Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പൗരത്വ നിയമ പ്രക്ഷോഭത്തിൽ പങ്കുചേർന്ന് അഖിലേഷ് യാദവിന്റെ മകൾ; ടീന യാദവ് പങ്കെടുത്തത് സമരക്കാർ അറിഞ്ഞത് കൂട്ടുകാർക്കൊപ്പമുള്ള ചിത്രം പ്രചരിച്ചതോടെ; സുഹൃത്തുക്കളെ കാണാനാണ് മകൾ എത്തിയതെന്ന് പാർട്ടി വിശദീകരണം

മറുനാടൻ ഡെസ്‌ക്‌

ലഖ്നൗ: പൗരത്വ നിയമത്തിനെതിരെ നടന്ന പ്രക്ഷോഭ വേദിയിലെത്തി മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ മകൾ ടിന യാദവ്. ഞായറാഴ്ച ക്ലോക്ക് ടവർ പരിസരത്ത് നടന്ന പ്രക്ഷോഭത്തിലാണ് ടിന പങ്കെടുത്തത്.

സ്ത്രീകളുടെ നേതൃത്വത്തിലായിരുന്നു പ്രക്ഷോഭം നടന്നത്. തന്റെ കൂട്ടുകാരോടൊപ്പമാണ് ടിന എത്തിയത്. അഖിലേഷ് യാദവിന്റെ മകളാണ് എന്ന് സമരവേദിയിലുള്ളവർ അറിഞ്ഞിരുന്നില്ല. ചൊവ്വാഴ്ച ചിത്രങ്ങൾ പ്രചരിച്ചപ്പോഴാണ് ടിനയാണ് എന്ന് പ്രക്ഷോഭത്തിൽ പങ്കെടുത്തവർക്ക് മനസ്സിലായത്.

ടിനയുടെ സുഹൃത്തുക്കൾ പ്രക്ഷോഭ വേദിയിൽ ഉണ്ടായിരുന്നു. അവരെ കാണാനാണ് ടിനയെത്തിയെതെന്നും അവരൊടൊപ്പം ഇരിക്കുകയുമായിരുന്നുവെന്നാണ് വിവരം.

സമാനമായ വിവരം തന്നെയാണ് സമാജ് വാദി പാർട്ടിയും അറിയിച്ചത്. സുഹൃത്തുക്കളെ കാണാനാണ് ടിനയെത്തിയതെന്നാണ് പാർട്ടി നൽകുന്ന വിശദീകരണം.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP