Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മനുഷ്യനെ അയയ്ക്കും മുമ്പ് ബഹിരാകാശത്ത് എത്തിക്കുക വ്യോമ മിത്ര എന്ന പെൺ റോബർട്ടിനെ; മുനുഷ്യ സാദൃശ്യമായ ഹ്യൂമനോയിഡ് റോബോർട്ടിന്റെ ചിത്രം പുറത്തു വിട്ട് ഐ എസ് ആർ ഒ; രണ്ട് ഭാഷകൾ സംസാരിക്കാൻ കഴിവുള്ള വ്യോമമിത്ര അവസാനഘട്ട മിനിക്കു പണികളിൽ

മനുഷ്യനെ അയയ്ക്കും മുമ്പ് ബഹിരാകാശത്ത് എത്തിക്കുക വ്യോമ മിത്ര എന്ന പെൺ റോബർട്ടിനെ; മുനുഷ്യ സാദൃശ്യമായ ഹ്യൂമനോയിഡ് റോബോർട്ടിന്റെ ചിത്രം പുറത്തു വിട്ട് ഐ എസ് ആർ ഒ; രണ്ട് ഭാഷകൾ സംസാരിക്കാൻ കഴിവുള്ള വ്യോമമിത്ര അവസാനഘട്ട മിനിക്കു പണികളിൽ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ബഹിരാകാശത്തേയ്ക്ക് മനുഷ്യനെ അയയ്ക്കുന്നതിനുള്ള ഇന്ത്യയുടെ ദൗത്യത്തിന്റെ ആദ്യം ഘട്ടം പൂർത്തിയായി. മനുഷ്യരെ അയയ്ക്കുന്നതിനു മുന്നോടിയായി മുനുഷ്യ സാദൃശ്യമായ ഹ്യൂമനോയിഡ് റോബോർട്ടിനെ അയയ്ക്കുന്നതിനുള്ള നടപടി പൂർത്തിയായി. ചിത്രങ്ങളും ഐഎസ്ആർഒ പുറത്തുവിട്ടിട്ടുണ്ട്.

വ്യോമമിത്ര എന്ന് പേര് നൽകിയിട്ടുള്ള പെൺ റോബോർട്ടിനെയാണ് ബഹിരാകാശ യാത്രയ്ക്കായി സജ്ജമാക്കിയിരിക്കുന്നത്. ബഹിരാകാശ യാത്രികർക്ക് നേരിടുന്ന വെല്ലുവിളികൾ എന്താണെന്ന് മനസ്സിലാക്കാൻ മൃഗങ്ങളെ ഉപയോഗിച്ച് പരീക്ഷണം നടത്തില്ലെന്ന് ഐഎസ്ആർഒ നേരത്തെ വ്യക്തമാക്കിയിരുന്നു. ഗഗൻയാൻ പദ്ധതിയിൽ വനിതകളെ ഉൾപ്പെടുത്താത്തതിനാലാണ് പെൺറോബോർട്ടിനെ തയ്യാറാക്കിയത്. ഈവർഷം അവസാനത്തോടെ വ്യോമമിത്രയെ ബഹിരാകാശത്ത് എത്തിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2021 ഡിസംബറിൽ ബഹിരാകാശത്തേക്ക് മനുഷ്യനെ അയയ്ക്കാനുള്ള ഐഎസ്ആർഒയുടെ പരീക്ഷണ ശ്രമങ്ങൾ വ്യോമമിത്രയുടെ അടിസ്ഥാനത്തിലാകും നടത്തുക.

രണ്ട് ഭാഷകൾ സംസാരിക്കാൻ കഴിവുള്ള വ്യോമമിത്ര അവസാനഘട്ട മിനിക്കുപണികളിലാണ്. ഒരേസമയം നിരവധി കാര്യങ്ങൾ ചെയ്യാൻ ഇതിന് സാധിക്കും. ബഹിരാകാശ സഞ്ചാരികളോട് സംസാരിക്കാനും അവരുടെ സംശയങ്ങൾക്ക് മറുപടി നൽകാനും സാധിക്കുമെന്ന് വ്യോംമിത്ര വിശദമാക്കുന്ന വീഡിയോയാണ് പുറത്ത് വന്നിട്ടുള്ളത്.

സ്വതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഗഗൻയാൻ പദ്ധതിയെ കുറിച്ച് പ്രഖ്യാപനം നടത്തിയത്. 10000 കോടിയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. ഗഗൻയാൻ പദ്ധതിക്ക് സാങ്കേതികമായ സഹായങ്ങൾ ലഭിക്കുന്നതിന് റഷ്യയുമായി ഐഎസ്ആർഒ കരാറിൽ ഏർപ്പെട്ടിട്ടുണ്ട്.

ഐഎസ്ആർഒയുടെ ഏറ്റവും വലിയ റോക്കറ്റ് മാർക്ക് 3യാണ് യാത്രികരെ ശ്രീഹരിക്കോട്ടിൽ നിന്നും ശൂന്യകാശത്ത് എത്തിക്കുക. വ്യോമോനട്ട്സ് എന്നാണ് ഇന്ത്യയിൽ നിന്നും ബഹിരാകാശത്ത് എത്തുന്നവരെ വിളിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP