Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗവർണ്ണറുടെ സുരക്ഷാ ജീവനക്കാരുടെ എണ്ണം രണ്ടിരട്ടിയാക്കി കൂട്ടും; അകമ്പടിക്ക് കൂടുതൽ വാഹനങ്ങളും; ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനും ഇനി മുഖ്യമന്ത്രിയെ പോലെ സെഡ് പ്ലസ് സുരക്ഷ; സുരക്ഷ കൂട്ടുന്നത് പൗരത്വ ഭേദഗതി നിയമ പ്രതിഷേധം കണക്കിലെടുത്ത്

ഗവർണ്ണറുടെ സുരക്ഷാ ജീവനക്കാരുടെ എണ്ണം രണ്ടിരട്ടിയാക്കി കൂട്ടും; അകമ്പടിക്ക് കൂടുതൽ വാഹനങ്ങളും; ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനും ഇനി മുഖ്യമന്ത്രിയെ പോലെ സെഡ് പ്ലസ് സുരക്ഷ; സുരക്ഷ കൂട്ടുന്നത് പൗരത്വ ഭേദഗതി നിയമ പ്രതിഷേധം കണക്കിലെടുത്ത്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷ കൂട്ടി. ഗവർണ്ണറുടെ സുരക്ഷ സെഡ് പ്ലസ് വിഭാഗത്തിലെക്ക് വർധിപ്പിക്കാൻ നിർദ്ദേശിച്ചത് ഡിജിപിയാണ്. ഗവർണർക്കുനേരെ പ്രതിഷേധം ഉണ്ടാകാനിടയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടുകൾ പരിഗണിച്ചാണ് ഈ തീരുമാനം.

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെ വിമർശിച്ചതടക്കം നിരവധി പ്രശ്നങ്ങളാണ് ഗവർണർക്കെതിരെ പ്രതിഷേധത്തിനു കാരണം. ഇതിനൊപ്പം ഭീകര ആക്രമണങ്ങളും ഗവർണ്ണർക്കെതിരെ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പൊലീസ് കണക്കു കൂട്ടുന്നു. കളിയിക്കാവിള സംഭവത്തിന് ശേഷം പൊലീസ് ജാഗ്രതയിലാണ്. അതു കൊണ്ട് കൂടിയാണ് സുരക്ഷ കൂട്ടുന്നത്.

നിലവിൽ മുഖ്യമന്ത്രി പിണറായി വിജയനു മാത്രമാണ് സംസ്ഥാനത്ത് സെഡ് പ്ലസ് സുരക്ഷയുള്ളത്. ഗവർണറുടെ സുരക്ഷ സെഡ് പ്ലസായി ഉയർത്തുന്നതിലൂടെ സംസ്ഥാനത്തിന് പുറത്തു പോകുമ്പോഴും കർശന സുരക്ഷ ഉറപ്പാക്കാനാകും. പുതിയ തീരുമാനത്തെ തുടർന്ന് സുരക്ഷാ ജീവനക്കാരുടെ എണ്ണം ഏകദേശം രണ്ടിരട്ടിയാക്കും. ഇതിന് പുറമെ കൂടുതൽ വാഹനങ്ങൾ അകമ്പടിയുമുണ്ടാകും.

ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവന്റെ സുരക്ഷയ്ക്കായി 58 പൊലീസുകാരാണ് ഒരോ ഷിഫ്റ്റിലുമായി ജോലി ചെയ്യുന്നത്. പുതുക്കുന്ന സുരക്ഷ പ്രകാരം ഗവർണർ സംസ്ഥാനത്തിനകത്ത് സഞ്ചരിക്കുമ്പോൾ കേരള പൊലീസ് സുരക്ഷയൊരുക്കും. പുറത്തു പോകുമ്പോൾ അതത് സംസ്ഥാനങ്ങൾക്കാണ് സുരക്ഷയുടെ ചുമതല.

ഗവർണർക്കൊപ്പം എഡിസിയായി രണ്ടുപേരുണ്ടാകും. ഇന്ത്യൻ നേവിയിൽനിന്നുള്ള ഉദ്യോഗസ്ഥനും കേരള കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥനുമാണ് എഡിസിമാർ.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP