Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പ്രതിഷേധ സമരങ്ങളിൽ ആസാദി മുദ്രാവാക്യങ്ങൾ വിളിക്കുന്നവർ രാജ്യദ്രോഹികൾ; സി.എ.എയുടെ അർത്ഥം പോലും അറിയാത്തവരാണ് സമരമുഖത്ത്; പ്രതിപക്ഷം സ്ത്രീകളെയും കുടുംബാംഗങ്ങളെയും റോഡിലേക്ക് തള്ളിവിടുകയാണ്; ആണുങ്ങൾ വീട്ടിനുള്ളിൽ കിടന്നുറങ്ങുകയാണ്; പൗരത്വ പ്രക്ഷോഭകരെ വിമർശിച്ച് യോഗി ആദിത്യനാഥ്

മറുനാടൻ ഡെസ്‌ക്‌

കാൺപുർ: പ്രതിഷേധ സമരങ്ങളിൽ 'ആസാദി' മുദ്രാവാക്യങ്ങൾ വിളിക്കുന്നവർ രാജ്യദ്രോഹികളെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇത്തരക്കാർക്കെതിരെ സർക്കാർ നടപടിയെടുക്കുമെന്നും കാൺപുരിൽ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് സംഘടിപ്പിച്ച റാലിയിൽ യോഗി പറഞ്ഞു.

'ആസാദി' മുദ്രാവാക്യങ്ങൾ മുഴക്കുന്നത് സ്വീകാര്യമല്ല. ഇന്ത്യൻ മണ്ണിൽ നിന്നുകൊണ്ട് ഇന്ത്യക്കെതിരെ ഗൂഢാലോചന നടത്താൻ ആരെയും അനുവദിക്കില്ല.പൗരത്വ ഭേദഗതി നിയമത്തെ എതിർക്കാനായി പ്രതിപക്ഷം സ്ത്രീകളെയും കുടുംബാംഗങ്ങളെയും ഉൾപ്പടെ റോഡിലേക്ക് തള്ളിവിടുകയാണ്. ആണുങ്ങൾ വീട്ടിനുള്ളിൽ കിടന്നുറങ്ങുകയുമാണ് ചെയ്യുന്നത്. ഇത് വലിയ കുറ്റകൃത്യമാണ്.സിഎഎയുടെ അർഥം പോലും അറിയാത്ത സ്ത്രീകളെയാണ് കോൺഗ്രസും എസ്‌പിയും ഇടത് പാർട്ടികളും ചേർന്ന് തെരുവിലിറക്കുന്നത്. ഇത് അപമാനകരമാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP