Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൗരത്വനിയമ ഭേദഗതി നിയമം നടപ്പിലാക്കുന്നതിന് സ്റ്റേ ഇല്ലെന്ന് സുപ്രീംകോടതി; എൻപിആർ നടപടികളും നിർത്തിവെക്കില്ല; കേസ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിടുന്നമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചേക്കും; നിയമത്തിൽ വിശദീകരണം നൽകാൻ കേന്ദ്രസർക്കാറിന് നാല് ആഴ്‌ച്ചത്തെ സാവകാശം അനുവദിച്ചു; ഹർജികൾ കോടതി പരിഗണിക്കുന്നത് രണ്ടായി; അസമിൽ നിന്നും ത്രിപുരയിൽ നിന്നുമുള്ള ഹർജികൾ പ്രത്യേകം കേൾക്കാനും തീരുമാനം; കേസ് വീണ്ടും പരിഗണിക്കുന്നത് അഞ്ചാഴ്‌ച്ചത്തെ ഇടവേളയ്ക്ക് ശേഷം

പൗരത്വനിയമ ഭേദഗതി നിയമം നടപ്പിലാക്കുന്നതിന് സ്റ്റേ ഇല്ലെന്ന് സുപ്രീംകോടതി; എൻപിആർ നടപടികളും നിർത്തിവെക്കില്ല; കേസ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിടുന്നമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചേക്കും; നിയമത്തിൽ വിശദീകരണം നൽകാൻ കേന്ദ്രസർക്കാറിന് നാല് ആഴ്‌ച്ചത്തെ സാവകാശം അനുവദിച്ചു; ഹർജികൾ കോടതി പരിഗണിക്കുന്നത് രണ്ടായി; അസമിൽ നിന്നും ത്രിപുരയിൽ നിന്നുമുള്ള ഹർജികൾ പ്രത്യേകം കേൾക്കാനും തീരുമാനം; കേസ് വീണ്ടും പരിഗണിക്കുന്നത് അഞ്ചാഴ്‌ച്ചത്തെ ഇടവേളയ്ക്ക് ശേഷം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പൗരത്വനിയമ ഭേദഗതി നിയമത്തെ ചോദ്യം ചെയ്തുള്ള ഹർജകളിൽ കേന്ദ്രസർക്കാറിന് വിശദീകരണം നൽകാൻ നാലാഴ്‌ച്ചത്തെ സമയം നൽകി സുപ്രീംകോടതി. അതേസമയം പൗരത്വനിയമ ഭേദഗതി നിയമം നടപ്പിലാക്കുന്നതിന് സ്റ്റേ ഇല്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. എൻപിആർ നടപടികളും നിർത്തിവെക്കില്ലെന്നം കോടതി അറിയിച്ചു. കേസ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടേക്കുമെന്ന സൂചനയും ചീഫ് ജസ്റ്റിസ് നൽകി. ഹർജിക്കൾ സുപ്രീംകോടതി പരിഗണിക്കുന്നത് രണ്ടായി തിരിച്ചു കൊണ്ടാണെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.

വിശാലബെഞ്ചിന് വിടുന്നതിൽ ആദ്യം തീരുമാനമെടുക്കണമെന്ന് രാജീവ് ധവാൻ ആവശ്യപ്പെട്ടു. നിയമം നടപ്പാക്കുന്നത് നിർത്തിവയ്ക്കണമെന്ന് കപിൽ സിബൽ ആവശ്യപ്പെട്ടു. സ്റ്റേ ചെയ്യണമെന്ന ആവശ്യത്തെ ശക്തമായി എതിർത്ത് കേന്ദ്രം രംഗത്തെത്തി. നിർത്തിവയ്ക്കാനും പാടില്ല, അത് സ്റ്റേയ്ക്കു തുല്യമാവും. മറുപടി സത്യവാങ്മൂലം ഉടൻ നൽകും, അതുവരെ ഉത്തരവുകൾ പാടില്ല. പൗരത്വം പിൻവലിക്കാൻ നിയമത്തിൽ വ്യവസ്ഥയുണ്ടെന്ന് അറ്റോർണി ജനറൽ അറിയിച്ചു. വിഷയത്തിൽ പുതിയ ഹർജികൾ നൽകരുതെന്ന് സോളിസിറ്റർ ജനറൽ നിലപാടെടുത്തു.

അസമിൽ നിന്നും ത്രിപുരയിൽ നിന്നുള്ള ഹർജികൾ പ്രത്യേകം കേൾക്കാനാണ് തീരുമാനം. പൗരത്വനിയമ ഭേദഗതി നടപ്പിലാക്കരുതെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടണമെന്ന് കപിൽ സിബൽ ആവശ്യപ്പെട്ടെങ്കിലും അത് കോടതി അംഗീകരിച്ചില്ല. അറ്റോർണി ജനറൽ ഇത് എതിർക്കുകയായിരുന്നു. 80 അധിക ഹർജികൾക്ക് മറുപടി നൽകാൻ ആറാഴ്ചത്തെ സമയം വേണമെന്ന് അറ്റോർണി ജനറൽ ആവശ്യപ്പെട്ടെങ്കിലും നാലാഴ്‌ച്ച് സമയമാണ് ന്ൽകിയത്.

അസം, ത്രിപുര വിഷയ പ്രത്യേകമായി പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. ചില സംസ്ഥാനങ്ങൾ എൻ.പി.ആർ നടപടികൾ ആരംഭിച്ചിട്ടുണ്ട്. അന്തിമ വിധി വരുന്നതിന് മുമ്പ് നടപടിക്രമങ്ങളുമായി മുന്നോട്ടു പോവുകയാണ്. കോടതി ഉത്തരവിന്റെ അന്തസത്തയെ സർക്കാർ നടപടി പ്രതികൂലമായി ബാധിക്കുമെന്ന് മനു അഭിഷേക് സിങ് വി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് ഹരജികളിൽ പ്രാഥമിക വാദം കേട്ടത്. ജസ്റ്റിസുമാരായ എസ്. അബ്ദുൽ നസീർ, സഞ്ജീവ് ഖന്ന എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ.

140 ഹർജികളാണ് ഇന്ന് സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വന്നത്. 60 ഹർജികളിൽ മാത്രമാണ് കേന്ദ്രം എതിർ സത്യവാങ്മൂലം നൽകിയത്. 80 ഹർജികളിൽ മറുപടി നൽകാൻ ആറാഴ്ചത്തെ സമയം വേണമെന്ന് അറ്റോർണി ജനറൽ കെ.കെ.വേണുഗോപാൽ ആവശ്യപ്പെട്ടു. ഇത് പരിഗണിച്ച്ക്കൊണ്ടാണ് സുപ്രീംകോടതി നാലാഴ്ചത്തെ സമയം നൽകിയത്. നാലാഴ്ചക്ക് ശേഷം ഉത്തരവുകൾ ലിസ്റ്റ് ചെയ്യുമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ അറിയിച്ചു.

മുസ് ലിം ലീഗ്, കോൺഗ്രസ് നേതാവ് ജയറാം രമേശ്, എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി, ഡി.എം.കെ. സിപിഎം, സിപിഐ അടക്കം ഹരജികളാണ് സുപ്രീംകോടതി പരിഗണിച്ചത്. അഭൂതപൂർവ്വമായ തിരക്കാണ് ഹർജി പരിഗണിക്കുന്ന ഒന്നാം നമ്പർ കോടതി മുറിക്കുള്ളിൽ അനുഭവപ്പെട്ടത്. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വാദം കേൾക്കുന്നത്. 140 ഹർജിക്കാറുള്ളതിനാലാണ് തിരക്കെന്നും കോടതിയിൽ പ്രവേശനങ്ങൾക്ക് നിയന്ത്രണം വേണമെന്നും അറ്റോർണി ജനറൽ ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടു. യുഎസ്,പാക്കിസ്ഥാൻ സുപ്രീംകോടതികളിൽ ഇത്തരത്തിൽ സന്ദർശകർക്ക് നിയന്ത്രണമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഇതിനെ പിന്തുണച്ചു. ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്യുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP