Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നട വഴി പോലും ഇല്ലാത്ത ഭൂമി സഹകരണബാങ്ക് വാങ്ങിയത് 39,40,000 രൂപയ്ക്ക്; 5000 രൂപ പോലും സെന്റിന് വിലയില്ലാത്ത ചതുപ്പുനിലം രണ്ട് ലക്ഷം രൂപ ഇനത്തിൽ സ്വന്തമാക്കിയത് രഹസ്യധാരണയിൽ; പണ്ടാരപ്പാട്ടം നിലം കെട്ടിടം പണിയുന്നതിനായി ഏറ്റെടുത്ത സഹകരണബാങ്ക് നടപടിയെ ചോദ്യം ചെയ്ത് കോൺഗ്രസും രംഗത്ത്; കുളത്തുപ്പുഴ സഹകരണ ബാങ്കിലെ ഭൂമിയിടപാട് വിവാദത്തിലേക്ക്

ജോയി പുനലരൂർ

കുളത്തുപ്പുഴ: സർവീസ് സഹകരണ ബാങ്ക് പുതിയ ഓഫീസ് കെട്ടിടം പണിയുന്നതിനായി വാങ്ങിയ ഭൂമി ഇടപാട് വിവാദമാകുന്നു നിലവിൽ സെൻട്രൽ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഹെഡ് ഓഫീസിൽ പിൻവശത്തുള്ള 20 സെന്റ് ഭൂമിയാണ് അടുത്തിടെ സർവീസ് സഹകരണ ബാങ്ക് വാങ്ങിയത്.ഭൂമി വാങ്ങിയതിൽ അഴിമതി ഉണ്ടെന്നു ആരോപിച്ച് കുളത്തൂപ്പുഴ യു.ഡി.എഫ് മണ്ഡലം കമ്മറ്റി ചെയർമാൻ റോയി ഉമ്മൻ രംഗത്തെത്തി

39,40,000 രൂപ നൽകിയാണ് നട വഴി പോലും ഇല്ലാത്ത ഭൂമി വാങ്ങിയത് എന്നാൽ സർക്കാർ കണക്കുകൾ പ്രകാരം 5000 രൂപ പോലും സെന്റിന് വിലയില്ലാത്ത ചതുപ്പുനിലം സെന്റിന് ഏകദേശം രണ്ട് ലക്ഷം രൂപയ്ക്ക് വാങ്ങിയ ബാങ്ക് ഭരണസമിതി നടപടിയാണ് ഇപ്പോൾ വലിയ വിവാദത്തിന് വഴിയൊരുക്കുന്നത്. സർക്കാർ രേഖകൾ പ്രകാരം ബാങ്ക് വാങ്ങിയ ഭൂമി പണ്ടാരപ്പാട്ടം നിലം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഈ വസ്തു ഇടപാടിന് ശേഷം വിവാദ നിലത്തിന് സമീപം ലോറി പോകുവാനുള്ള വീതിയുള്ള വഴിയുള്ള ഭൂമിക്ക് സെന്റിന് പതിനോരായിരം രൂപ വച്ച് 1,11,000 രൂപക്കാണ് പത്ത് സെന്റിന്റെ പ്രമാണം നടന്നത് എന്നുള്ളത് അഴിമതിയുടെ ഗൗരവം വർദ്ധിപ്പിക്കുന്നു.നിലവിലെ നിയമങ്ങൾ അനുസരിച്ച് നിലത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതി ലഭിക്കില്ല എന്നിരിക്കെ ലക്ഷങ്ങൾ ചെലവഴിച്ചു സാമ്പത്തിക ക്രമക്കേട് നടന്നുവെന്ന ആരോപണം ആണ് ഇപ്പോൾ ഉയരുന്നത്.

ബാങ്ക് വാങ്ങിയ ഭൂമിയിൽ കെട്ടിട നിർമ്മാണത്തിനായി അനുമതി തേടി ഭരണസമിതി കുളത്തൂപ്പുഴ ഗ്രാമ പഞ്ചായത്തിൽ അപേക്ഷ നൽകിയിരുന്നു എന്നാൽ രേഖകൾ പരിശോധിച്ച് ഗ്രാമ പഞ്ചായത്ത് കെട്ടിട നിർമ്മാണത്തിനുള്ള അനുമതി നിഷേധിച്ചിരിക്കുകയാണ് ഇപ്പോൾ പഞ്ചായത്ത് അനുമതി വാങ്ങിയ ഭൂമി പണ്ടാരപ്പാട്ട നിലം എന്നുള്ളത് കരഭൂമി എന്ന് തിരുത്തുന്നതിനുള്ള അപേക്ഷ ആർ.ഡി.ഓക്ക് നൽകിയിരിക്കുകയാണ് ബാങ്ക് ഭരണസമിതി.

എന്നാൽ ഇതിനെതിരെ യു.ഡി.എഫ് രംഗത്തെത്തി.ബാങ്ക് സഹകാരികൾ അറിയാതെ നടത്തിയവസ്തു അഴിമതിയിൽ കുളത്തുപ്പുഴ സർവീസ് സഹകരണ ബാങ്കിന് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായതായും യു.ഡി.എഫ് ആരോപിക്കുന്നു.

വസ്തു വാങ്ങിയതിൽ ഉള്ള ക്രമക്കേട് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വിജിലൻസിനും യു.ഡി.എഫ് പരാതി. നൽകിയിരിക്കുകയാണ്.ഇടതുമുന്നണി ഭരിക്കുന്ന ബാങ്ക് ഭരണസമിതിക്ക് എതിരെയാണ് ക്രമക്കേട് ആരോപണം ഉയർന്നിരിക്കുന്നത്. നിലവിലുള്ള മാർക്കറ്റ് വിലയാണ് നൽകിയത് എന്നാണ് ബാങ്കിന്റെ നിലപാട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP