Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചൈനീസ് അതിർത്തി കടന്ന് തായ് വാനിലെത്തിയ കൊലയാളി വൈറസ് അമേരിക്കയിലും ഓസ്ട്രേലിയയിലും എത്തി; പണി കിട്ടിയത് വുഹാനിൽ നിന്നും മടങ്ങിയവർ വഴി; പഠിക്കാൻ എത്തിയ ലോകോത്തര ശാസ്ത്രജ്ഞനും രോഗബാധിതൻ; ആറ് പേരുടെ ജീവൻ എടുത്ത 300 പേരെ ബാധിച്ച രോഗത്തിന്റെ വേര് തേടി ലോകം; പ്ലേഗിന് തുല്യമെന്ന് വിശേഷിപ്പിക്കേണ്ടുന്ന രോഗം ലോകത്തെ കാർന്ന് തിന്നുമോ?

ചൈനീസ് അതിർത്തി കടന്ന് തായ് വാനിലെത്തിയ കൊലയാളി വൈറസ് അമേരിക്കയിലും ഓസ്ട്രേലിയയിലും എത്തി; പണി കിട്ടിയത് വുഹാനിൽ നിന്നും മടങ്ങിയവർ വഴി; പഠിക്കാൻ എത്തിയ ലോകോത്തര ശാസ്ത്രജ്ഞനും രോഗബാധിതൻ; ആറ് പേരുടെ ജീവൻ എടുത്ത 300 പേരെ ബാധിച്ച രോഗത്തിന്റെ വേര് തേടി ലോകം; പ്ലേഗിന് തുല്യമെന്ന് വിശേഷിപ്പിക്കേണ്ടുന്ന രോഗം ലോകത്തെ കാർന്ന് തിന്നുമോ?

മറുനാടൻ ഡെസ്‌ക്‌

ബീജിങ്: ലോകമെമ്പാടുമുള്ള മനുഷ്യജീവന് വൻ ഭീഷണി ഉയർത്തി ഇതാ മറ്റൊരു രോഗം പടർന്ന് പിടിക്കുകയാണ്. ചൈനയിൽ നിന്നാണ് ഉത്ഭവമെന്ന് കരുതുന്ന കോറോൺവൈറസ് എന്ന പേരിലറിയപ്പെടുന്ന രോഗബാധയാണ് വൻ ഭീഷണിയുയർത്തിക്കൊണ്ട് വ്യാപിക്കുന്നത്. ചൈനീസ് അതിർത്തി കടന്ന് തായ് വാനിലേക്ക് പ്രവേശിച്ച ഈ കൊലയാളി വൈറസ് അമേരിക്കയിലും ഓസ്ട്രേലിയയിലും എത്തിയെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. പണി കിട്ടിയത് വുഹാനിൽ നിന്നും മടങ്ങിയവർ വഴിയാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. പഠിക്കാൻ എത്തിയ ലോകോത്തര ശാസ്ത്രജ്ഞനും രോഗബാധിതനാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതുവരെ ആറ് പേരുടെ ജീവൻ എടുത്ത 300 പേരെ ബാധിച്ച രോഗത്തിന്റെ വേര് തേടി ലോകം ഇപ്പോൾ പരക്കം പായുകയാണ്. പ്ലേഗിന് തുല്യമെന്ന് വിശേഷിപ്പിക്കേണ്ടുന്ന രോഗം ലോകത്തെ കാർന്ന് തിന്നുമോ...? എന്ന ആശങ്ക നിറഞ്ഞ ചോദ്യവും ഇപ്പോൾ ശക്തമാകുന്നുണ്ട്. ലോകമാകമാനം ചുരുങ്ങിയത് 222 കേസുകളെങ്കിലും നിലവിൽ ഈ രോഗവുമായി ബന്ധപ്പെട്ട് സ്ഥിരീകരിച്ചിട്ടുണ്ട്.അമേരിക്കയിലെ വാഷിങ്ടണിലെ സിയാറ്റിലിൽ ഉള്ള 30 കാരനാണ് ഇക്കഴിഞ്ഞ ദിവസം കോറോൺ വൈറസ് ബാധയാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നത്. ചൈനയിലെ വുഹാൻ സന്ദർശിച്ച് മടങ്ങിയെത്തിയതിന് ശേഷമാണ് ഇയാളിൽ രോഗലക്ഷണങ്ങൾ പ്രകടമായിരിക്കുന്നത്.

സ്നാഹോമിഷ് കൗണ്ടിയിലെ താമസക്കാരനായ ഈ യുവാവ് ഇപ്പോൾ എവറെറ്റിലെ പ്രൊവിഡൻസ് റീജിയണൽ മെഡിക്കൽ സെന്ററിലാണ് കഴിയന്നത്. ഇയാളെ സൂക്ഷ്മമായി നിരീക്ഷിച്ച് കൊണ്ടിരിക്കുന്നുവെന്നാണ് റിപ്പോർട്ട്.യുഎസിലേക്ക് വുഹാനിൽ നിന്നും വരുന്ന എല്ലാവരെയും സൂക്ഷ്മമായ പരിശോധനക്ക് വിധേയരാക്കി വരുന്നുണ്ട്. ഇവിടെ നിന്നും വിമാനത്തിൽ യുഎസിലേക്ക് വരുന്നവരെ ലാക്സ്, സാൻഫ്രാൻസിസ്‌കോ, ജെഎഫ്കെ, അറ്റ്ലാന്റ്, ഷിക്കാഗോ ഓഹാരെ എന്നീ അഞ്ച് എയർപോർട്ടുകളിലേക്ക് ഇവരെ വഴിതിരിച്ച് വിട്ടാണ് കടുത്ത പരിശോധനകൾക്ക് വിധേയരാക്കുന്നത്.

ഈ മാരക വൈറസ് മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പടരുമെന്നത് ചൈനീസ് ഒഫീഷ്യലുകൾ ഇന്നലെ സ്ഥിരീകരിച്ചതോടെ ആശങ്ക വർധിച്ചിട്ടുണ്ട്.ഇപ്പോൾ രോഗം ബാധിച്ചിരിക്കുന്ന യുഎസിലെ യുവാവ് തന്റെ വുഹാൻ സന്ദർശന വേളയിൽ അവിടുത്തെ മാർക്കറ്റുകളും നേരത്തെ രോഗം ബാധിച്ച ഇടങ്ങളും സന്ദർശിക്കാതിരുന്നിട്ട് കൂടി ഇയാളെയും വൈറസ് ബാധിച്ചിരിക്കുന്നുവെന്നാണ് സ്റ്റേറ്റ് ഹെൽത്ത് ഒഫീഷ്യലുകൾ വെളിപ്പെടുത്തിയിരിക്കുന്നത്. ജനുവരി 15നായിരുന്നു ഇയാൾ വുഹാനിൽ നിന്നും യുഎസിലെത്തിയിരുന്നത്. കോറോൺ വൈറസിനെ തിരിച്ചറിയുന്നതിനുള്ള കർക്കശമായ സ്‌ക്രീനിങ് യുഎസിൽ ഏർപ്പെടുത്തുന്നതിന് ഒരു ദിവസം മുമ്പായിരുന്നു ഇയാൾ യുഎസിലെത്തിയിരുന്നത്.

ഈ വൈറസ് പടർന്ന് പിടിക്കുന്നുവെന്ന വാർത്തയറിഞ്ഞ ഈ യുവാവ് തന്റെ രോഗലക്ഷണങ്ങൾ സ്വയം തിരിച്ചറിഞ്ഞുവെന്നാണ് റിപ്പോർട്ട്. കടുത്ത ചുമ, പനി, മൂക്കൊലിപ്പ് എന്നിങ്ങനെ ന്യൂമോണിയയുടെ ലക്ഷണങ്ങൾക്ക് സമാനമാണ് ഈ രോഗത്തിന്റെ പ്രാരംഭലക്ഷണങ്ങൾ.തുടർന്ന് ജനുവരി 16ന് ഇയാൾ ഡോക്ടറുടെ അടുത്തെത്തുകയും ജനുവരി 17ന് പരിശോധനകൾക്ക് വിധേയനായ ഇയാൾക്ക് വൈറസ് ബാധ സ്ഥിരീകരിക്കുകയുമായിരുന്നു. വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ടിരിക്കുന്ന ഈ കൊലയാളി വൈറസ് നിലവിൽ തായ്‌ലൻഡ്, ജപ്പാൻ, സൗത്തുകൊറിയ, തായ് വാൻ എന്നിവിടങ്ങളിലേക്ക് കൂടി പടർന്നിട്ടുണ്ട്.മാരകമായ സാർസ് രോഗവുമാിയ ബന്ധമുള്ള ഈ വൈറസ് അപകടകാരിയാണിതെന്നും ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പേകുന്നു.

രോഗഭീതിയിൽ ഓസ്ട്രേലിയയും; വുഹാൻ സന്ദർശിച്ച ഓസ്ട്രേലിയക്കാരനും രോഗബാധ

ഓസ്ട്രേലിയയും നിലവിൽ കോറോൺ വൈറസ് ഭീതിയിലായിരിക്കുകയാണ്. ചൈനയിലെ വുഹാൻ സന്ദർശിച്ച് ഓസ്ട്രേലിയയിൽ മടങ്ങിയെത്തിയ ബ്രിസ്ബാനിലെ ഒരാൾക്ക് കോറോൺ വൈറസ് ബാധയുണ്ടെന്ന സംശയം ശക്തമായിട്ടുണ്ട്. പരിശോധനാ ഫലങ്ങൾ അറിയുന്നതിന് കാത്തിരിക്കുന്ന ഇയാൾ ബ്രിസ്ബാനിലെ വീട്ടിലാണിപ്പോൾ കഴിയുന്നത്. സിഡ്നി ഇന്റർനാഷണൽ എയർപോർട്ട് വഴിയാണ് ഇയാൾ ചൈനയിൽ നിന്നും ഓസ്ട്രേലിയയിലേക്കെത്തിയത്. ചൈനയിലെ വുഹാൻ പ്രവിശ്യയിലെ തന്റെ ബന്ധുക്കളെ കാണാൻ വേണ്ടി ഇയാൾ പോയപ്പോഴാണ് വൈറസ് ബാധിച്ചിരിക്കുന്നത്.

നിലവിൽ ഈ രോഗത്തെ ഓർത്ത് പരിഭ്രമിക്കേണ്ടുന്ന അവസ്ഥ ഓസ്ട്രേലിയയിൽ ഇല്ലെന്നാണ് ക്യൂൻസ്ലാൻഡ് ചീഫ് ഹെൽത്ത് ഓഫീസറായ ജീനീറ്റ് യംഗ് പറയുന്നത്. ആഴ്ചയിൽ വുഹാനിൽ നിന്നും സിഡ്നിയിലേക്ക് മൂന്ന് വിമാനങ്ങളാണുള്ളത്. രോഗഭീഷണി ശക്തമായതോടെ ഈ വിമാനങ്ങളിലെല്ലാം കർക്കശമായ പരിശോധന നടത്തി രോഗബാധയുള്ളവരില്ലെന്ന് ഉറപ്പ് വരുത്തുന്നതിനായി ബയോസെക്യൂരിറ്റി സ്റ്റാഫിനെ നിയമിച്ചിട്ടുണ്ട്. ഓസ്ട്രേലിയിലേക്ക് കടന്ന് വിവിധ എൻട്രി പോയിന്റുകളിൽ പുതിയ വൈറസിനെ കുറിച്ചുള്ള കടുത്ത മുന്നറിയിപ്പുകളുണ്ട്. മുകളിൽ പറഞ്ഞ ലക്ഷണങ്ങൾ പ്രകടമാകുന്നവർ ഉടനടി വൈദ്യപരിശോധനകൾക്ക് വിധേയമകാണമെന്ന നിർദ്ദേശവും ഓസ്ട്രേലിയയിൽ ആകമാനം ഉയർത്തിയിട്ടുണ്ട്.

കോറോൺ വൈറസിനെ കുറിച്ച് ഗവേഷണം നടത്തുന്ന ലോകോത്തര ശാസ്ത്രജ്ഞനും രോഗബാധ

കൊലയാളി വൈറസായ കോറോൺ വൈറസിനെ കുറിച്ച് ഗവേഷണം നടത്തുന്ന ലോകോത്തര ചൈനീസ് ശാസ്ത്രജ്ഞനായ വാൻഗ് ഗ്വാൻഗ്ഫായ്ക്കും ഈ വൈറസ് ബാധയുണ്ടായെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നു.ഇക്കാര്യം അദ്ദേഹം തന്നെയാണ് സ്ഥിരീകരിച്ചിരിക്കുന്നത്.വുഹാനിൽ ഈ വൈറസ് എങ്ങനെ പടർന്നുവെന്ന് അന്വേഷിക്കുന്ന സംഘത്തിലെ പ്രധാന അംഗമാണ് ഇപ്പോൾ രോഗബാധിതനായിരിക്കുന്ന വാൻഗ്. തനിക്ക് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ചികിത്സ തേടിയെന്നും ഇപ്പോൾ കുഴപ്പമൊന്നുമില്ലെന്നുമാണ് വാൻഗ് പറയുന്നത്.

എന്നാൽ തനിക്ക് ഏത് വഴിയാണ് രോഗം ബാധിച്ചതെന്ന് വാൻഗ് വ്യക്തമാക്കിയിട്ടില്ല. ബീജിംഗിലെ പീക്കിങ് യൂണിവേഴ്സിറ്റി ഫസ്റ്റ് ഹോസ്പിറ്റലിലെ പൽമൊണറി മെഡിസിൻ ഡിപ്പാർട്ട്മെന്റ് തലവനാണ് വാൻഗ്. ഈ മാസം ആദ്യം അദ്ദേഹം ഉൾപ്പെട്ട വിദഗ്ധ സംഘം വുഹാൻ സന്ദർശിച്ചിരുന്നു. അതിനെ തുടർന്നാണ് ഇദ്ദേഹത്തിന് രോഗബാധയുണ്ടായതെന്നാണ് കണക്കാക്കുന്നത്.രോഗം ബാധിച്ച് പരിശോധനകൾക്കായെത്തുന്ന തങ്ങളെ ഹോസ്പിറ്റലുകളിൽ പരിശോധിക്കുന്നില്ലെന്ന കടുത്ത ആരോപണവുമായി നിരവധി ചൈനക്കാർ ഇന്നലെ രംഗത്തെത്തിയിരുന്നു.

കോറോൺ വൈറസ് ഉമിനീരിലൂടെയും പകർന്നേക്കാം

കൊലയാളിയായ കോറോൺ വൈറസ് മനുഷ്യർക്കിടയിൽ ഉമിനീരിലൂടെയും പകർന്നേക്കാമെന്ന് ഗവേഷകർ മുന്നറിയിപ്പേകുന്നു. തായ് വാനിലേക്ക് കൂടി ഈ വൈറസ് എത്തിച്ചേർന്നതിനിടെയാണ് ഞെട്ടിപ്പിക്കുന്ന ഈ സാധ്യത കൂടി ശാസ്ത്രജ്ഞർ ഉയർത്തിക്കാട്ടുന്നത്. ഈ നിഗൂഢ വൈറസ് പടരുന്നത് തുടരുമെന്നാണ് വിദഗ്ദ്ധർ പ്രവചിക്കുന്നത്. അപകടകാരിയായ ഈ വൈറസ്ബാധ ചൈനയിലെ 15 ഹെൽത്ത് കെയർ വർക്കർമാർക്ക് കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം ബാധിച്ചവരുമായി അടുത്തിടപഴകിയതിലൂടെയാണിത് സംഭവിച്ചത്. ഇക്കാരണത്താൽ ഈ വൈറസ് മനുഷ്യർക്കിടയിൽ പടരുമെന്ന് സ്ഥിരീകരിച്ചതായി ചൈനീസ് അധികൃതർ ഇന്നലെ സ്ഥിരീകരിച്ചിരുന്നു. ഏഷ്യയിൽ മൊത്തത്തിൽ 325 പേരിൽ ഈ വൈറസുമായി ബന്ധപ്പെട്ട ടെസ്റ്റിൽ പോസിറ്റീവ് റിസൾട്ടുകളുണ്ടായിട്ടുണ്ട്.രോഗം ബാധിച്ചവർ ചുമയ്ക്കുമ്പോൾ അതിലൂടെ വൈറസ് മറ്റുള്ളവരിലേക്ക് പടരുമെന്നാണ് മുന്നറിയിപ്പ്. ഇന്നലെയാണ് തായ് വാനിൽ കോറോൺ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP