Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരള രഞ്ജി ടീമിൽ നായകനെ മാറ്റി സിലക്ഷൻ കമ്മിറ്റിയുടെ പരീക്ഷണം; ആന്ധ്രയ്‌ക്കെതിരായ മത്സരത്തിൽ സച്ചിന് പകരം ജലജ് സക്‌സേന കേരളത്തെ നയിക്കും

കേരള രഞ്ജി ടീമിൽ നായകനെ മാറ്റി സിലക്ഷൻ കമ്മിറ്റിയുടെ പരീക്ഷണം; ആന്ധ്രയ്‌ക്കെതിരായ മത്സരത്തിൽ സച്ചിന് പകരം ജലജ് സക്‌സേന കേരളത്തെ നയിക്കും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേരള രഞ്ജി ടീമിൽ നായകനെ മാറ്റി സിലക്ഷൻ കമ്മിറ്റിയുടെ പരീക്ഷണം. തരംതാഴ്‌ത്തൽ ഭീഷണിയിൽ നിൽക്കുന്ന കേരള ടീം ആന്ധ്രയോട് ഏറ്റുമുട്ടുമ്പോൾ സച്ചിൻ ബേബിക്ക് പകരം ജലജ് സക്‌സേന കേരളത്തെ നയിക്കും. ഓൻഗോളിൽ 27 മുതൽ 30 വരെയാണ് മത്സരം നടക്കുന്നത്. അതേസമയം പതിനഞ്ചംഗ ടീമിൽ സച്ചിൻ തുടരും. രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനൽ ലക്ഷ്യമിട്ട് ഇറങ്ങിയ കേരളം ആദ്യറൗണ്ടിൽ പുറത്തായി എലീറ്റ് ഗ്രൂപ്പിൽ തരംതാഴ്‌ത്തലിന്റെ വക്കിലാണ്.

ആറ് മത്സരങ്ങളിൽ നാലും തോറ്റ കേരളത്തിന് ആന്ധ്രയ്ക്കും വിദഭർയ്ക്കും എതിരെ നടക്കുന്ന അടുത്ത രണ്ടു മത്സരങ്ങളും നിർണായകമാണ്. നന്നായി കളിച്ചില്ലെങ്കിൽ എലീറ്റ് എബി ഗ്രൂപ്പിൽ നിന്ന് കേരളത്തിന് സിഡി ഗ്രൂപ്പിലേക്ക് ഇറങ്ങേണ്ടിവരും.രാജസ്ഥാനെതിരെ കഴിഞ്ഞ മത്സരത്തിലെ പരാജയത്തിനു ശേഷം തോൽവിയുടെ ഉത്തരവാദിത്തം ക്യാപ്റ്റൻ എന്ന നിലയിൽ ഏറ്റെടുക്കുന്നതായി സച്ചിൻ ബേബി പറഞ്ഞിരുന്നു.

തനിക്കും റോബിൻ ഉത്തപ്പയ്ക്കും ജലജ് സക്‌സേനയ്ക്കും സ്ഥിരത പുലർത്താൻ സാധിക്കാതിരുന്നതാണ് തോൽവിക്കും കാരണമെന്നും സച്ചിൻ പറഞ്ഞിരുന്നു. പിന്നാലെയാണ് അപ്രതീക്ഷിതമായി സച്ചിനെ നായകസ്ഥാനത്തു നിന്നു മാറ്റിക്കൊണ്ടുള്ള ടീം പ്രഖ്യാപനം. രഞ്ജി ട്രോഫിയിൽ കേരളത്തിനെ ആദ്യമായി സെമിഫൈനലിൽ എത്തിച്ച ക്യാപ്റ്റനാണ് സച്ചിൻ ബേബി. കഴിഞ്ഞ സീസണിൽ ജലജ് സക്‌സേനയുടെ ഓൾറൗണ്ട് പ്രകടനമായിരുന്നു കേരളത്തിന്റെ സെമിഫൈനൽ പ്രവേശത്തിന് പ്രധാനപങ്ക് വഹിച്ചത്.

ആന്ധ്രയ്‌ക്കെതിരായ പതിനഞ്ചംഗ ടീം:
ജലജ് സക്‌സേന (ക്യാപ്റ്റൻ), സച്ചിൻ ബേബി, റോബിൻ ഉത്തപ്പ, പി.രാഹുൽ, വിഷ്്ണു വിനോദ്, സൽമാൻ നിസാർ, രോഹൻ പ്രേം, ബേസിൽ തമ്പി, എം.ഡി.നിധീഷ്, എൻ.പി.ബേസിൽ, അഭിഷേക് മോഹൻ, കെ.സി.അക്ഷ്യ്, അക്ഷ്യ് ചന്ദ്രൻ, വിനൂപ് എസ്.മനോഹരൻ, എസ്.മിഥുൻ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP