Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൗദിയുടെ കിഴക്കൻ പ്രവിശ്യയിൽ അപകട മുന്നറിയിപ്പ് സംവിധാനം പ്രവർത്തന സജ്ജം; പ്രവർത്തന ക്ഷമത വിലയിരുത്താൻ ബുധനാഴ്‌ച്ച ഉച്ചയ്ക്ക് സൈറൺ മുഴക്കുമെന്ന് സിവിൽ ഡിഫൻസ്

സൗദിയുടെ കിഴക്കൻ പ്രവിശ്യയിൽ അപകട മുന്നറിയിപ്പ് സംവിധാനം പ്രവർത്തന സജ്ജം; പ്രവർത്തന ക്ഷമത വിലയിരുത്താൻ ബുധനാഴ്‌ച്ച ഉച്ചയ്ക്ക് സൈറൺ മുഴക്കുമെന്ന് സിവിൽ ഡിഫൻസ്

മറുനാടൻ മലയാളി ബ്യൂറോ

ദമ്മാം: അപകട മുന്നറിയിപ്പ് നൽകുന്നതിനായി സൗദി അറേബ്യയിലെ വിവിധയിടങ്ങളിൽ സജ്ജീകരിക്കുന്ന സൈറൺ കിഴക്കൻ പ്രവിശ്യയിൽ പ്രവർത്തന സജ്ജമായി. ഇതിന്റെ പ്രവർത്തനക്ഷമത വിലയിരുത്തുന്നതിനായി ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് സൈറൺ മുഴക്കി പരിശോധിക്കുമെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.

അപകടങ്ങളോ മറ്റ് അത്യാഹിതങ്ങളോ ഉണ്ടാകുമ്പോൾ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാനായാണ് രാജ്യത്തെ വിവിധ പ്രവിശ്യകളിൽ സൈറണുകൾ സജ്ജീകരിക്കുന്നത്. ഓരോ പ്രവിശ്യാ ഗവർണറേറ്റുകളുടെയും കീഴിലുള്ള പ്രധാന നഗരങ്ങളിലും ജനവാസ മേഖലകളിലുമെല്ലാം സൈറൺ മുഴങ്ങും. തലസ്ഥാനമായ റിയാദിൽ സ്ഥാപിച്ച സൈറണുകളുടെ പരിശോധന കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് നടത്തിയത്. റിയാദിൽ ബുധനാഴ്ച നടത്തുന്ന പരീക്ഷണവുമായി ബന്ധപ്പെട്ട് തദ്ദേശവാസികൾക്ക് അധികൃതർ അറിയിപ്പുകൾ നൽകുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP