Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വളർച്ചയുടെ പുത്തൻ പടവുകൾ താണ്ടി ടൈംസ് ഓഫ് ഇന്ത്യ; മറ്റ് മൂന്ന് എതിരാളികളേയും ബഹുദൂരം പിന്നിലാക്കി വായനക്കാരുടെ എണ്ണത്തിൽ റെക്കോർഡ് ഇട്ട് ടൈംസ് ഓഫ് ഇന്ത്യ കുതിക്കുന്നു

വളർച്ചയുടെ പുത്തൻ പടവുകൾ താണ്ടി ടൈംസ് ഓഫ് ഇന്ത്യ; മറ്റ് മൂന്ന് എതിരാളികളേയും ബഹുദൂരം പിന്നിലാക്കി വായനക്കാരുടെ എണ്ണത്തിൽ റെക്കോർഡ് ഇട്ട് ടൈംസ് ഓഫ് ഇന്ത്യ കുതിക്കുന്നു

സ്വന്തം ലേഖകൻ

മുംബൈ: വായനക്കാരുടെ എണ്ണത്തിൽ മറ്റ് മൂന്ന് എതിരാളികളായ ഇംഗ്ലീഷ് പത്രങ്ങളേയും ബഹുദൂരം പിന്നിലാക്കി ടൈംസ് ഓഫ് ഇന്ത്യ കുതിക്കുന്നു. ഏറ്റവും പുതിയ ഇന്ത്യൻ റീഡർ ഷിപ്പ് സർവ്വേ അനുസരിച്ച് അവസാന പാദത്തിൽ 32,000 അധിക വായനക്കാരെയാണ് ടൈംസ് ഓഫ് ഇന്ത്യയിലേക്ക് പുതുതായി എത്തിയിരിക്കുന്നത്.

ഐആർഎസ് സർവ്വേ അനുസരിച്ച് 2019ന്റെ മൂന്നാം പാദത്തിൽ ടൈംസ് ഓഫ് ഇന്ത്യയുടെ ശരാശരി വായനക്കാരുടെ എണ്ണം 58.2 ലക്ഷം ആണ്. അതേസമയം മുഖ്യ എതിരാളിയായ ഹിന്ദുസ്ഥാൻ ടൈംസിന് 32.4 ലക്ഷം വായനക്കാർ മാത്രമാണ് ഉള്ളത്. അതായത് രണ്ടാമത് നിൽക്കുന്ന ഹിന്ദുസ്ഥാൻ ടൈംസിന് ടൈംസ് ഓഫ് ഇന്ത്യയുമായി വൻ വ്യത്യാസമാണ് ഉള്ളത്. സർവ്വേ റിപ്പോർട്ട് അനുസരിച്ച് ദ ഹിന്ദുവിന് 18.7 ലക്ഷം വായനക്കാരും ടെലഗ്രാഫിന് 4.9 ലക്ഷം വാ.നക്കാരുമാണുള്ളത്. അതായത് മറ്റ് എതിരാളികളെല്ലാം ടൈംസ് ഓഫ് ഇന്ത്യയ്ക്ക് ബഹുദൂരം പിന്നിലാണെന്നർത്ഥം.

കഴിഞ്ഞ പാദത്തിൽ 32,000 വായനക്കരെ ടൈംസ് ഓഫ് ഇന്ത്യ പുതുതായി കണ്ടെത്തിയപ്പോൾ ഹിന്ദുസ്ഥാൻ ടൈംസിന് പുതുതായി 24,000 വായനക്കാരെ മാത്രമാണ് കിട്ടിയത്. ടൈംസ് ഓഫ് ഇന്ത്യാ ഗ്രൂപ്പിന്റെ മറ്റ് പ്രസിദ്ധീകരണങ്ങളുടെ വായനക്കാരുടെ എണ്ണത്തിലും വൻ വർദ്ധനവ് രേഖപ്പെടുത്തി. ഇക്കണോമിക് ടൈംസിന് 10.8 ലക്ഷം വായനക്കാരും ഇവരുടെ തന്നെ പ്രസിദ്ധീകരണമായ മുംബൈ മിററിന് എട്ട് ലക്ഷം വായനക്കാരും ഉണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP