Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കൊറോണ വൈറസ് ബ്രിട്ടനിലും എത്തിക്കഴിഞ്ഞോ..? വുഹാനിൽ നിന്നെത്തിയ യാത്രക്കാരെ വേണ്ട പോലെ പരിശോധിക്കാത്തത് ഹീത്രൂവിൽ ഇറക്കി വിട്ടത് ആശങ്ക പടർത്തുന്നു; ഒടുവിൽ വിമാനത്താവളങ്ങളിൽ അതീവ ജാഗ്രത

കൊറോണ വൈറസ് ബ്രിട്ടനിലും എത്തിക്കഴിഞ്ഞോ..? വുഹാനിൽ നിന്നെത്തിയ യാത്രക്കാരെ വേണ്ട പോലെ പരിശോധിക്കാത്തത് ഹീത്രൂവിൽ ഇറക്കി വിട്ടത് ആശങ്ക പടർത്തുന്നു; ഒടുവിൽ വിമാനത്താവളങ്ങളിൽ അതീവ ജാഗ്രത

സ്വന്തം ലേഖകൻ

ചൈനയിൽ നിന്നും പൊട്ടിപ്പുറപ്പെട്ട് നിലവിൽ ഏതാനും രാജ്യങ്ങളിലേക്ക് പടർന്നിരിക്കുന്ന കൊലയാളി വൈറസായ കൊറോണ ബ്രിട്ടനിലും എത്തിക്കഴിഞ്ഞോ എന്ന ആശങ്ക ശക്തമായി. ചൈനയിലെ വുഹാനിൽ നിന്നെത്തിയ യാത്രക്കാരെ വേണ്ട പോലെ പരിശോധിക്കാതെ ഹീത്രൂ വിമാനത്താവളത്തിൽ ഇറക്കി വിട്ടത് ഇത് സംബന്ധിച്ച കടുത്ത ആശങ്കയാണ് പരത്തിയിരിക്കുന്നത്. ഇതിനെ തുടർന്ന് ബ്രിട്ടനിലെ വിമാനത്താവളങ്ങളിൽ കൊറോണ സംബന്ധിച്ച അതീവ ജാഗ്രത പുലർത്താനാരംഭിച്ചിട്ടുമുണ്ട്. ഈ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 17 ആയി ഉയർന്ന അപകടകരമായ സാഹചര്യം നിലനിൽക്കുമ്പോഴും ഹീത്രൂവിൽ വിമാനമിറങ്ങിയ തങ്ങളെ പേരിന് മാത്രമാണ് പരിശോധനകൾക്ക് വിധേയമാക്കിയതെന്ന കാര്യം ചൈനയിലെ വുഹാനിൽ നിന്നെത്തിയ യാത്രക്കാർ തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്.

യുകെയിലേക്കെത്തുന്നവരെ വേണ്ട രീതിയിൽ പരിശോധിക്കാത്തതിനാൽ ഇവിടെയും കൊറോണ വൈറസ് എത്തിയിരിക്കാൻ സാധ്യതയേറെയാണെന്ന മുന്നറിയിപ്പ് ആരോഗ്യ വിഗദ്ധരും ഉയർത്തിയിട്ടുണ്ട്. വുഹാനിലെ ഏതാണ്ട് 10,000ത്തോളം പേർക്ക് ഈ അപകടകാരിയായ വൈറസ് ബാധിച്ചിട്ടുണ്ടെന്നാണ് ഗവേഷകർ പ്രവചിച്ചിരിക്കുന്നത്. എന്നാൽ കഴിഞ്ഞ ആഴ്ച വുഹാനിൽ ഇത്തരത്തിൽ വൈറസ് ബാധിച്ചവർ വെറും 1700 പേർ മാത്രമായിരുന്നുവെന്ന് കണ്ടെത്തിയതും ഇതേ ഗവേഷകരായിരുന്നു. അതായത് ദിവസങ്ങൾക്കുള്ളിൽ ഇത്രയധികം പേരിലേക്ക് ഈ വൈറസ് പടർന്നിരിക്കുന്നത് കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.

രോഗം ഇത്തരത്തിൽ അതിവേഗം പടരുന്ന സാഹചര്യത്തിൽ 11 മില്യൺ ജനസംഖ്യയുള്ള വുഹാനിൽ നിന്നും ആരും പുറത്തേക്ക് പോകരുതെന്ന കടുത്ത ഉത്തരവ് ചൈനീസ് അധികൃതർ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിനെ തുടർന്ന് ഇവിടുത്തെ അധികൃതർ ഇവിടെ നിന്നും പുറത്തേക്കുള്ള വിമാന- ട്രെയിൻ സർവീസുകൾ റദ്ദാക്കിയിട്ടുമുണ്ട്. പ്രത്യേക സാഹചര്യത്തിൽ അല്ലാതെ വുഹാനിൽ നിന്നും ആരും പുറത്തേക്ക് പോകരുതെന്ന കർക്കശമായ ഉത്തരവാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. 571 പേർക്ക് കൂടി പുതുതായി കൊറോണ ബാധിച്ചുവെന്ന് സ്ഥിരീകരിച്ചിരിക്കുന്നതിനാൽ ആളുകൾ കൂട്ടം കൂടി നിൽക്കുന്ന സാഹര്യങ്ങൾ ഒഴിവാക്കണമെന്നും വുഹാനിലെ അധികൃതർ മുന്നറിയിപ്പേകുന്നു.

ചൈനയിൽ നിന്നും ഈ വൈറസ് തായ് വാൻ, ജപ്പാൻ, സൗത്തുകൊറിയ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചുവെന്ന കാര്യം കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. ഇതിനാൽ യുകെയിലെ ഇത് സംബന്ധിച്ച ഭീഷണി സാധ്യത വർധിച്ചുവെന്ന മുന്നറിയിപ്പ് ഹെൽത്ത് ചീഫുമാർ ഉയർത്തിയിട്ടണ്ട്. 1918ൽ സ്പാനിഷ് ഫ്ളൂ പടർന്ന് പിടിച്ച കാലത്തുണ്ടായ അതേ തോതിലുള്ള മരണനിരക്കാണ് ഇപ്പോൾ കൊറോണ ബാധിച്ചുമുണ്ടായിക്കൊണ്ടിരിക്കുന്നതെന്നാണ് ഒരു പ്രഫസർ മുന്നറിയിപ്പേകിയിരിക്കുന്നത്. അന്ന് ലോകമാകമാനമായി സ്പാനിഷ് ഫ്ലൂ കൊന്നൊടുക്കിയിരുന്നത് 50 മില്യൺ പേരെയായിരുന്നു.

ജലദോഷം, പനി, മൂക്കൊലിപ്പ് തുടങ്ങിയ സാധാരണ ലക്ഷണങ്ങളിൽ തുടങ്ങി വർധിക്കുന്ന കൊറോണ വൈറസ് ബാധിച്ചാൽ ചികിത്സയില്ലെന്നാണ് സയന്റിസ്റ്റുകൾ പറയുന്നത്. പുതുതായി കൊറോണ ബാധിച്ച് ഏതാണ്ട് 50 പേരാണ് ഇക്കഴിഞ്ഞ ദിവസങ്ങളിലായി മരിച്ചിരിക്കുന്നത്. പുതിയ ജാഗ്രതയുടെ ഭാഗമായി വുഹാനിൽ നിന്നുമെത്തി ഹീത്രൂവിൽ വിമാനമിറങ്ങിയവരെ പ്രത്യേകമായി വേർതിരിച്ച് നിർത്തി കടുത്ത പരിശോധനകൾക്ക് വിധേയമാക്കുന്നുണ്ട്. എന്നാൽ കാര്യങ്ങൾ അപകടകരമായി മാറിയപ്പോഴും വുഹാനിൽ നിന്നുമെത്തിയ തങ്ങളെ ഹീത്രൂവിൽ വേണ്ട വിധത്തിൽ പരിശോധിച്ചില്ലെന്ന് ആരോപിച്ച് ഒരു യാത്രക്കാരൻ രംഗത്തെത്തിയത് കടുത്ത ആശങ്കയ്ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്.

ഇതിനാൽ കൊറോണ യുകെയിലുമെത്തിയിരിക്കാൻ സാധ്യതയേറെയാണെന്ന ആശങ്ക ശക്തമായിട്ടുമുണ്ട്. ഈ ഒരു സാഹചര്യത്തിൽ ചൈനയിലെ വുഹാനിലേക്ക് വളരെ അത്യാവശ്യമാണെങ്കിൽ മാത്രമേ യാത്ര ചെയ്യാവൂ എന്നാണ് യുകെ ഫോറിൻ ഓഫീസ് യുകെ പൗരന്മാർക്ക് കടുത്ത നിർദ്ദേശം നൽകിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP