Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നാല് പുരുഷന്മാരിൽ സോണിയക്ക് പിറന്നത് പത്തുമക്കൾ; ഒരാൾ പോലും ഭർത്താവായി ഒപ്പമില്ല; ബ്രിട്ടനിലെ ഒരു സിംഗിൾ മദറിന്റെ രസികൻ കഥ

നാല് പുരുഷന്മാരിൽ സോണിയക്ക് പിറന്നത് പത്തുമക്കൾ; ഒരാൾ പോലും ഭർത്താവായി ഒപ്പമില്ല; ബ്രിട്ടനിലെ ഒരു സിംഗിൾ മദറിന്റെ രസികൻ കഥ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: നാലു ഭർത്താക്കന്മാരിൽനിന്ന് പത്തുമക്കൾ. ഭർത്താക്കന്മാരിലാരുംതന്നെ ഒപ്പമില്ല. സതാംപ്ടണിൽനി്‌നുള്ള സോണിയയെന്ന സിംഗിൾ മദറിന്റെ കഥയാണിത്. തന്റെ മക്കളുടെ അച്ഛന്മാരൊന്നും കൂടെയില്ലെങ്കിലും സതാംപ്ടണിലെ നാലുമുറി കൗൺസിൽ ഫ്‌ളാറ്റിൽ എട്ടുമക്കൾക്കൊപ്പം അവർ സുഖമായി ജീവിക്കുന്നു. മീ ആൻഡ് മൈ 10 കിഡ്‌സ് എന്ന ടെലിവിഷൻ ഷോയിലൂടെയാണ് ഈ അമ്മയുടെയും മക്കളുടെയും കഥ പുറംലോകമറിഞ്ഞത്.

മക്കളെ നോക്കലും അവർക്കുള്ള ഭക്ഷണത്തിനുള്ള വക കണ്ടെത്തലും വാടക കണ്ടെത്തലുമൊക്കെയായി താനൊരു തിരക്കുപിടിച്ച ജീവിതത്തിനുടമയാണെന്ന് സോണിയ പറയുന്നു. കൗൺസിൽ നൽകുന്ന ബെനെഫിറ്റ്‌സുകൾ മാത്രം കൊണ്ട് കുടുംബം പുലർത്താൻ കഴിയുന്നില്ലെന്നാണ് അവരുടെ പരിഭവം. 400 പൗണ്ടാണ് കൗൺസിലിൽനിന്ന് ലഭിക്കുന്നത്. ഇതിൽനിന്ന് മിച്ചം പിടിക്കുന്ന തുക കൊണ്ടാണ് ബാക്കി ചെലവുകൾക്ക് തുക കണ്ടെത്തുന്നതെന്നും അവർ വ്യക്തമാക്കി.

കുട്ടികളെയും നോക്കി വീട്ടിലിരിക്കുന്നതിൽ ആനന്ദം കണ്ടെത്തുകയാണ് താനെന്ന് സോണിയ പറയുന്നു. 18 വർഷമായി കുട്ടികളെ പരിപാലിക്കലാണ് പ്രധാന ജോലി. പ്രസവത്തിന്റെ കാര്യത്തിലും കുട്ടികളെ വളർത്തുന്നതിലും തനിക്ക് ഡിഗ്രി തരേണ്ടതാണെന്ന് സോണിയ പറയുന്നു. ഇളയ കുട്ടികളെ നോക്കാനും അവർക്കുള്ള ഭക്ഷണം തയ്യാറാക്കാനും മൂത്തമകൾ ഷാനോം അമ്മയെ സഹായിക്കുന്നുണ്ട്. തന്റെ കൂട്ടുകാരികളോട് വളരെ അഭിമാനത്തോടെയാണ് പത്തുമക്കളുള്ള കുടുംബത്തിലാണ് താനെന്ന് ഷാനോം പറയുന്നത്.

മക്കൾക്കുള്ള ബെനെഫിറ്റുകൾക്കായി അധികൃതരെ സമീപിക്കുമ്പോൾ താൻ ക്രൂരമായ ചോദ്യങ്ങൾക്കിരയായിട്ടുണ്ടെന്ന് സോണിയ പറഞ്ഞു. ഇത്രയും കുട്ടികളെ പ്രസവിച്ച് അവരുടെ ബെനെഫിറ്റ്‌സുകൾ കൊണ്ട് ജീവിക്കുന്ന അമ്മയെന്നും കുട്ടികൾക്ക് എത്ര അച്ഛന്മാരുണ്ടെന്ന ചോദ്യവുമുൾപ്പെടെ നേരിടേണ്ടിവന്നിട്ടുണ്ടെന്ന് അവർ പറയുന്നു. അതുകൊണ്ടുതന്നെയാണ് നാലുപേരിൽനിന്നാണ് പത്ത് കുട്ടികളുണ്ടായതെന്ന കാര്യം താൻ വെളിപ്പെടുത്തുന്നതെന്നും സോണിയ പറഞ്ഞു.

15 വർഷം ഒരുമിച്ച താമസിച്ച ഭർത്താവിൽനിന്നാണ് തനിക്ക് ഏഴുമക്കൾ ജനിച്ചതെന്ന് സോണിയ പറയുന്നു. ബാക്കിയുള്ള മൂന്നുകുട്ടികൾ പിന്നിടൂണ്ടായ മൂന്ന് ബന്ധത്തിലേതാണ്. ഭർത്താവിനൊപ്പം എക്കാലവും ഒരുമിച്ചു ജീവിക്കുമെന്നാണ് താൻ കരുതിയിരുന്നതെന്നും ബെനെഫിറ്റ്‌സുകൾ വാങ്ങാനായി താനൊന്നും ചെയ്തിട്ടില്ലെന്നും അവർ വ്യക്തമാക്കുന്നു. ഗർഭിണിയാണെന്നറിയുമ്പോൾ, കൂടുതൽ ബെനെഫിറ്റ്‌സുകൾ കിട്ടാൻ പോകുന്നുവെന്നല്ല, ഒരു നല്ല കുഞ്ഞ് ജനിക്കാൻ പോകുന്നുവെന്നാണ് താൻ വിചാരിക്കാറെന്നും അവർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP