Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ധീരതയക്കുള്ള പരമോന്നത ബഹുമതി മൂന്ന് മലയാളി കുട്ടികളടക്കം ഇരുപത്തിയൊന്ന് പേർക്ക്: ഏറ്റവും ഉയർന്ന ബഹുമതിയായ ഭരത് പുരസ്‌കാരത്തിന് അർഹനായത് കോഴിക്കോട് സ്വദേശി ആദിത്യയ്ക്ക്

ധീരതയക്കുള്ള പരമോന്നത ബഹുമതി മൂന്ന് മലയാളി കുട്ടികളടക്കം ഇരുപത്തിയൊന്ന് പേർക്ക്: ഏറ്റവും ഉയർന്ന ബഹുമതിയായ ഭരത് പുരസ്‌കാരത്തിന് അർഹനായത് കോഴിക്കോട് സ്വദേശി ആദിത്യയ്ക്ക്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി 2019 ലെ ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ നൽകുന്ന ദേശീയ ധീരത അവാർഡിനായി 21 കുട്ടികളെ തെരഞ്ഞെടുത്തു. ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ ഏർപ്പെടുത്തിയിട്ടുള്ള ധീരത പുരസ്‌കാരത്തിന്റെ ഏറ്റവും ഉയർന്ന ബഹുമതിയായ ഭരത് പുരസ്‌കാരത്തിന് കോഴിക്കോട് രാമനാട്ടുകര തോട്ടുങ്ങലിൽ ആദിത്യ. കെ അർഹനായി.

പോയവർഷം മനസ്സാന്നിധ്യം കൊണ്ടു സഹജീവികളുടെ ജീവൻ രക്ഷിച്ച 3 മലയാളി കുട്ടികൾക്കടക്കം 21 പേർക്കാണ് ധീരതാ പുരസ്‌കാരം നൽകുന്നത്. കോഴിക്കോട് രാമനാട്ടുകരയിൽ കെ.ആർ. അനീഷ്- ഡോ. അജിനി ദമ്പതികളുടെ മകൻ കെ. ആദിത്യൻ (ഭാരത് പുരസ്‌കാരം), കോഴിക്കോട് കൊടിക്കൽ ബീച്ചിനടുത്തെ മുസ്തഫ-നാസില ദമ്പതികളുടെ മകൻ ഇ.സി. മുഹമ്മദ് മുഹ്‌സിൻ (മരണാനന്തര ബഹുമതി), വടകര പുതുപ്പണത്തെ പി.കെ.നിസാർ-സുബൈദ ദമ്പതികളുടെ മകൻ പി.കെ. ഫത്താഹ് (പ്രത്യേക ധീരത പുരസ്‌കാരം) എന്നിവർക്കാണ് അംഗീകാരം.

വിനോദയാത്രയ്ക്കിടെ ബസിനു തീപിടിച്ചപ്പോൾ, 40 പേരുടെ ജീവൻ രക്ഷിക്കാൻ നടത്തിയ അവസരോചിതമായി ഇടപെടലാണ് ആദിത്യനെ നേട്ടത്തിന് അർഹനാക്കിയത്. ചേവായൂർ മെഡിക്കൽ കോളജ് ക്യാംപസ് സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. കടൽത്തിരയിൽപ്പെട്ട 3 കുട്ടികളെ രക്ഷപ്പെടുത്തുന്നതിനിടെയാണു മുഹ്‌സിനു ജീവൻ നഷ്ടമായത്. തിക്കോടി സികെജി മെമോറിയൽ സ്‌കൂൾ വിദ്യാർത്ഥിയായിരുന്നു. റെയിൽപാളത്തിലൂടെയുള്ള യാത്രയ്ക്കിടെ ട്രെയിനപകടത്തിൽ നിന്നു 7 വയസ്സുകാരനെയും മുത്തശ്ശിയേയും തലനാരിഴയ്ക്കു രക്ഷപ്പെടുത്തിയതിനാണു ഫത്താഹിനുള്ള അംഗീകാരം.

പുതുപ്പണം ജെഎൻഎം സ്‌കൂൾ വിദ്യാർത്ഥിയാണ് . ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ ഏർപ്പെടുത്തിയ ഭാരത് പുരസ്‌കാരത്തിന് അരലക്ഷം രൂപയും പ്രത്യേക പുരസ്‌കാരങ്ങൾക്ക് 40,000 രൂപയുമാണ് സമ്മാനത്തുക. കുട്ടികളുടെ തുടർപഠനത്തിനും ആവശ്യമെങ്കിൽ കൗൺസിലിന്റെ സഹായമുണ്ടാകും. 24നോ 25നോ പ്രധാനമന്ത്രി പുരസ്‌കാരങ്ങൾ സമ്മാനിക്കുമെന്നാണു സൂചന.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP