Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കളിയിക്കവിളയിൽ പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്താൻ ഉപയോഗിച്ച തോക്ക് കണ്ടെത്തി; സൈന്യം ഉപയോഗിക്കുന്ന തരത്തിലുള്ള തോക്കെന്ന് സൂചന: ക്യൂബ്രാഞ്ച് സംഘം തെളിവെടുപ്പ് പൂർത്തിയാക്കിയത് കേരള പൊലീസിന്റെയും കോർപ്പറേഷന് ജീവനക്കാരുടെ സഹായത്തോടെ; കേസ് എൻഐഎ ഏറ്റെടുക്കണമെന്ന ആവശ്യവുമായി തമിഴ്‌നാട് സർക്കാർ

കളിയിക്കവിളയിൽ പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്താൻ ഉപയോഗിച്ച തോക്ക് കണ്ടെത്തി; സൈന്യം ഉപയോഗിക്കുന്ന തരത്തിലുള്ള തോക്കെന്ന് സൂചന: ക്യൂബ്രാഞ്ച് സംഘം തെളിവെടുപ്പ് പൂർത്തിയാക്കിയത് കേരള പൊലീസിന്റെയും കോർപ്പറേഷന് ജീവനക്കാരുടെ സഹായത്തോടെ; കേസ് എൻഐഎ ഏറ്റെടുക്കണമെന്ന ആവശ്യവുമായി തമിഴ്‌നാട് സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കളിയിക്കവിളയിൽ പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്താൻ ഉപയോഗിച്ച തോക്ക് കണ്ടെത്തി. എറണാകുളം കെ.എസ്.ആർ.ടിസി. ബസ് സ്റ്റാൻഡിന് സമീപത്തെ ഓടയിൽ നിന്നാണ് തെളിവെടുപ്പിനിടെ തോക്ക് കണ്ടെടുത്തത്. കേസിലെ പ്രതികളായ അബ്ദുൾ ഷമീമിനനേയും തൗഫീഖിനേയും എത്തിച്ചാണ് പൊലീസ് ഇവിടെ തെളിവെടുപ്പ് നടത്തിയത്.

തെളിവെടുപ്പ് തുടങ്ങി അഞ്ചിനിറ്റുള്ളിൽ തന്നെ ഓടയിൽ നിന്ന് തോക്ക് കണ്ടെടുക്കുകയായിരുന്നു. സൈന്യം ഉപയോഗിക്കുന്നതരത്തിലുള്ള തോക്കാണ് കളിയിക്കാവിളയിലെ എസ്െഎയുടെ കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് പൊലീസ് നൽകുന്ന സൂചന. എന്നാൽ കൂടുതൽ പരിശോധനയ്ക്ക് ശേഷമേ ഇതിന്റെ റിപ്പോർട്ടുകല#പുറത്തുവരികയുള്ളുവെന്നും അധികൃതർ പറഞ്ഞു.

പ്രതികളിൽ നിന്ന് ലഭിച്ച മൊഴിയനുസരിച്ചാണ് തമിഴ്‌നാട് ക്യൂ ബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തിയത്. ഒരു പിസ്റ്റളാണ് കണ്ടെത്തിയിട്ടുള്ളത്. ഇത് കൃത്യത്തിന് ഉപയോഗിച്ച പിസ്റ്റൾ തന്നെയാണോ എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിച്ച് വരികയാണ്. കേരള പൊലീസിന്റേയും കോർപ്പറേഷൻ ജീവനക്കാരന്റേയും സഹായത്തോടെയാണ് തമിഴ്‌നാട് ക്യൂബ്രാഞ്ച് സംഘം തെളിവെടുപ്പ് പൂർത്തിയാക്കിയത്.

കളിയിക്കാവിള ചെക്പോസ്റ്റ് പരിസരത്തും പ്രതികൾ താമസിച്ചിരുന്ന ഇടങ്ങളിലും ഇന്നലെ രാത്രി തെളിവെടുപ്പ് നടത്തിയിരുന്നു. കേസ് എൻ.ഐ.എക്ക് കൈമാറുന്ന ഘട്ടത്തിലാണ് നിർണായക തെളിവ് ലഭിച്ചിരിക്കുന്നത്. അതിനിടെ, കേസ് എൻഐഎ ഏറ്റെടുക്കണമെന്ന് തമിഴ്‌നാട് സർക്കാർ ആവശ്യപ്പെട്ടു. പ്രതികളായ അബ്ദുൾ ഷെമീം, തൗഫീഖ് എന്നിവർക്ക് തീവ്രവാദബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. ഇവർ ഇപ്പോൾ പൊലീസ് കസ്റ്റഡിലാണ്. തീവ്രവാദ ബന്ധത്തിന്റെ പേരിൽ ബെംഗളൂരുവിലും, ഡൽഹിയിലും പിടിയിലായവരുടെ സംഘടനയിൽ ഉൾപ്പെടുന്നവരാണ് ഈ കേസിലെയും പ്രതികളെന്ന് സൂചന.

തമിഴ്‌നാട്-കേരള അതിർത്തിയായ കളിയിക്കാവിള മുസ്ലിം പള്ളിക്കു സമീപത്തെ ചെക്പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്ഐ വിൽസണെ (57) വെടിവച്ചും വെട്ടിയുമാണ് കൊലപ്പെടുത്തിയത്. എഎസ്ഐയെ വെടിവച്ച ശേഷം പുറത്തേക്ക് വലിച്ചിഴച്ച് അക്രമികൾ കാലിൽ വെട്ടിയെന്നാണു സാക്ഷിമൊഴി. വെടിവച്ചശേഷം പള്ളിയുടെ വളപ്പിനുള്ളിൽ കടന്ന് മറുവശത്തുകൂടിയാണ് പ്രതികൾ രക്ഷപ്പെട്ടത്. കൂട്ടാളികളെ അറസ്റ്റ് ചെയ്തതിന്റെ പ്രതികാരമായാണ് എസ്‌ഐ വിത്സനെ വെടിവച്ച് കൊന്നതെന്ന് പ്രതികൾ സമ്മതിച്ചതായും പൊലീസ് അറിയിച്ചു.14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത പ്രതികളെ പാളയംകോട്ട ജയിലിലേക്ക് മാറ്റിയിരുന്നു.

 

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP