Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബഹറൻ കേരളീയ സമാജം വെക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പ്രഭാഷണം 22 ന്

ബഹറൻ കേരളീയ സമാജം വെക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പ്രഭാഷണം 22 ന്

സ്വന്തം ലേഖകൻ

ലയാള സാഹിത്യത്തിലെ ഘടാഘടിയൻ എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ 111 മത് ജന്മദിനത്തോടനുബന്ധിച്ച് ബഹറൻ കേരളീയ സമാജം സാഹിത്യ വിഭാഗവും കാലിക്കറ്റ് യുണിവേഴ്‌സിസിറ്റിയിലെ വെക്കം മുഹമ്മദ് ബഷീർ ചെയറും സംയുക്തതമായി ബഷീറിന്റെ സാഹിത്യ രചനകളിലെ തത്ത്വചിന്തയുടെയും മാനവികതയുടെയും ആഴങ്ങളെ പരിചയപ്പെടുത്തുന്ന പ്രഭാഷണം സംഘടിപ്പിക്കുന്നതായി ബഹറിൻ കേരളീയ സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും അറിയിച്ചു.

പ്രകൃതിയും മനുഷ്യനും തമ്മിലെ ആത്മബന്ധങ്ങളും വിഷാദവും വേദനയുമൊക്കെ വേദാന്തമാക്കുന്ന ബഷീറിയൻ എഴുത്തിനെയും ജീവിതത്തെയും പരിചയപ്പെടുത്തുന്നതിനായി ഭൂമിയുടെ അവകാശികൾ എന്ന വിഷയത്തിൽ ബഷീർ ചെയറിലെ അദ്ധ്യാപകനും ഭാഷ ഇൻസ്റ്റിറ്റിറ്റിയൂട്ട് തലവനുമായിരുന്ന ഡോ .പി .കെ.പോക്കറാണ് പ്രഭാഷണം നിർവഹിക്കുന്നത്.

22 ബുധനാഴ്ച രാത്രി 7.30 ന് നടക്കുന്ന പ്രഭാഷണത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു, കൂടുതൽ വിവരങ്ങൾക്ക് സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര, 33369895 കൺവീനർ ഷബിനി വാസുദേവ് 39463471 എന്നിവരെ ബന്ധപ്പെടാവുന്നതാണ്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP