Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സുന്ദരികളായ പെൺകുട്ടികളെ പ്രേമിച്ച ശേഷം കൊന്നു കുളത്തിൽ താഴ്‌ത്തുന്നതിൽ ആനന്ദം കണ്ടെത്തിയ യുവാവ് പിടിയിൽ; വീട്ടു മുറ്റത്തെ കുളം വറ്റിച്ചപ്പോൾ കണ്ടെത്തിയത് മുന്നൂറോളം മനുഷ്യ അസ്തികൾ; പണം കുമിഞ്ഞ് കൂടിയപ്പോൾ പീഡിപ്പിച്ച ശേഷം കൊല്ലുന്നതിൽ ആനന്ദം കണ്ടെത്തിയ ചെറുപ്പക്കാരന്റെ കഥ

സുന്ദരികളായ പെൺകുട്ടികളെ പ്രേമിച്ച ശേഷം കൊന്നു കുളത്തിൽ താഴ്‌ത്തുന്നതിൽ ആനന്ദം കണ്ടെത്തിയ യുവാവ് പിടിയിൽ; വീട്ടു മുറ്റത്തെ കുളം വറ്റിച്ചപ്പോൾ കണ്ടെത്തിയത് മുന്നൂറോളം മനുഷ്യ അസ്തികൾ; പണം കുമിഞ്ഞ് കൂടിയപ്പോൾ പീഡിപ്പിച്ച ശേഷം കൊല്ലുന്നതിൽ ആനന്ദം കണ്ടെത്തിയ ചെറുപ്പക്കാരന്റെ കഥ

സ്വന്തം ലേഖകൻ

ബാങ്കോക്ക്: സുന്ദരികളായ പെൺകുട്ടികളെ പ്രേമിച്ച് വശത്താക്കിയ ശഷം കൊന്നു കുളത്തിൽ താഴ്‌ത്തുന്നതിൽ ആനന്ദം കണ്ടെത്തിയ യുവാവ് ഒടുവിൽ പൊലീസ് പിടിയിലായി. കോടീശ്വരനായ അപ്പിച്ചായ് ഓൺഗ്വിസ്റ്റ് എന്ന 40കാരനാണ് കൊലപാതക പരമ്പരയ്‌ക്കൊടുവിൽ പിടിക്കപ്പെട്ടത്. ബാങ്കോക്കിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ആറ് മാസങ്ങൾക്ക് മുൻപ് കാണാതായ ഇയാളുടെ മുൻ ഗേൾ ഫ്രണ്ട് ആയ വാൺതോൺ ചെയ്‌ചെട്ട് എന്ന 22കാരിയുടേതടക്കം 300ഓളം അസ്തികൃളാണ് ഇയാളുടെ വീട്ടിലെ കുളത്തിൽ നിന്നും കണ്ടെത്തിയത്.

ശരീരത്തിന് പിൻഭാഗത്ത് പതിച്ചിരുന്ന ടറ്റുവാണ് ഈ പെൺകുട്ടിയെ തിരിച്ചറിയാൻ സഹായകമായത്. തുണിയിലും ബെഡ് ഷീറ്റിലും കറുത്ത പ്ലാസ്റ്റിക് ബാഗുകളിലും പൊതിഞ്ഞ നിലയിലാണ് അസ്തികൾ കണ്ടെത്തിയത്. വലിയ ലോഹകഷ്ണങ്ങളിൽ ബന്ധിച്ചാണ് മൃതദേഹങ്ങൾ കെട്ടി താഴ്‌ത്തിയത്. ഇനിയും കൂടുതൽ ഇരകൾ ഉണ്ടാകുമെന്നാണ് പൊലീസിന്റെ കണക്ക് കൂട്ടൽ.

കുളത്തിൽ നിന്നും അശ്തികൾ കണ്ടെത്തിയതോടെ ഇവരുടെ വീടിനടുത്തു നിന്നും കാണാതായ 12കാരിയായ പെൺകുട്ടിയുടെ രക്ഷിതാക്കളും രംഗത്ത് എത്തിയിട്ടുണ്ട്. ഈ കുട്ടിയേയും ഇയാൾ കൊന്നു കുളത്തിൽ കുഴിച്ചിട്ടുകാണുമെന്നാണ് ഇപ്പോൾ ഇവരുടെ പേടി. ഇയാളുമായി ബന്ധമുണ്ടായിരുന്ന നിരവധി സുഹൃത്തുക്കളേയും ഗേൾഫ്രണ്ട്‌സിനെയും വേശ്യകളേയും കാണാതായിട്ടുള്ളതായാണ് പൊലീസ് പറയുന്നത്. ഇയാളുടെ മറ്റൊരു മുൻ കാമുകിക്ക് വേണ്ടിയുള്ള തിരച്ചിലും പൊലീസ് നടത്തുന്നുണ്ട്.

ഇയാളുടെ പിതാവ് ചലേംചായി ഓൺഗ്വിസ്റ്റും കൊലപാതകത്തിന് ജയിൽ ശിക്ഷ അനുഭവിച്ചിരുന്ന ആളാണ്. ബാങ്കോക്കിൽ സ്വന്തമായി ഒരു മാർക്കറ്റ് ഉണ്ടായിരുന്ന ഇയാൾ 15കാരിയായ ഒരു പെൺകുട്ടിയെ കൊന്നതിന് 1983ൽ ജയിലിൽ പോയിരുന്നു. 15കാരിയായ പെൺകുട്ടിയെ കൊന്ന് കശാപ്പ് ചെയ്യുകയാണ്് ഇയാൾ ചെയ്തത്. പിന്നീട് ഇയാൾ വെടിയേറ്റ് മരിച്ചു. ഇയാളുടെ അമ്മയായിരുന്നു ഈ കൊലപാതകത്തിന്റെ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത്. പൊലീസ് പിടിക്കുമെന്നായതോടെ ഇവർ മകൾക്കൊപ്പം വിദേശത്തേക്ക് പറക്കുകയും ചെയ്തു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP