Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആഗോള വിപണിയിലെ വ്യതിയാനം ആഭ്യന്തര വിപണിയിലും: സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വിലയിൽ നേരിയ കുറവ്

ആഗോള വിപണിയിലെ വ്യതിയാനം ആഭ്യന്തര വിപണിയിലും: സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വിലയിൽ നേരിയ കുറവ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വിലയിൽ നേരിയ കുറവ്. പെട്രോൾ ലിറ്ററിന് 17 പൈസ കുറഞ്ഞ് 78.042 രൂപയിലാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. ഡീസൽ വിലയിൽ 2 പൈസയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ലിറ്ററിന് 72.947 രൂപയിലാണ് ഡീസൽ വ്യാപരം നടക്കുന്നത്. ആഗോള വിപണിയിലെ വ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

കഴിഞ്ഞ ദിവസങ്ങളിൽ പെട്രോൾ, ഡീസൽ വിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. ഈ വർഷത്തിലെ ആദ്യ ദിനം പെട്രോൾ, ഡീസൽ വിലയിൽ വർധനവ് ഉണ്ടായിരുന്നില്ല. കഴിഞ്ഞ മാസം ആദ്യ ദിനത്തിൽ പെട്രോളിന് 78.393 രൂപയിലും ഡീസലിന് 70.818 രൂപയിലുമായിരുന്നു വ്യാപാരം. ഡിസംബറിൽ ഡീസൽ വിലയിൽ തുടർച്ചയായ വർധനവ് രേഖപ്പെടുത്തിയിരുന്നു. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 78.042 രൂപയിലും ഡീസൽ ലിറ്ററിന് 72.947 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 76.679 രൂപയും ഡീസൽ 71.565 രൂപയുമാണ്. കോഴിക്കോട് പെട്രോൾ ലിറ്ററിന് 77.015 രൂപയും ഡീസൽ ലിറ്ററിന് 71.9 രൂപയുമാണ് ഇന്നത്തെ നിരക്ക്.

രാജ്യതലസ്ഥാനമായ ഡൽഹിയിൽ പെട്രോളിന് 74.65 രൂപയും ഡീസലിന് 67.86 രൂപയുമാണ്. രാജ്യവ്യാപാര തലസ്ഥാനമായ മുംബൈയിൽ പെട്രോളിന് 80.253 രൂപയും ഡീസലിന് 71.147 രൂപയുമാണ് വില നിലവാരം. ആഗോള വിപണിയിലെ ക്രൂഡ് ഓയിൽ വിലയും ഡോളർ രൂപ വിനിമയവും കണക്കാക്കിയാണ് രാജ്യത്തെ ഇന്ധനവില നിർണയിക്കുന്നത്. ഇന്ന് ഒരു ബാരൽ അസംസ്‌കൃത എണ്ണയ്ക്ക് (ക്രൂഡ് ഓയിൽ) 62.32 ഡോളറാണ് വില. ഇറാൻ ആക്രമണത്തിന് പിന്നാലെ ക്രൂഡ് ഓയിലിന് 4.5 ശതമാനം വില വർധിച്ച് ബാരലിന് 69.35 ഡോളറിലെത്തിയിരുന്നു. അതേസമയം ഇന്ന് ഡോളർ 71.16 രൂപയിലാണ് വിനിമയം നടക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP