Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

സെൻസസുമായി സഹകരിക്കില്ലെന്ന സംസ്ഥാന സർക്കാർ നിലപാട് കേന്ദ്ര സർക്കാരിനോടുള്ള യുദ്ധപ്രഖ്യാപനം; ജനങ്ങളോട് നിസ്സഹകരിക്കാൻ പറയുന്നതിന് പകരം സംസ്ഥാന സർക്കാർ എന്തുകൊണ്ട് തങ്ങളുടെ ഉദ്യോഗസ്ഥരെ സെൻസസ് പ്രവർത്തനത്തിന് വിട്ടുകൊടുക്കുന്നില്ലെന്നു പ്രഖ്യാപിക്കുന്നില്ലാ എന്നും എംഎസ് കുമാർ; മന്ത്രിസഭയുടെ ആഹ്വാനം അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്നും ബിജെപി വക്താവ്

സെൻസസുമായി സഹകരിക്കില്ലെന്ന സംസ്ഥാന സർക്കാർ നിലപാട് കേന്ദ്ര സർക്കാരിനോടുള്ള യുദ്ധപ്രഖ്യാപനം; ജനങ്ങളോട് നിസ്സഹകരിക്കാൻ പറയുന്നതിന് പകരം സംസ്ഥാന സർക്കാർ എന്തുകൊണ്ട് തങ്ങളുടെ ഉദ്യോഗസ്ഥരെ സെൻസസ് പ്രവർത്തനത്തിന് വിട്ടുകൊടുക്കുന്നില്ലെന്നു പ്രഖ്യാപിക്കുന്നില്ലാ എന്നും എംഎസ് കുമാർ; മന്ത്രിസഭയുടെ ആഹ്വാനം അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്നും ബിജെപി വക്താവ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സെൻസസുമായി സഹകരിക്കില്ലെന്ന സംസ്ഥാന സർക്കാർ നിലപാട് കേന്ദ്ര സർക്കാരിനോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന് ബിജെപി വക്താവ് എംഎസ് കുമാർ. സംസ്ഥാന സർക്കാരിന്റെ ആഹ്വാനം ഭരണഘടനാവിരുദ്ധവും നിയമലംഘനത്തിനുള്ള പ്രേരണയുമാണെന്ന് എംഎസ് കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മന്ത്രിസഭയുടെ ആഹ്വാനം അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്നും സെൻസസ് പ്രവർത്തനങ്ങളോട് ജനങ്ങൾ സഹകരിക്കണമെന്നും എം.എസ്.കുമാർ അഭ്യർത്ഥിച്ചു.

ജനങ്ങളെ ബന്ദിയാക്കുകയാണ് പിണറായി സർക്കാർ ചെയ്യുന്നത്. സെൻസസുമായി സഹകരിക്കേണ്ടെന്ന നിലപാട് കേന്ദ്ര സർക്കാരിനോടുള്ള യുദ്ധപ്രഖ്യാപനമായി കാണേണ്ടിയിരിക്കുന്നു. ജനങ്ങളോട് നിസ്സഹകരിക്കാൻ പറയുന്നതിന് പകരം സംസ്ഥാന സർക്കാരിന് തങ്ങളുടെ ഉദ്യോഗസ്ഥരെ സെൻസസ് പ്രവർത്തനത്തിന് വിട്ടുകൊടുക്കുന്നില്ലെന്നു പ്രഖ്യാപിക്കാത്തത് എന്താണെന്നും എം.എസ്. കുമാർ ചോദിച്ചു.

സെൻസസ് രാഷ്ട്രീയ പരിപാടിയല്ല. അതിൽ സഹകരിക്കാതിരിക്കുകയെന്നത് ക്രിമിനൽ കുറ്റമാണ്. ഗുരുതരമായ പ്രത്യാഘാതങ്ങൾ വിളിച്ചു വരുത്തുന്നതാണ് സംസ്ഥാന മന്ത്രിസഭയുടെ തീരുമാനം. ഭവിഷ്യത്തുകളുടെ പൂർണ ഉത്തരവാദിത്തം സംസ്ഥാന മന്ത്രിസഭയ്ക്കായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് ദേശീയ ജനസംഖ്യാ രജിസ്റ്ററും (എൻപിആർ) പൗരത്വ രജിസ്റ്ററും(എൻആർസി) നടപ്പാക്കേണ്ടെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ഒരു നടപടിയിലും സർക്കാർ സഹകരിക്കില്ല എന്നും സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

ഇക്കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ രജിസ്ട്രാർ ജനറൽ ആൻഡ് സെൻസസ് കമീഷണറെ അറിയിക്കും. അതേസമയം സെൻസസുമായി സഹകരിക്കും. സംസ്ഥാനത്ത് ദേശീയ ജനസംഖ്യാ രജിസ്റ്റർ പുതുക്കുന്ന നടപടി നേരത്തെതന്നെ സർക്കാർ നിർത്തിവച്ചു. ജനങ്ങളുടെ ഭയം അകറ്റാനും ക്രമസമാധാന നില ഉറപ്പുവരുത്താനുമാണ് പുതിയ തീരുമാനം.

ദേശീയ ജനസംഖ്യാ രജിസ്റ്റർ നടപടികൾ സംസ്ഥാനത്തെ ക്രമസമാധാനനിലയെ ബാധിക്കുമെന്ന് പൊലീസ് റിപ്പോർട്ടുണ്ട്. ജനസംഖ്യാ കണക്കെടുപ്പിനൊപ്പം (സെൻസസ്) ദേശീയ ജനസംഖ്യാ രജിസ്റ്റർ പുതുക്കാൻ ശ്രമിച്ചാൽ സെൻസസ് പോലും കൃത്യമായി നടപ്പാക്കാൻ കഴിയാതെവരുമെന്ന് ജില്ലാ കലക്ടർമാരും സർക്കാരിനെ അറിയിച്ചു. ദേശീയ പൗരത്വ രജിസ്റ്ററിലേക്ക് നയിക്കുന്ന പ്രക്രിയയാണ് ദേശീയ ജനസംഖ്യാ രജിസ്റ്റർ. ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. തുടർന്ന്, സുപ്രീംകോടതിയിൽ ഹർജിയും നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP