Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'അദ്ദേഹത്തിനെതിരെ അന്വേഷണം നടത്തിയിരിക്കുന്ന ഉദ്യോഗസ്ഥരെല്ലാം അദ്ദേഹത്തിന്റെ കേസിലെ പ്രതികളായിരുന്നവർ; വ്യക്തിപരമായ അഭിപ്രായം പറയുന്നതിന്റെ പേരിലോ പുസ്തകം എഴുതിയതിന്റെ പേരിലോ നടപടി എടുക്കുമെങ്കിൽ പൗരത്വ നിയമത്തെ എതിർത്ത വയനാട് കളക്ടർക്കെതിരെ സർക്കാർ എന്തുകൊണ്ട് കേസെടുക്കുന്നില്ല; സസ്‌പെൻഷൻ കാലത്തെ ശമ്പളം പോലും ജേക്കബ് തോമസിന് നൽകിയിട്ടില്ല; സർക്കാർ ജേക്കബ് തോമസിനോട് കാണിക്കുന്നത് വൈരാഗ്യബുദ്ധി; മറുനാടൻ ഷൂട്ട് അറ്റ് സൈറ്റിൽ സെൻകുമാർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസിനെ തരംതാഴ്‌ത്തിയ നടപടിയിൽ പ്രതികരിച്ച് മുൻ.ഡി.ജി.പി ടി.പി സെൻകുമാർ.സർക്കാർ ജേക്കബ് തോമസിനോട് വൈരാഗ്യബുദ്ധിയോടെയാണ് പെരുമാറുന്നതെന്ന് സെൻകുമാർ പ്രതികരിക്കുന്നു. സസ്‌പെൻഷൻ കാലത്ത് ശമ്പളം പോലും നൽകാതെയാണ് ജേക്കബ് തോമസിനെ പരിഗണിച്ചത് എന്നും അദ്ദേഹം വ്യക്തമാക്കുന്നു. മറുനാടൻ മലയാളിയുടെ ഷൂട്ട് ആറ്റ് സൈറ്റ് പരിപാടിയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ചട്ടലംഘനം നടത്തി എന്ന് കാണിച്ച ഓൾ ഇന്ത്യ സർവീസ് റൂൾ പ്രകാരം എ.ഡി.ജി.പിയായി തരംതാഴ്‌ത്താനാണ് സർക്കാർ ശുപാർശ വച്ചത്. എന്നാൽ അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്ര പേഴ്‌സണൽ മന്ത്രാലയമാണ്. സർക്കാർ ജേക്കബ് തോമസിനോട് കാണിച്ചത് തെറ്റായ നടപടിയാണ്. അദ്ദേഹത്തിനെതിരെയുള്ള ക്രിമിനൽ കേസുകൾ എന്തുമായിക്കൊള്ളട്ടെ. പേഴ്‌സണൽ കാര്യങ്ങൾ പ്രതികരിക്കുന്നില്ല. അദ്ദേഹം സർക്കാർ നടപടിക്കെതിരെ കേന്ദ്ര സർക്കാരിനെ സമർപ്പിക്കണം എന്നതാണ് എന്റെ അഭിപ്രായം-സെൻകുമാർ പറഞ്ഞു.

ഡിസപ്ലിൻ ആൻഡ് അപ്പീൽ റൂൾ അനുസരിച്ചുള്ളൊരു നടപടിയാണിത്. ഇത് മേജർ പണിഷ്‌മെന്റായിട്ടാണ് കൂട്ടുന്നത്. കേന്ദ്ര സർക്കാരാണ് നടപ്പിലാക്കേണ്ടത്. അദ്ദേഹത്തിനെതിരെ അന്വേഷണം നടത്തിയിരിക്കുന്ന ഉദ്യോഗസ്ഥരെല്ലാം അദ്ദേഹത്തിന്റെ കേസിലെ പ്രതികളോ എന്തെങ്കിലുമൊക്കെ ആയിരുന്നു,. അതുകൊണ്ട് തന്നെ അന്വേഷണം പ്രഹസനമാണ്. അത് ഇതിവുരെ അദ്ദേഹത്തിന് അറിവഉണ്ടായിരിക്കണം എന്നറിയില്ല. നിങ്ങളുടെ ഈ പരിപാടി വഴിയെങ്കിലും അദ്ദേഹം അറിയട്ടെ-സെൻ കുമാർ പറയുന്നു.

എന്റെ കേസിലെ പ്രതികൾ ആയിരുന്നവർ പിന്നീട് എന്നേക്കുറിച്ച് അന്വേഷിക്കുക എന്നത് തന്നെ ചിന്തിക്കുക. സ്വാഭാവികമായും നീതി വിതൂരമായിരിക്കും. വനിതാ കളക്ടർ പൗരത്വ ബില്ലിൽ പ്രതികരണം നടത്തി. ഞാൻ വ്യക്തിപരമായി എതിർക്കുന്നു എന്നതാണ് പ്രസ്ഥാവന.വയനാട് കളക്ടർക്ക എങ്ങനാണ് അത് പറയാൻ സാധിച്ചത്. അവർക്കെതിരെ എന്ത് നടപടിയുണ്ടായി. വ്യക്തിപരമായി അവർക്ക് പറയാനുള്ള ്അധികാരമാണത്. അല്ലെങഅകിൽ പിന്നെ ജേക്കബ് തോമസിന് കൊടുത്ത അതേ തരംതാഴ്‌ത്തൽ എന്തുകൊണ്ട് അവർക്കും കൊടുക്കുന്നില്ല.

ജേക്കബ് തോമസ് ബുക്ക് എഴുതി, അത്തരം ലിറ്റററി കാര്യങ്ങൾക്ക് അനുവാദം ആവശ്യമില്ല. എ.ഡി.ജി.പി ശ്രിലേഖ എഴുതിയ ബുക്കിൽ ഞാൻ തന്നെ അന്വേഷണം നടത്തിയിട്ടുണ്ട്. ആലപ്പുഴയിൽ അവർ എസ്‌പിയായി ഇരിക്കുമ്പോൾ കുഞ്ഞിനെ കൊന്ന അമ്മയെ രക്ഷിച്ചു. ജോമോൻ പുത്തൻപുരയ്ക്കൽ ഹൈക്കോടതിയിൽ കേസ് നൽകിയതോടെയാണ് വിവാദമായത്.

ഹൈക്കോടതി എന്നോട് അന്വേഷിക്കാൻ ആവശ്യപ്പെട്ടു. അന്വേഷണത്തിൽ അങ്ങനൊരു സംഭവമില്ലെന്നും നുണയാണ് എഴുതിയിരിക്കുന്നതെന്നും കണ്ടെത്തേണ്ടി വന്നു. സ്രാവുകൾക്കൊപ്പം നീന്തുന്ന എന്ന ബുക്കിൽ എന്താണ് പരാമർശമുള്ളത്. അതിന് തരംതാഴ്‌ത്താൻ എന്താണുള്ളതെന്ന് മനസിലാകുന്നില്ല. ഒരുറിട്ടൺ വാണിങ്ങാണ് അതിന് വേണ്ടിയിരുന്നതെത്-സെൻകുമാർ പ്രതികരിക്കുന്നു. വൈരാഗ്യബുദ്ധിയോടെ മാത്രമാണ് സർക്കാർ അദ്ദേഹത്തിന് എതിര നീങ്ങിയത്. സസ്‌പെൻഷൻ കാലത്തെ ശമ്പളം പോലും നൽകണം എന്ന് നിയമത്തിലുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP