Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാക്കിസ്ഥാനെപ്പോലെ മതരാജ്യമാകാതിരിക്കാൻ കാരണമായത് ഇന്ത്യയുടെ സംസ്‌കാരിക മൂല്യങ്ങളാണ്; 'അമേരിക്ക പോലും മതരാജ്യമാണ്; നമ്മുടെ നാട്ടിൽ ജീവിച്ചിരുന്ന ഋഷിമാരും സന്യാസിമാരും ഈ നാട്ടിൽ ജീവിച്ചിരുന്നവരെ മാത്രമല്ല ലോകത്തിലുള്ള മുഴുവനാളുകളേയും സ്വന്തം സഹോദരന്മാരായും ഒരു കുടുംബമായും കണ്ടവരാണ്; രാജ്യം അനുവർത്തിക്കുന്നത് വസുധൈവ കുടുംബകമെന്ന രീതിയെന്ന് രാജ്നാഥ് സിങ്

പാക്കിസ്ഥാനെപ്പോലെ മതരാജ്യമാകാതിരിക്കാൻ കാരണമായത് ഇന്ത്യയുടെ സംസ്‌കാരിക മൂല്യങ്ങളാണ്; 'അമേരിക്ക പോലും മതരാജ്യമാണ്; നമ്മുടെ നാട്ടിൽ ജീവിച്ചിരുന്ന ഋഷിമാരും സന്യാസിമാരും ഈ നാട്ടിൽ ജീവിച്ചിരുന്നവരെ മാത്രമല്ല ലോകത്തിലുള്ള മുഴുവനാളുകളേയും സ്വന്തം സഹോദരന്മാരായും ഒരു കുടുംബമായും കണ്ടവരാണ്; രാജ്യം അനുവർത്തിക്കുന്നത് വസുധൈവ കുടുംബകമെന്ന രീതിയെന്ന് രാജ്നാഥ് സിങ്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ലോകരാജ്യങ്ങളിൽ എല്ലാ മതങ്ങളേയും സ്വീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന രാജ്യം ഇന്ത്യ മാത്രമാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. പാക്കിസ്ഥാനും അമേരിക്കയുമെല്ലാം മതരാജ്യങ്ങളാണെന്നും കേന്ദ്ര പ്രതിരോധ മന്ത്രി കൂട്ടിച്ചേർത്തു. ഡൽഹി എൻസിസി റിപ്പബ്ലിക് ക്യാമ്പിലെ കേഡറ്റുകളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ മതമായി ഹിന്ദുവെന്നോ സിഖ് എന്നോ ബൗദ്ധരെന്നോ ഒരിക്കലും പറഞ്ഞിട്ടില്ല. മറിച്ച് വസുധൈവ കുടുംബകം എന്നാണ് പറഞ്ഞത്. അതായത് ഈ ലോകം മുഴുവൻ ഒരു കുടുംബമാണെന്നാണ് അവർ കരുതിയതും പെരുമാറിയതും. ഈ സന്ദേശം ലോകം മുഴുവൻ വ്യാപിച്ചതും ഇവിടെ നിന്നാണെന്ന് അദ്ദേഹം പറഞ്ഞു.

പാക്കിസ്ഥാനെപ്പോലെ മതരാജ്യമാകാതിരിക്കാൻ കാരണമായത് ഇന്ത്യയുടെ സംസ്‌കാരിക മൂല്യങ്ങളാണ്. 'അമേരിക്ക പോലും മതരാജ്യമാണ്. പക്ഷെ ഇന്ത്യ അങ്ങിനെ ഇതുവരെ പ്രഖ്യാപിച്ചില്ല. എന്തുകൊണ്ടാണ്? കാരണം നമ്മുടെ നാട്ടിൽ ജീവിച്ചിരുന്ന ഋഷിമാരും സന്യാസിമാരും ഈ നാട്ടിൽ ജീവിച്ചിരുന്നവരെ മാത്രമല്ല ലോകത്തിലുള്ള മുഴുവനാളുകളേയും സ്വന്തം സഹോദരന്മാരായും ഒരു കുടുംബമായും കണ്ടവരാണ്.

'നമ്മൾ ഇന്ത്യക്കാർ ഒരു മതത്തോടും വിവേചനം കാണിക്കുന്നില്ലെന്ന് അഭിമാനത്തോടെ പറയുന്നു. എന്തുകൊണ്ടാണ് അങ്ങിനെ പറയുന്നത്? നമ്മുടെ അയൽരാജ്യം സ്വയം മതരാജ്യമാണെന്ന് അവകാശപ്പെട്ടവരാണ്. പക്ഷെ നമ്മൾ അത്തരം ഒരു അവകാശ വാദം ഉന്നയിച്ചില്ല' രാജ്‌നാഥ് സിങ് സൂചിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP