ പുതിയ അദ്ധ്യയന വർഷത്തേക്കുള്ള പ്രവേശനത്തിന് ഓൺലൈൻ അപേക്ഷകൾ നാളെ മുതൽ സ്വീകരിച്ച് തുടങ്ങും; അപേക്ഷകൾ സ്വീകരിക്കുക ഏഴോളം ഇന്ത്യൻ സ്‌കൂളുകളിലേക്കുള്ള പ്രവേശനത്തിന്

ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിൽ പുതിയ അദ്ധ്യയന വർഷത്തേക്കുള്ള പ്രവേശനത്തിന് ഓൺലൈൻ അപേക്ഷകൾ നാളെ മുതൽ സ്വീകരിച്ച് തുടങ്ങും; അപേക്ഷകൾ സ്വീകരിക്കുക ഏഴോളം ഇന്ത്യൻ സ്‌കൂളുകളിലേക്കുള്ള പ്രവേശനത്തിന്

സ്വന്തം ലേഖകൻ

മസ്‌കത്ത്: ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിൽ 2020-21 അദ്ധ്യയന വർഷത്തേക്കുള്ള പ്രവേശനത്തിന് ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാൻ നാളെ മുതൽ അവസരം. കെ.ജി 1 മുതൽ 11 വരെയുള്ള ക്ലാസുകളിലേക്ക് 2020 ജനുവരി 21 ചൊവ്വാഴ്ച മുതൽ ഫെബ്രവരി 20 വരെയാണ് അപേക്ഷ നൽകാനുള്ള സമയം.

അപേക്ഷ നൽകാനായി രക്ഷിതാക്കൾ www.indianschoolsoman.com എന്ന വെബ്‌സൈറ്റാണ് സന്ദർശിക്കേണ്ടതെന്ന് ഒമാൻ ഇന്ത്യൻ സ്‌കൂൾ ഡയറക്ടർ ബോർഡ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. പ്രവേശന നടപടികളിലെ ബുദ്ധിമുട്ടും സ്‌കൂളുകളിലെ തിരക്കും ഒഴിവാക്കാൻ ഓൺലൈൻ വഴിയുള്ള കേന്ദ്രീകൃത അഡ്‌മിഷൻ നടപടിക്ക് സാധിക്കുമെന്ന് അധികൃതർ അറിയിച്ചു.

ക്യാപിറ്റൽ ഏരിയയിലെ ഏഴ് ഇന്ത്യൻ സ്‌കൂളുകളിലേക്കുള്ള പ്രവേശനത്തിനാണ് ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിക്കുന്നത്. ബൗഷർ, മസ്‌കത്ത്, ദർസൈത്ത്, അൽവാദി അൽ കബീർ, അൽ ഗുർബ, അൽ സീബ്, അൽ മാബില എന്നീ ഇന്ത്യൻ സ്‌കൂളുകളിലേക്ക് അപേക്ഷ നൽകാം.#

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP