Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മംഗളൂരു വിമാനത്താവളത്തിൽ സ്ഫോടകവസ്തു വച്ച ഉഡുപ്പി സ്വദേശി പൊലീസിൽ കീഴടങ്ങി; ബോംബ് നിർമ്മിച്ചത് യൂ ട്യൂബ് നോക്കിയെന്ന് പ്രതിയുടെ മൊഴി; ആദിത്യറാവു 2018ൽ ബെംഗളൂരു വിമാനത്താവളത്തിൽ ബോംബ് ഭീഷണി മുഴക്കിയ കേസിൽ ശിക്ഷിക്കപ്പെട്ടയാൾ; വൈരാഗ്യം വിമാനത്താവളത്തിൽ സെക്യൂരിറ്റി ജോലിക്ക് വേണ്ടി നൽകിയ അപേക്ഷ തള്ളിക്കളഞ്ഞതിനാൽ

മംഗളൂരു വിമാനത്താവളത്തിൽ സ്ഫോടകവസ്തു വച്ച ഉഡുപ്പി സ്വദേശി പൊലീസിൽ കീഴടങ്ങി; ബോംബ് നിർമ്മിച്ചത് യൂ ട്യൂബ് നോക്കിയെന്ന് പ്രതിയുടെ മൊഴി; ആദിത്യറാവു 2018ൽ ബെംഗളൂരു വിമാനത്താവളത്തിൽ ബോംബ് ഭീഷണി മുഴക്കിയ കേസിൽ ശിക്ഷിക്കപ്പെട്ടയാൾ; വൈരാഗ്യം വിമാനത്താവളത്തിൽ സെക്യൂരിറ്റി ജോലിക്ക് വേണ്ടി നൽകിയ അപേക്ഷ തള്ളിക്കളഞ്ഞതിനാൽ

മറുനാടൻ മലയാളി ബ്യൂറോ

മംഗളൂരു: മംഗളുരു വിമാനത്താവളത്തിൽ ബോബ് നിർമ്മാണ സാമഗ്രികൾ വെച്ചയാൾ പൊലീസ് കസ്റ്റഡിയിൽ. ഉഡുപ്പി സ്വദേശി ആദിത്യ റാവുവാണ് പിടിയിലായത്. ബെംഗളൂരു ഡിജിപിപി ഓഫിസിലെത്തിയ ഇയാൾ കീഴടങ്ങുകയായിരുന്നു. യൂ ട്യൂബ് നോക്കിയാണ് സ്ഫോടക വസ്തുക്കൾ നിർമ്മിച്ചതെന്നാണ് ആദിത്യ റാവു പറയുന്നത്. വിമാനത്താവളത്തിൽ സ്ഥിരം ബോംബ് ഭീഷണി മുഴക്കിയിരുന്ന വ്യക്തിയാണ് ആദിത്യയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

വിമാനത്താവളത്തിലും റെയിൽവെ സ്റ്റേഷനിലും ബോംബ് ഭീഷണി മുഴക്കിയതിന്റെ പേരിൽ 2018ൽ ഇയാൾ അറസ്റ്റിലായിരുന്നു. വിമാനത്താവളത്തിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ലഭിക്കാത്തതുകൊണ്ടായിരുന്നു അന്ന് ഭീഷണി മുഴക്കിയത്. ഇതിന്റെ വൈരാഗ്യത്തിലായിരിക്കാം ബോംബ് നിർമ്മിക്കുന്ന വസ്തുക്കൾ വിമാനത്താവളത്തിൽ സ്ഥാപിച്ചത് എന്നാണ് പൊലീസ് നിഗമനം.

സ്‌ഫോടകവസ്തുക്കൾ എത്തിച്ചയാളുടെ ദൃശ്യങ്ങൾ വിമാനത്താവളത്തിലെ സി.സി.ടി.വി.യിൽനിന്ന് ലഭിച്ചിരുന്നു. കർണാടകയിലെ വിമാനത്താവളങ്ങളിൽ മുമ്പുണ്ടായ വ്യാജ ബോംബ് ഭീഷണികൾ പരിശോധിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. 2018ൽ ബെംഗളൂരു വിമാനത്താവളത്തിൽ ബോംബ് ഭീഷണി മുഴക്കിയ ആളെ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ഇയാൾ ശിക്ഷയുമനുഭവിച്ചിരുന്നു.

കഴിഞ്ഞ ദിവസം മംഗളൂരുവിലെ സിസിടിവിയിൽ പതിഞ്ഞ രൂപത്തിന് 2018ലെയാളുമായി സാദൃശ്യമുണ്ടെന്ന് പൊലീസ് പറഞ്ഞിരുന്നു. പൊലീസ് സംശയിച്ച ഇയാൾ തന്നെയാണോ കീഴടങ്ങിയ ആദിത്യ റാവു എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. വിമാനത്താവളുമായി ബന്ധപ്പെട്ട് ജോലിക്കു വേണ്ടി നൽകിയ അപേക്ഷ തള്ളിക്കളഞ്ഞതാണ് 2018ലെ വ്യാജ ബോംബ് ഭീഷണി സംഭവത്തിലേക്ക് അന്നത്തെ പ്രതിയെ നയിച്ചത്.

തിങ്കളാഴ്ചയാണ് ബോംബ് നിർമ്മാണത്തിനുപയോഗിക്കുന്ന സ്‌ഫോടകവസ്തുക്കൾ ലാപ്‌ടോപ് ബാഗിലാക്കി ഉപേക്ഷിച്ച നിലയിൽ മംഗളൂരു അന്താരാഷ്ട്രവിമാനത്താവളത്തിൽ കണ്ടെത്തിയത്. വിമാനത്താവളത്തിന്റെ കെഞ്ചാർ ടെർമിനലിലെ ടിക്കറ്റ് കൗണ്ടറിന് സമീപമാണ് സ്‌ഫോടകവസ്തുക്കൾ കണ്ടെത്തിയത്. ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ട ബാഗ് സിഐ.എസ്.എഫ്. ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോഴാണ് സ്‌ഫോടകവസ്തുക്കളാണെന്ന് തിരിച്ചറിഞ്ഞത്. ഉടൻ പൊലീസിൽ വിവരമറിയിച്ചു. യാത്രക്കാരെയും മാറ്റി. ബോംബ് സ്‌ക്വാഡെത്തി സ്‌ഫോടകവസ്തുക്കൾ കസ്റ്റഡിയിലെടുത്ത് കെഞ്ചാർ മൈതാനത്തേക്ക് മാറ്റി നിർവ്വീര്യമാക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP