Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

പൊലീസുകാരി എന്നൊക്കെ പറയുമ്പോ ഇച്ചിരി നിറമൊക്കെ ഉള്ള മോഡേൺ ലുക്ക് ഉള്ള വടിവൊത്ത.. നമ്മടെ ലെനയെ ഒക്കെ പോലുള്ള ആരേലും വേണായിരിക്കും അല്ലെ..'; ആഹ് അതെന്നെ.. എക്സാറ്റ്ലി ! ഇതിലും കളറൊന്നും ആ പൊലീസ്‌കാരിക്ക് ഒരു വെളുത്ത മുഖമായതുകൊണ്ട് സംഭവിക്കുമെന്നും വിശ്വസിക്കുന്നില്ല; പണ്ടത്തെ ക്ലിഷേ ലുക്കുകളുടെ അതിർവരമ്പുകളെ ഭേദിച്ച കാസ്റ്റിങ്; ഉണ്ണിമായയെ പുകഴ്‌ത്തി വൈറൽ കുറിപ്പ്

മറുനാടൻ ഡെസ്‌ക്‌

മിഥുൻ മാനുവൽ ഒരുക്കിയ അഞ്ചാം പാതിര മികച്ച പ്രതികരണങ്ങൾ നേടി പ്രദർശനം തുരുകയാണ്.കുഞ്ചാക്കോ ബോബന്റെ മാസ് ചിത്രം എന്നുതന്നെയാണ് ചിത്രത്തിനെ വിശേഷിപ്പിക്കുന്നത്. ചത്രത്തിൽ പൊലീസ് വേഷത്തിലെത്തിയത് ഉണ്ണിമായയാണ്. ചിത്രത്തിലെ ഉണ്ണിമായയുടെ അഭിനയത്തെ പ്രശംസിച്ച് രജിഷ കെ. രാജൻ എന്ന പ്രേക്ഷക എഴുതിയ കുറിപ്പ് ശ്രദ്ധ നേടിയിരിക്കുകയാണ്. സിനിമയിൽ ഏറ്റവും കൃത്യതയോടെ ചെയ്ത കാസ്റ്റിങ് ഉണ്ണിമായയതുടേതാണെന്നും പണ്ടത്തെ ക്ളീഷേ ലുക്കുകളുടെ അതിർവരമ്പുകളെയൊക്കെ ഭേദിച്ച കാസ്റ്റിംഗാണിതെന്നും കുറിപ്പിൽ രജിഷ പറയുന്നു.

കുറിപ്പിന്റെ പൂർണരൂപം:-

'എടി.. അഞ്ചാം പാതിരാ കണ്ടു ഇന്നലെ.. കൊള്ളായിരുന്നു പടം !'

'ആഹ്.. ഞാൻ പറഞ്ഞില്ലേ കിടു ആണ് .. എനിക്ക് നല്ലോണം ഇഷ്ടായി.. '

'അതെ അതെ കിടു ഒക്കെ തന്നെ.. പക്ഷെ ആ പൊലീസ് കാരിക്ക് പകരം വേറെ ആളായിരുന്നേൽ ഇതിലും കളർ ആയേനെ.. '

'ഏഹ് അതെന്താ അങ്ങനെ തോന്നിയെ..ഉണ്ണിമായയുടെ അഭിനയം ഇഷ്ടപെട്ടില്ലേ? '

'അഭിനയത്തിന്റെ അല്ലാടി.. ഒരു ലുക്ക് പോര അവളുടെ.. പൊലീസ് കാരി എന്നൊക്കെ പറയുമ്പോ.. '

'ഓഹ് ലത്.. ഇച്ചിരി നിറമൊക്കെ ഉള്ള മോഡേൺ ലുക്ക് ഉള്ള വടിവൊത്ത.. നമ്മടെ ലെനയെ ഒക്കെ പോലുള്ള ആരേലും വേണായിരിക്കും അല്ലെ.. '

'ആഹ് ആഹ് അതെന്നെ.. എക്സാറ്റ്ലി !'

ഹ, അതിപ്പോ അങ്ങനെയാണ് മലയാള സിനിമ എത്ര മാറിയെന്നു പറഞ്ഞാലും വര്ഷങ്ങളായി മലയാള സിനിമ പ്രേക്ഷകരിൽ ഉണ്ടാക്കിയെടുത്ത പലതും ഇനിം മാറിയിട്ടില്ല..അതിലൊന്നു മാത്രാണ് ഘീീസ ! അഥവാ ലുക്ക് ??വര്ഷങ്ങളായിട്ടു സിനിമ കാണിച്ചു തന്ന.. പഠിപ്പിച്ചു തന്ന ചില ലുക്കുകൾ !

ഒരു നടനും നടിക്കും അമ്മയ്ക്കും അയല്കാരിക്കും വില്ലനും പൊലീസ്‌കാരനും റേപ്പിസ്റ്റിനും ഒക്കെ വേണ്ട ചില ലുക്ക് ഉണ്ട്.. അതിപ്പോഴും കുറെയൊക്കെ മാറാതെ നില്പുണ്ട് (മാറി തുടങ്ങിയെങ്കിലും )

വെളുത്തു നല്ല ഫിറ്റ് ബോഡിയോക്കെ ഉള്ള ഒരാളെ കാണുമ്പോ ഉള്ള പ്രയോഗമുണ്ട്.. നിന്നെ കാണാൻ ഒരു സിനിമ നടൻ ലുക്ക് ഉണ്ടെന്ന്..
അല്ലേൽ നല്ല കണ്ണുകളും വടിവൊത്ത ശരീരവും വെളുത്ത നിറവും ഒക്കെ ഉള്ള പെണ്ണിനെ കാണുമ്പോ ശോ !സിനിമ നടിയെ പോലെ തന്നെ കാണാൻ എന്നുള്ള പറച്ചിൽ..

ഇതിനൊക്കെ കാരണം സിനിമകൾ കാണിച്ചു തന്ന ക്ളീഷേ ലൂക്കുകൾ ആണ്..
മോഹൻലാലിനെ പോലെ.. മമ്മൂട്ടിയെ പോലെ.. കുഞ്ചാക്കോ ബോബനെ..

പ്രിത്വിരാജ്നെ.. ദുൽഖുറിനെ.. ഒക്കെ പോലെയാണെന്നാണ് ഒരു സിനിമ നടനെ പോലെ ഉണ്ട് നിന്നെ കാണാൻ എന്ന് പറയുന്നതിന്റെ അർത്ഥം..അല്ലാതെ വിനായകനെയോ ഇന്ദ്രൻസിനെയോ ഹരിശ്രീ അശോകനെ പോലെയോ ആണെന്നല്ല..

നടിമാരുടെ കാര്യത്തിലും ഇത് തന്നെയാണ് ഏറെക്കുറെ..ഇപ്പോഴും ഒരു വല്യ പ്രേക്ഷക സമൂഹമെങ്കിലും പഴയ ആ ക്ളീഷേ ലുക്കിൽ നിന്ന് പുറത്തെത്തിയിട്ടില്ല എന്നത് തന്നെയാണ് ഇതൊക്കെ പറഞ്ഞു തരുന്നത് !പണ്ടത്തെ കാലത്തെ സിനിമകളിൽ നിന്നും മലയാള സിനിമകൾ ഒത്തിരി ദൂരെ വന്നെങ്കിലും...

അപ്പോൾ പറഞ്ഞു വന്നത് അഞ്ചാം പാതിരായും ഉണ്ണിമയായും ആണ്..അതിൽ ഏറ്റവും പെർഫെക്ട് ആയിട്ട് തോന്നിയ കാസ്റ്റിംഗും പുള്ളികാരിയുടെ ആണ്.ഒരു സാധാരണ പൊലീസ്‌കാരി. നമുക്ക് ഇടയിൽ നിന്നും വന്ന ഒരാൾ..ആ സിനിമയുടെ ഓരോ ഘട്ടത്തിലും അവരുടെ മുഖത്തു മിന്നി മറയുന്ന ഭാവങ്ങളുണ്ട്..

മേലുദ്യോഗസ്ഥന്റെ വഴക്ക് കേൾക്കേണ്ടി വരുമ്പോൾ ഉണ്ടാവുന്ന സങ്കടവും, പ്രശ്നങ്ങൾക്കിടയിൽ ചായ കൊണ്ട് തരുന്ന പൊലീസ് കാരിയെ നോക്കി പുഞ്ചിരിക്കുന്നതും, കൂടെ വർക്ക് ചെയ്യുന്ന ആളുടെ കുടുംബത്തെ കുറിച് പറയുമ്പോഴും, നിസ്സഹായ അവസ്ഥയും ഒക്കെ അത്രയും ഭംഗിയോടെ നാച്ചുറൽ ആയാണ് ഉണ്ണിമായ എന്ന അഭിനേത്രിയുടെ മുഖത്തു വന്നു പോയത് !അതുകൊണ്ട് സുഹൃത്തേ... ഇതിലും കളറൊന്നും ആ പൊലീസ്‌കാരിക്ക് ഒരു വെളുത്ത മുഖമായതുകൊണ്ട് സംഭവിക്കുമെന്നും വിശ്വസിക്കുന്നില്ല.. !വളരട്ടെ ! സിനിമയും പ്രേക്ഷക സമൂഹവും പണ്ടത്തെ ക്ളീഷേ ലുക്കിന്റെ അതിർവരമ്പുകളെയൊക്കെ ഭേദിച്ചങ്ങനെ മുന്നോട്ട് മുന്നോട്ട് പോവട്ടെ!

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP