Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഒച്ചപ്പാടുകൾ ഇല്ലാതെ ബ്രെക്സിറ്റ് ബിൽ പാർലിമെന്റ് കടന്നു; ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടാൻ ഇനി കൃത്യം ഒരാഴ്ച കൂടി; ജനുവരി 31ന് രാത്രി 11ന് ശേഷം ബ്രിട്ടനും യൂറോപ്യൻ യൂണിയനും തമ്മിലുള്ള വിവാഹമോചനം നടക്കും

ഒച്ചപ്പാടുകൾ ഇല്ലാതെ ബ്രെക്സിറ്റ് ബിൽ പാർലിമെന്റ് കടന്നു; ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടാൻ ഇനി കൃത്യം ഒരാഴ്ച കൂടി; ജനുവരി 31ന് രാത്രി 11ന് ശേഷം ബ്രിട്ടനും യൂറോപ്യൻ യൂണിയനും തമ്മിലുള്ള വിവാഹമോചനം നടക്കും

സ്വന്തം ലേഖകൻ

ങ്ങനെ യുകെ ഏറെ കാലമായി കാത്ത് കാത്തിരുന്ന ബ്രെക്സിറ്റ് വിത്ത്ഡ്രാവൽ ബിൽ ബ്രിട്ടീഷ് പാർലിമെന്റിൽ ഇന്നലെ പാസായി. ഒച്ചപ്പാടുകൾ ഏറെയില്ലാതെയാണ് ബ്രെക്സിറ്റ് ബിൽ പാർലിമെന്റ് കടന്നിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടാൻ ഇനി കൃത്യം ഒരാഴ്ച മാത്രം അവശേഷിക്കവെയാണ് ഇതിനായുള്ള ബിൽ പാസായിരിക്കുന്നത്. ജനുവരി 31ന് രാത്രി 11ന് ശേഷം ബ്രിട്ടനും യൂറോപ്യൻ യൂണിയനും തമ്മിലുള്ള വിവാഹമോചനം നടക്കുമെന്ന് ഇതോടെ ഉറപ്പായിരിക്കുകയാണ്. ഈ ബിൽ പാർലിമെന്റിൽ പാസായതോടെ ബ്രിട്ടനെ സംബന്ധിച്ച് ഒരു പുതിയ അധ്യായത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നതെന്നാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രതികരിച്ചിരിക്കുന്നത്.

ഇതോടെ ബ്രിട്ടന് പുതിയൊരു സ്വാതന്ത്ര്യത്തിന്റെ വായു ശ്വസിക്കാനുള്ള സാഹചര്യമാണ് സംജാതമായിരിക്കുന്നതെന്നും ബോറിസ് പറയുന്നു. ജനുവരി 31ലെ ചരിത്ര ദിനം അടയാളപ്പെടുത്താനായി ബോറിസ് സർക്കാർ വിവിധ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നാണ് ചോർന്ന് ലഭിച്ച ഒരു ഡൗണിങ് സ്ട്രീറ്റ് മെമോ വെളിപ്പെടുത്തിയിരിക്കുന്നത്.അതായത് ബ്രെക്സിറ്റ് പ്രമാണിച്ച് രാജ്യത്തോട് ഐക്യത്തോടെയിരിക്കാൻ അന്നേ ദിവസം ബോറിസ് ആഹ്വാനം ചെയ്യുമെന്നാണ് ഈ മെമോ വെളിപ്പെടുത്തുന്നത്. ബ്രെക്സിറ്റ് നടപ്പിലാക്കുന്നതോടെ പരമാവധി സ്വാതന്ത്ര്യം ബ്രിട്ടീഷുകാർക്ക് ലഭ്യമാക്കുമെന്നും ബോറിസ് പറയുന്നു.

അതായത് വ്യാപാരം, കുടിയേറ്റം, മീൻപിടിത്തം തുടങ്ങിയവുമായി ബന്ധപ്പെട്ട സ്വാതന്ത്ര്യങ്ങൾ വർധിക്കുമെന്നാണ് പ്രധാനമന്ത്രി വാഗ്ദാനം ചെയ്യുന്നത്. ജനുവരി 31ന് ബോറിസ് പ്രത്യേക കാബിനറ്റ് യോഗം നോർത്തിൽ വിളിച്ച് ചേർക്കുകയും നമ്പർ 10ലേക്ക് മടങ്ങിയെത്തുന്നതിന് മുമ്പ് രാജ്യത്തോടായി ടെലിവിഷനിലൂടെ സംസാരിക്കുകയും ചെയ്യും. ബോറിസിന്റെ ബ്രെക്സിറ്റ് ബിൽ ഇന്നലെ പാർലിമെന്റിൽ അവസാനത്തെ കടമ്പ കൂടി കടന്നതോടെ ജനുവരി 31ന് രാത്രി 11 മണിക്ക് യുകെ യൂറോപ്യൻ യൂണിയൻ വിട്ട് പോകുമെന്നുറപ്പായിരിക്കുകയാണ്.

ഹൗസ് ഓഫ് ലോർഡ്സ് ഇന്നലെ ഈ ബില്ലിന് അംഗീകാരം നൽകിയതോടെയാണ് ഇത് സംബന്ധിച്ച തടസങ്ങളെല്ലാം മറി കടന്ന് ബിൽ പാസായിരിക്കുന്നത്. ഇനി ഈ ബില്ലിന് രാജ്ഞിയുടെ അംഗീകാരം ലഭിച്ച് ഇത് അടുത്ത ആഴ്ച യൂറോപ്യൻ പാർലിമെന്റ് അംഗീകരിക്കേണ്ടതുണ്ട്. ബ്രെക്സിറ്റോടെ രാജ്യത്ത് പുതിയ ചരിത്രമാണ് കുറിക്കപ്പെടുന്നതെന്നും അതിന് നേതൃത്വം കൊടുക്കാൻ സർക്കാർ ഒരുങ്ങുകയാണെന്നും മിനിസ്റ്റർമാർക്കിടയിൽ വിതരണം ചെയ്ത പ്രസ്തുത മെമോയിൽ ബോറിസ് വെളിപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ പുതിയ അധ്യായത്തിലേക്ക് നയിക്കുന്നതിനായി ഏവരും ഒത്തൊരുമയോടെ പ്രവർത്തിച്ച് മുന്നേറണമെന്നും ബോറിസ് ആഹ്വാനം ചെയ്യുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP