Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഞാൻ ആർഎസ്എസ് പ്രവർത്തകനായിരുന്നു; പതിവായി ശാഖയിൽ പോകുമായിരുന്നു; ആർഎസ്എസ് റാലിക്കായി റാഞ്ചിവരെ പോയിട്ടുണ്ട്; അവരുടേ ദേശ സങ്കൽപം വേറെയാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് സംഘടന വിട്ട് പോയത്; പൗരത്വ പ്രക്ഷോഭത്തിന്റെ പേരിലുള്ള അറസ്റ്റുകൾക്ക് പിന്നാലെ ആർ.എസ്.എസിനെ വിമർശിച്ച് മുൻ.ഐ.എ.എസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ; കശ്മീരിലും ആസാദിയിലും കണ്ണൻ നിലയുറപ്പിക്കുമ്പോൾ കേന്ദ്രത്തിന്റെ കണ്ണിലെ കരടായി ഈ മലയാളി  

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആർ.എസ്.എസിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ. താൻ കോളേജിൽ പഠിക്കുന്നതുവരെ ആർ.എസ്.എസുകാരയിരുനെന്നും അവരുടെ ആശയങ്ങൾ തിരിച്ചറിഞ്ഞതോടെ മാറിയെന്നുമാണ് കണ്ണന്റെ വെളിപ്പെടുത്തൽ. കോളേജിൽ പഠിക്കുന്നതു വരെ ആർഎസ്എസ് പ്രവർത്തകനായിരുന്നു. പതിവായി ശാഖയിൽ പോയിരുന്നു. ഒരിക്കൽ ആർഎസ്എസ് റാലിക്കായി റാഞ്ചിവരെ പോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അവരുടേ ദേശ സങ്കല്പം വേറെയാണ്. തിരിച്ചറിവ് വന്നതോടെയാണ് ആർ.എസ്.എസിൽ നിന്ന് വിട്ടുപോന്നതെന്നും അദ്ദേഹം പറഞ്ഞു. സർവീസിൽനിന്ന് ഏറെ നിരാശയോടെയാണ് രാജിവെച്ചത്. എന്നാൽ ഇപ്പോൾ വളരെയധികം പ്രതീക്ഷയാണെന്നും അദ്ദേഹം പറയുന്നു.കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതടക്കമുള്ള വിഷയങ്ങളിൽ കേന്ദ്രസർക്കാർ നയങ്ങളോട് വിയോജിച്ചാണ് മലയാളി ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്ന കണ്ണൻ ഗോപിനാഥൻ രാജിവെക്കുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരങ്ങളിൽ പങ്കെടുത്തതിന്റെ പേരിൽ അദ്ദേഹത്തെ പൊലീസ് പലതവണ കസ്റ്റഡിയിൽ എടുത്തിരുന്നു.പൗരത്വ വിഷയത്തിൽ കണ്ണനെതിരെ കേന്ദ്രം പടവാൾ എത്തുതിന് പിന്നാലെയാണ് ആർ.എസ്.എസിനെ രൂക്ഷമായി വിമർശിച്ച് കണ്ണൻ രംഗത്തെത്തുന്നത്

കാശ്മീർ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടും സ്വതന്ത്രമായി അഭിപ്രായം പറയാൻ സാധിക്കുന്നില്ലെന്നും പറഞ്ഞാണ് കഴിഞ്ഞ വർഷം കണ്ണൻ ഗോപിനാഥൻ ഐ.എ.എസ് പദവി രാജിവച്ചത്.എന്നാൽ ഉടൻ ജോലിയിൽ തിരിച്ച് പ്രവേശിക്കാൻ കത്ത് നൽകിയെങ്കിലും കശ്മീർ ജനയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് കണ്ണൻ ഉറച്ചുനിന്നു. കേന്ദ്രഭരണപ്രദേശങ്ങളായ ദാമൻ ദിയു, ദാദ്രനദർ ഹവേലി എന്നിവിടങ്ങളിലെ വൈദ്യുത -ഊർജവകുപ്പ് സെക്രട്ടറി സ്ഥാനത്തിരിക്കെയാണ് കണ്ണൻ രാജിവെച്ചത്.

എന്നാൽ രാജി കത്ത് സ്വീകിരച്ചിട്ടില്ലെന്ന് കാട്ടി ദാമൻ ദിയു ഭരണകൂടം ്‌നോട്ടീസും സമർപ്പിച്ചു. കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയത് തന്റെ വിഷയമല്ല. എന്നാൽ പൗരന്മാർക്ക് അവകാശങ്ങൾ നിഷേധിക്കുന്നതിനോട് യോജിക്കാനാകില്ലെന്നായിരുന്നു കശ്മീർ വിഷയത്തിൽ കണ്ണൻ ഗോപിനാഥന്റെ നിലപാട്. എന്നാൽ പൗരത്വ ഭേദഗതി നിയമത്തിന് എതിരേയും മലയാളികൂടിയായ കണ്ണൻ ഗോപിനാഥൻ പ്രത്യക്ഷത്തിൽ രംഗത്ത് എത്തിയതോടെ സർക്കാർ കടുത്ത നടപടികൾ സ്വീകരിക്കുകയായിരുന്നു. പൗരത്വ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകുന്ന പരിപാടികളിൽ എല്ലാം കണ്ണനെ പൊലീസ് പിന്തുടർന്ന് അറസ്റ്റ് കസ്റ്റഡിയിലെത്തു. പൗരത്വ നിയമവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ രണ്ട് തവണയാണ് അദ്ദേഹത്തിനെ അറസ്റ്റ് ചെയ്തത്.

കലക്ടറായാണ് കണ്ണൻ രണ്ടുവർഷം മുൻപ് ദാദ്രനാഗർ ഹവേലിയിലെത്തുന്നത്. ഇതിനു പുറമേ അഞ്ച് പൊതുമേഖലാ സ്ഥാപനങ്ങളുടെ അധിക ചുമതലയുമുണ്ടായിരുന്നു. അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ ഘോഡാഭായി പട്ടേലുമായി നാളുകളായുള്ള അഭിപ്രായവ്യത്യാസവും രാജിയിലേക്കു നയിച്ചതായാണു സൂചന. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ ആഭ്യന്തര മന്ത്രിയായിരുന്നു പ്രഫുൽ ഘോഡാഭായി പട്ടേൽ.

ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് റിട്ടേണിങ് ഓഫിസർ കൂടിയായിരുന്ന കണ്ണന് പട്ടേൽ കാരണം കാണിക്കൽ നോട്ടിസ് നൽകി. തനിക്കു സമ്മർദമുണ്ടെന്നു ചൂണ്ടിക്കാട്ടി കണ്ണൻ തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചു. തുടർന്ന് നോട്ടിസ് പിൻവലിക്കണമെന്നു പട്ടേലിനോട് കമ്മിഷൻ ആവശ്യപ്പെടുകയായിരുന്നു. തിരഞ്ഞെടുപ്പിനു ശേഷം കലക്ടർ സ്ഥാനത്തു നിന്ന് കണ്ണനെ മാറ്റി. 2018ലെ പ്രളയശേഷം 10 ദിവസത്തോളമാണു കേരളത്തിലെ വിവിധ കലക്ഷൻ സെന്ററുകളിലും ക്യാംപുകളിലും സാധാരണക്കാരനായി കണ്ണൻ പ്രവർത്തനത്തിനെത്തിയത്. ഒടുവിൽ കൊച്ചി കെബിപിഎസ് പ്രസിലെ കലക്ഷൻ സെന്ററിൽ അന്ന് കലക്ടറായിരുന്ന വൈ.സഫിറുള്ള സന്ദർശനം നടത്തിയപ്പോഴാണു ചുമടെടുത്തുകൊണ്ടിരുന്ന കണ്ണനെ തിരിച്ചറിഞ്ഞത്. കോട്ടയം സ്വദേശിയായ കണ്ണൻ

മിസോറമിന്റെ തലസ്ഥാനമായ ഐസോളിൽ കലക്ടറായിരുന്നപ്പോൾ വിദ്യാഭ്യാസരംഗത്ത് കണ്ണൻ നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ വ്യക്തി കൂടിയാണ് കണ്ണൻ ഗോപിനാഥൻ. 2012 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ് കണ്ണൻ ഗോപിനാഥൻ.

മിസോറാമിൽ ഇദ്ദേഹം കളക്ടറായിരുന്ന വേളയിൽ കായിക മേഖലയിൽ നടപ്പാക്കിയ പരിഷ്‌കാരങ്ങൾ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. എന്നാൽ പ്രളയകാലത്ത് കേരളത്തിൽ ചുമടെടുത്ത സംഭവത്തിൽ ഇദ്ദേഹത്തിന് നോട്ടീസ് ലഭിച്ചു. ഔദ്യോഗിക പദവിയും ചട്ടങ്ങളും സ്വതന്ത്രമായി അഭിപ്രായം പറയുന്നതിന് തടസമാകുന്നുവെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP