Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹോം സ്‌റ്റേയുടെ പേരിൽ വാടകയ്‌ക്കെടുത്ത കെട്ടിടത്തിൽ ഗിരീഷും ബിന്ദുവും ചേർന്ന് നടത്തിയത് പെൺവാണിഭം; ഇടപാടുകാരിൽ നിന്നും ഈടാക്കിയത് രണ്ടായിരം മുതൽ അയ്യായിരം രൂപ വരെ; അഞ്ച് പുരുഷന്മാരെയും മൂന്ന് സ്ത്രീകളെയും പൊലീസ് അറസ്റ്റ് ചെയ്തത് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ

ഹോം സ്‌റ്റേയുടെ പേരിൽ വാടകയ്‌ക്കെടുത്ത കെട്ടിടത്തിൽ ഗിരീഷും ബിന്ദുവും ചേർന്ന് നടത്തിയത് പെൺവാണിഭം; ഇടപാടുകാരിൽ നിന്നും ഈടാക്കിയത് രണ്ടായിരം മുതൽ അയ്യായിരം രൂപ വരെ; അഞ്ച് പുരുഷന്മാരെയും മൂന്ന് സ്ത്രീകളെയും പൊലീസ് അറസ്റ്റ് ചെയ്തത് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

വർക്കല: ഹോംസ്റ്റേയുടെ മറവിൽ പെൺവാണിഭം നടത്തിയവന്ന സംഘത്തെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ച് പുരുഷന്മാരും മൂന്ന് സ്ത്രീകളുമടങ്ങിയ സംഘമാണ് വർക്കല കുരയ്ക്കണ്ണിയിൽ പിടിയിലായത്. ഒരു കാർ, രണ്ട് ബൈക്ക്, 30000 രൂപ, ഏഴ് മൊബൈൽ ഫോണുകൾ എന്നിവ സംഘത്തിൽ നിന്നും പിടിച്ചെടുത്തു. 

ഇടവ വെൺകുളം കളിക്കൂട്ടംവിളയിൽ ബിന്ദു( 45), ഇടവ പുന്നക്കുളം ഫാത്തിമ മൻസിലിൽ സുധീർ( 46), കല്ലറ പാങ്ങോട് സായൂജ്യ ഭവനിൽ സാജു( 34), കിളിമാനൂർ പുളിമാത്ത് കാളിക്കുഴി എസ്.ബി. ഭവനിൽ ജിഷ്ണു( 22), വർക്കല കുരയ്ക്കണ്ണി പറമ്പുവിളയിൽ നിഷാദ്( 35), കുരയ്ക്കണ്ണി ഗായത്രി നിവാസിൽ അഭിലാഷ്( 30), കൊല്ലം പെരുമ്പുഴ മോദീന്മുക്ക് രാജവിലാസത്തിൽ രാജി( 45), മകൾ ദീപ( 26) എന്നിവരാണ് പിടിയിലായത്.

കുരയ്ക്കണ്ണി മംഗ്ലാവ് മുക്കിന് സമീപം വീട് വാടകയ്ക്കെടുത്ത് നടത്തിവന്ന യെല്ലോ ഹോംസ്റ്റേ എന്ന സ്ഥാപനത്തിന്റെ മറവിലാണ് ഏറെനാളായി പെൺവാണിഭം നടത്തിവന്നത്. അഭിലാഷ് വാടകയ്ക്കെടുത്ത ഇരുനില വീട്ടിൽ ബിന്ദുവും പരവൂർ സ്വദേശി ഗിരീഷ് എന്നയാളും ചേർന്നാണ് പെൺവാണിഭം നടത്തിയത്. ഇടപാടുകാരിൽ നിന്നും 2000 മുതൽ 5000 രൂപ വരെ ഈടാക്കി ബിന്ദുവാണ് ആവശ്യക്കാർക്കായി പെൺകുട്ടികളെ എത്തിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് പൊലീസ് പരിശോധന നടത്തിയത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP