Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'സിനിമയിൽ നിന്ന് കിട്ടാനുള്ളതെല്ലാം കിട്ടി കഴിഞ്ഞ് വർഷങ്ങൾക്കു ശേഷം വീണ്ടും വേറേതെങ്കിലും വേദിയിൽ ഇരുന്ന് ഇതേ പോലെ ഖേദം പ്രകടിപ്പിക്കുമെന്നു തന്നെ പ്രതീക്ഷിക്കുന്നു; ഞങ്ങൾക്ക് അറിയാമായിരുന്നു പാർവതിയെ പോലെ ഉള്ളവർ തിരിച്ച് പുരക്കകത്ത് കയറുമെന്നും ഞങ്ങള് പിന്നേം അനീതികൾക്ക് എതിരെ തെരുവിൽ മഞ്ഞ് കൊള്ളമെന്ന്'; ഇസ്‌ലാമോഫോബിയ വിവാദത്തിൽ പാർവതിക്കെതിരെ അലീന ആകാശമിട്ടായി

മറുനാടൻ ഡെസ്‌ക്‌

ന്നുനിന്റെ മൊയ്തീൻ, ടേക്ക് ഓഫ് അടക്കമുള്ള ചിത്രങ്ങളിൽ അഭിനയിച്ചതിന് ശേഷം പാർവതി നടത്തിയ ഇസ്ലാമോഫോബിയ ആരോപണത്തിൽ വിവാദം കത്തുകയാണ്. ഇസ്ലാമോഫോബിയക്ക് നടി പാർവതി ഖേദം പ്രകടിപ്പിച്ചിതോടെയാണ് വിവാദമായത്. സിനിമകൾ കഴിഞ്ഞ് വർഷങ്ങൾക്കിപ്പുറമാണ് പാർവതിക്ക് ഇചതിനെക്കുറിച്ച് പ്രതികരിച്ചത്. അതേ വേദിയിൽ രാച്ചിയമ്മ എന്ന കറുത്ത സ്ത്രീയെ വെളുത്ത പാർവതി അവതരിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് പാർവതി അത് ഫിക്ഷൻ ആണ്, അതുകൊണ്ടാണ് അഭിനയിക്കുന്നത് എന്നാണ് ഉത്തരം നൽകിയത്. ആ ഉത്തരത്തെ വിമർശിച്ച് രംഗത്തെത്തിയിരിക്കയാണ് ദളിത് ആക്ടിവിസ്റ്റ് അലീന ആകാശമിഠായി.

രാച്ചിയമ്മ എന്ന സിനിമയിൽ നിന്നും കിട്ടാനുള്ളതെല്ലാം കിട്ടിക്കഴിഞ്ഞ്, വർഷങ്ങൾക്കു ശേഷം ഇപ്പോൾ ഇസ്ലാമോഫോബിയയ്ക്ക് മാപ്പു പറഞ്ഞത് പോലെ രാച്ചിയമ്മയിൽ അഭിനയിച്ചതിനും മാപ്പു പറയുമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് അലീന ആകാശമിഠായി ഫേസ്‌ബുക്കിൽ കുറിച്ചത്. രാച്ചിയമ്മയെ കുറിച്ച് ചോദിച്ച ചോദ്യങ്ങൾക്ക് കൃത്യമായ ഒരു ഉത്തരം കൊടുക്കാതെ ഒഴിഞ്ഞു മാറുകയാണ് പാർവതി ചെയ്തത്. ഇത് ഫിക്ഷൻ ആണല്ലോ, റിയാലിറ്റി അല്ലല്ലോ തുടങ്ങിയ തലയും വാലും ഇല്ലാത്ത മറുപടികൾ. അലീന പോസ്റ്റിൽ പറയുന്നു

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:-

പാർവതി താൻ അഭിനയിച്ച സിനിമകളിലെ ഇസ്ലാമോഫോബിയക്ക് ഖേദം പ്രകടിപ്പിച്ചത് ആണല്ലോ ഇപ്പോഴത്തെ വിഷയം. അതേ വേദിയിൽ വെച്ച് എന്റെ സുഹൃത്തുക്കളായ Sree Srikanth, Gargi H Naseema Nazrin തുടങ്ങിയവർ രാച്ചിയമ്മയെ കുറിച്ച് ചോദിച്ച ചോദ്യങ്ങൾക്ക് കൃത്യമായ ഒരു ഉത്തരം കൊടുക്കാതെ ഒഴിഞ്ഞു മാറുകയാണ് പാർവതി ചെയ്തത്. ഇത് ഫിക്ഷൻ ആണല്ലോ, റിയാലിറ്റി അല്ലല്ലോ തുടങ്ങിയ തലയും വാലും ഇല്ലാത്ത മറുപടികൾ. പിന്നെ ഈ സമയത്ത് ഇഅഅയും ചഞഇയുമാണത്രേ ചർച്ച ചെയ്യേണ്ടത്! ആരൊക്കെ എപ്പോഴൊക്കെ എന്തൊക്കെ ചർച്ച ചെയ്യണം എന്ന് വിഷയങ്ങളുടെ പ്രധാന്യം പാർവതി ആണോ തീരുമാനിക്കുന്നത്?

അല്ലെങ്കിലും ഞങ്ങൾക്ക് അറിയാമായിരുന്നു കുറേ മുസ്ലീങ്ങളും കീഴാളരും രാജ്യത്തിന്റെ പല ഭാഗത്തിരുന്ന് മഞ്ഞു കൊള്ളുന്നതുകൊണ്ട് എന്നെങ്കിലും ഈ പോളിസികൾക്ക് മാറ്റം വന്നാൽ പാർവതിയെ പോലെ ഉള്ളവർ തിരിച്ച് പുരക്കകത്ത് കയറുമെന്നും ഞങ്ങള് പിന്നേം ഞങ്ങളു നേരിടുന്ന അനീതികൾക്ക് എതിരെ തെരുവിൽ തന്നെ നിന്ന് വെയിലും മഞ്ഞും കൊള്ളണമെന്നും. ഈ സിനിമയിൽ നിന്ന് കിട്ടാനുള്ളതെല്ലാം കിട്ടി കഴിഞ്ഞ് വർഷങ്ങൾക്കു ശേഷം വീണ്ടും വേറേതെങ്കിലും വേദിയിൽ ഇരുന്ന് ഇതേ പോലെ ഖേദം പ്രകടിപ്പിക്കുമെന്നു തന്നെ പ്രതീക്ഷിക്കുന്നു (ഇവർക്കൊന്നും വേദികൾക്ക് കുറവില്ലല്ലോ).

ദളിതരോട് എല്ലാവരും മാപ്പ് ചോദിക്കുകയാണ്. ഡെയ്‌ലി പലതിനും പലർക്കും മാപ്പ് കൊടുക്കേണ്ട അവസ്ഥയാണ്. ഞങ്ങളെ കൊല്ലുന്നതിന് ബലാത്സംഗം ചെയ്യുന്നതിന്, പല സഹായങ്ങളും തരാതെ തടഞ്ഞു വെച്ച് ചിത്രവധം ചെയ്യുന്നതിന് ഉയർന്ന ജാതിയിൽ പെട്ടവർ ചോദിക്കുമ്പോൾ മാപ്പ് കൊടുക്കേണ്ടത് ഞങ്ങളുടെ കടമ ആണല്ലോ. എങ്ങനെ എല്ലാവർക്കും എടുത്തു കൊടുക്കാൻ ഞങ്ങൾക്ക് മാപ്പുനിർമ്മാണ ഫാക്ടറി ഒന്നുമില്ല. അതൊക്കെ ഞങ്ങടെ പൂർവ്വികരുടെ കാലത്തേ തീർന്നു പോയതാണ്.നിങ്ങളീ മാപ്പു പറഞ്ഞു കസേരയിട്ട് ഇരിക്കുന്നത് ഈ രാജ്യത്തെ ദളിതരും ആദിവാസികളും മുസ്ലീങ്ങളും ജീവൻ കൊടുത്ത് ഉണ്ടാക്കിയ ഇടങ്ങളിലാണ് എന്നും ഓർക്കണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP