Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ജോലിക്കുള്ള വേതനവും മറ്റ് ആനുകൂല്യങ്ങളും സംബന്ധിച്ച് തൊഴിൽ കരാറിൽ വ്യക്തമാക്കിയിരിക്കണം; ആഴ്‌ച്ചയിൽ ശമ്പളത്തോടെയുള്ള അവധി നൽകണം; ഒമാനിൽ ജോലിയെടുക്കുന്ന വിദേശി തൊഴിലാളികൾക്കുള്ള മാർഗനിർദ്ദേശങ്ങൾ പുറത്ത്

ജോലിക്കുള്ള വേതനവും മറ്റ് ആനുകൂല്യങ്ങളും സംബന്ധിച്ച് തൊഴിൽ കരാറിൽ വ്യക്തമാക്കിയിരിക്കണം; ആഴ്‌ച്ചയിൽ ശമ്പളത്തോടെയുള്ള അവധി നൽകണം; ഒമാനിൽ ജോലിയെടുക്കുന്ന വിദേശി തൊഴിലാളികൾക്കുള്ള മാർഗനിർദ്ദേശങ്ങൾ പുറത്ത്

സ്വന്തം ലേഖകൻ

 

മസ്‌കത്ത്: ഒമാനിൽ ജോലിയെടുക്കുന്ന വിദേശി തൊഴിലാളികൾക്കുള്ള മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി. നിലവിലുള്ള നിയമനുസരിച്ച് ലഭിക്കേണ്ട അവകാശങ്ങളും ബാധ്യതകളും സംബന്ധിച്ച മാർഗനിർദേശങ്ങൾ ആണ് മനുഷ്യാവകാശ കമീഷൻ പുറപ്പെടുവിച്ചത്. സ്വകാര്യ മേഖലയിൽ ജോലിചെയ്യുന്ന വിദേശികളുടെ സുരക്ഷക്കുള്ള 2003ലെ രാജകീയ ഉത്തരവും 2011ലെ മന്ത്രിതല ഉത്തരവും പ്രകാരം തൊഴിലാളിലെ നിയോഗിക്കുേമ്പാൾ ഏജൻസികൾ ഈ നിർദേശങ്ങൾ പാലിക്കണമെന്നാണ് നിബന്ധന.

ജോലിക്കുള്ള വേതനവും മറ്റ് ആനുകൂല്യങ്ങളും സംബന്ധിച്ച് തൊഴിൽ കരാറിൽ വ്യക്തമാക്കിയിരിക്കണം. ആഴ്ചയിൽ ശമ്പളത്തോടെയുള്ള അവധി നൽകണം. സ്ഥാപനങ്ങളിൽ ആഴ്ചക്ക് രണ്ട് ദിവസം അല്ലെങ്കിൽ കരാർ അനുസരിച്ചുള്ള അവധിയാണ് ലഭിക്കുക. വർഷത്തിൽ 30 ദിവസം ശമ്പളത്തോടെയുള്ള അവധിയും നൽകണം

ജീവനക്കാരുടെ പ്രബേഷൻ കാലാവധി മൂന്ന് മാസത്തിൽ കൂടുതലാവാൻ പാടില്ല. പ്രബേഷൻ കലാവധിക്കാലത്ത് ഏഴ് ദിവസത്തെ നോട്ടീസ് കാലാവധിയിൽ ജീവനക്കാരനെ പിരിച്ചുവിടാവുന്നതാണ്. കരാർ കാലാവധി കഴിയുേമ്പാഴും വാർഷിക അവധിക്കാലത്തും നാട്ടിേലക്ക് പോവാനും മടങ്ങിവരാനുമുള്ള വിമാന ടിക്കറ്റുകൾ തൊഴിലുടമ നൽകണം.

ഒമാൻ തൊഴിൽ നിയമത്തിന്റെ 33ാം ഖണ്ഡിക പ്രകാരമുള്ള ആരോഗ്യ ഇൻഷുറൻസ് തൊഴിലുടമയുടെ ചെലവിൽ നൽകണം. തൊഴിൽ അവസാനിപ്പിച്ച്‌ േപാവുേമ്പാൾ ആദ്യത്തെ മൂന്നു വർഷക്കാലം 15 ദിവസത്തെ ശമ്പളവും പിന്നീടുള്ള വർഷങ്ങളിൽ ഒരു മാസത്തെ ശമ്പളവും ആനുകൂല്യമായി നൽകണം.

തൊഴിലിടത്ത് മരണമോ പൂർണ അംഗവൈകല്യമോ സംഭവിച്ചാൽ ബന്ധപ്പെട്ട നിയമപ്രകാരമുള്ള നഷ്ടപരിഹാരം നൽകണം. തൊഴിൽ നിബന്ധനകളും തൊഴിലിടത്തിലെ വിലക്കുകളും പുനരവലോകനം ചെയ്യാൻ അവകാശമുണ്ടാകും

തൊഴിലിന്റെ അപകടാവസ്ഥ, സുരക്ഷാ മാനദണ്ഡങ്ങൾ, സുരക്ഷക്കായി എടുത്ത നടപടികൾ, ആരോഗ്യത്തിന് ഹാനികരമായ ജോലിയിൽ നിന്നുള്ള സംരക്ഷണം, യന്ത്രങ്ങളുടെ അപകടങ്ങൾ എന്നിവ അറിയാനും അവകാശമുണ്ടാകും. സൂര്യപ്രകാശം നേരിട്ട് അടിക്കുന്ന തുറന്ന േജാലി സ്ഥലങ്ങളിൽ ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ഉച്ചക്ക് 12.30 മുതൽ 3.30 വരെ ജോലി ചെയ്യാതിരിക്കാനും അവകാശമുണ്ട്. കരാറിൽ പറയാത്ത ജോലി ചെയ്യേണ്ടതില്ല

എന്നാൽ, അവശ്യഘട്ടത്തിൽ താൽക്കാലികമായി നിശ്ചയിച്ച ജോലിയിൽനിന്ന് ഏറെ വ്യത്യസ്തമല്ലാത്ത ജോലികൾ ചെയ്യേണ്ടതാണ്. ജീവനക്കാർക്ക് കേസുകൾ ഉണ്ടായാൽ കേസ് ഫീസുകൾ ഒഴിവാക്കി നൽകും.ദേശീയ തൊഴിലാളി യൂനിയനിൽ അംഗമാകാനുള്ള അവകാശം, അംഗീകാരമുള്ള ഒമാനിലെ സാമൂഹിക സംഘടനകളിൽ അംഗമാകാനുള്ള അവകാശം തുടങ്ങിയവയാണ് ഒമാനിലെ വിദേശികളായ േജോലിക്കാർക്കുള്ളതെന്ന് മനുഷ്യാവകാശ കമീഷൻ അറിയിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP