Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സെന്റ പീറ്റേഴ്സ് ജങ്ഷൻ മുതൽ പഴയ നഗരസഭാ ബസ് സ്റ്റാൻഡ് വരെ കടിച്ചു പറിച്ചത് 12 പേരെ: തെരുവീഥികളിലൂടെ നുരയും പതയുമൊലിപ്പിച്ച് പാഞ്ഞപ്പോൾ അബാൻ ജങ്ഷനിൽ നാട്ടുകാർ തല്ലിക്കൊന്നു: പത്തനംതിട്ടയെ വിറപ്പിച്ച് പേപ്പട്ടിയുടെ ആക്രമണം

സെന്റ പീറ്റേഴ്സ് ജങ്ഷൻ മുതൽ പഴയ നഗരസഭാ ബസ് സ്റ്റാൻഡ് വരെ കടിച്ചു പറിച്ചത് 12 പേരെ: തെരുവീഥികളിലൂടെ നുരയും പതയുമൊലിപ്പിച്ച് പാഞ്ഞപ്പോൾ അബാൻ ജങ്ഷനിൽ നാട്ടുകാർ തല്ലിക്കൊന്നു: പത്തനംതിട്ടയെ വിറപ്പിച്ച് പേപ്പട്ടിയുടെ ആക്രമണം

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: നഗരത്തെ ഭീതിയിലാക്കി പേപ്പട്ടി ആക്രമണം. ഒരു കിലോമീറ്റർ ദൂരത്തിനിടെ 12 പേരെ പേപ്പട്ടി കടിച്ചു പറിച്ചു. വായിൽ നിന്ന് നുരയും പതയുമൊലിപ്പിച്ച് കൂടുതൽ പേരെ ലക്ഷ്യം വച്ച് പാഞ്ഞടുത്ത നായയെ നാട്ടുകാർ തല്ലിക്കൊന്നതോടെയാണ് ഒരു മണിക്കൂർ നീണ്ടു നിന്ന ഭീതിദമായ അന്തരീക്ഷത്തിന് അയവു വന്നത്.

സെന്റ് പീറ്റേഴ്സ് ജങ്ഷൻ മുതൽ നഗരസഭയുടെ പഴയ ബസ് സ്റ്റാൻഡന്റ് മുതൽ വരെയുള്ള ഭാഗത്താണ് നായയുടെ ആക്രമണം ഉണ്ടായത്. ബുധനാഴ്‌ച്ച പകൽ പതിനൊന്ന് മണിയോടെ പത്തനംതിട്ട സെന്റ് പീറ്റേഴ് ജങ്ഷനിലാണ് ആദ്യം തെരുവ് നായയുടെ ആക്രമണമുണ്ടായത്. ഇവിടെ നിരവധി വഴിയാത്രക്കാരെ കടിച്ച് പരിക്കേൽപ്പിച്ച ശേഷം ആശുപത്രി ജങ്ഷനിലും നിരവധി ആളുകളെ നായ ആക്രമിച്ചു. പിന്നീട് നഗരസഭ ബസ് സ്റ്റാൻഡിലും നായയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.

ഒരു നായ ആണ് എല്ലാവരെയും ആക്രമിച്ചതെന്നാണ് നിഗമനം. നായയെ പിടികൂടാൻ കഴിയാതിരുന്നതിനാൽ നായയുടെ ആക്രമണത്തിൽ പരിക്കേറ്റവർ ചികിത്സ തേടി പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തുന്നുണ്ട്. നിലവിൽ പന്ത്രണ്ടോളം പേർ ഇവിടെ ചികിത്സ തേടിയതായാണ് വിവരം. ഇവർക്ക് ആന്റീ റാബിസ് ഇഞ്ചക്ഷൻ നൽകും. നഗരസഭാ പരിധിയിൽ ഉള്ള സ്‌കൂൾ അധികൃതർക്ക് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ മുന്നറിയിപ്പ് നൽകുമെന്ന് മുൻ നഗരസഭാ ചെയർമാൻ അഡ്വ. എ സുരേഷ് കുമാർ അറിയിച്ചു.

പേപ്പട്ടി ഇറങ്ങിയ വിവരം അറിച്ച് പിന്തുടർന്ന നാട്ടുകാർ അബാൻ ജങ്ഷനിൽ വച്ച് തല്ലിക്കൊന്നു. മലയാലപ്പുഴ ഓലിപ്പാറ തടത്തിൽ റെജി (49), വെട്ടിപ്രം തോട്ടുപുറത്ത് രാജൻ (59), വള്ളിക്കോട് കണ്ണൻകുന്നിൽ ഗീത (24), അങ്ങാടിക്കൽ പാറയിരിക്കുന്നതിൽ ബാലകൃഷ്ണൻ (77), ഊന്നുകൽ ഇടപ്പറയിൽ ശാന്ത (57), ചെങ്കോട്ട പമ്പിളി സ്വദേശി ദിവാൻ (40) എന്നിവരാണ് ജനറൽ ആശുപത്രിയിൽ ചികിൽസയിലുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP