Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

നാണക്കേട്! എൻപിആർ ചോദ്യങ്ങൾ എന്താണ് സെൻസസ് ചോദ്യങ്ങൾ ഏതാണ് എന്നുപോലും പിണറായി സർക്കാറിന് അറിയില്ല; ഒഴിവാക്കുമെന്ന് സർക്കാർ പറഞ്ഞ രണ്ടു വിവാദ ചോദ്യങ്ങൾ സെൻസസ് ചോദ്യാവലിയിൽ ഇല്ല; വ്യക്തിയുടെ ജനന തീയതി, മാതാപിതാക്കളുടെ ജനനസ്ഥലത്തെ കുറിച്ചുമുള്ള ചോദ്യങ്ങൾ എന്നിവ ഉള്ളത് ജനസംഖ്യാ രജിസ്റ്ററിൽ; ഇല്ലാത്ത ചോദ്യങ്ങളെ കുറിച്ച് മന്ത്രിസഭ ചർച്ചചെയ്തത് അര മണിക്കൂറിലേറെ; ഒന്നും പഠിക്കാതെ തള്ളിമറച്ച് പിണറായി സർക്കാർ നാണം കെടുമ്പോൾ

നാണക്കേട്! എൻപിആർ ചോദ്യങ്ങൾ എന്താണ് സെൻസസ് ചോദ്യങ്ങൾ ഏതാണ് എന്നുപോലും പിണറായി സർക്കാറിന് അറിയില്ല; ഒഴിവാക്കുമെന്ന് സർക്കാർ പറഞ്ഞ രണ്ടു വിവാദ ചോദ്യങ്ങൾ സെൻസസ് ചോദ്യാവലിയിൽ ഇല്ല; വ്യക്തിയുടെ ജനന തീയതി, മാതാപിതാക്കളുടെ ജനനസ്ഥലത്തെ കുറിച്ചുമുള്ള ചോദ്യങ്ങൾ എന്നിവ ഉള്ളത് ജനസംഖ്യാ രജിസ്റ്ററിൽ; ഇല്ലാത്ത ചോദ്യങ്ങളെ കുറിച്ച് മന്ത്രിസഭ ചർച്ചചെയ്തത് അര മണിക്കൂറിലേറെ; ഒന്നും പഠിക്കാതെ തള്ളിമറച്ച് പിണറായി സർക്കാർ നാണം കെടുമ്പോൾ

എം മാധവദാസ്

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിന്റെ കാര്യത്തിൽ തൊട്ട് തുടർച്ചയായ വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് പിണറായി സർക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. സിഎഎ എന്നത് ഒരാളുടെയും പൗരത്വം എടുത്തുമാറ്റുന്നതിനുള്ളതല്ലെന്നും ഇത് കുടിയേറ്റക്കാർക്ക് പൗരത്വം കൊടുക്കാനുള്ളത് ആണെന്നുപോലും മനസ്സിലാക്കാതെ കുപ്രചാരണങ്ങളാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തള്ളിവിട്ടത്.

പൗരത്വം കൊടുക്കാനുള്ള എല്ലാ അധികാരങ്ങളും കേന്ദ്രത്തിന് ആണെന്നരിക്കെ, കേരളം ഇതിനെതിരെ സുപ്രീംകോടതിയിൽ ലക്ഷങ്ങൾ പൊടിച്ചാണ് കേസിന് പോയിരിക്കുന്നത്. അതും ആർട്ടിക്കിൾ 14ന്റെ ലംഘനം ചൂണ്ടിക്കാട്ടി നിരവധി സംഘടനകൾ കേസ് കൊടുത്തിരിക്കുന്നതിനിടെ. ഈ രീതിയിലുള്ള വസ്തുപരമായി നിലൽക്കാത്ത കാര്യങ്ങളാണ്, അടുത്തകാലത്തായി സർക്കാർ പ്രചരിപ്പിക്കുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരമാണ് ഇന്നലെ ഉണ്ടായത്. ചീഫ്് സെക്രട്ടറിയടക്കമുള്ള വലിയയൊരു ഉദ്യോഗസ്ഥ വൃന്ദത്തിനും മുഖ്യമന്ത്രിയടക്കമുള്ളവർക്കും എന്താണ് എൻപിആർ എന്താണ് സെൻസൻസ് എന്നതിന്റെ അടിസ്ഥാനകാര്യങ്ങൾപോലും അറിയില്ലെന്നാണ് ഇപ്പോൾ വാർത്തകൾ പുറത്തവരുന്നത്.

സെൻസസ് നടപടിക്രമങ്ങളെക്കുറിച്ചുള്ള വിശദീകരണത്തിൽ സംസ്ഥാന സർക്കാറിന് ഉണ്ടായത് ഗുരുതര വീഴ്ചയാണ്. വിവാദമായ രണ്ട് ചോദ്യങ്ങൾ സെൻസസിൽ ഉണ്ടെന്നും അത് ഒഴിവാക്കിയെന്നും ആദ്യം വിശദീകരിച്ചതും പിന്നീട് തിരുത്തിയതും സർക്കാറിന് നാണക്കേടായി.
തിങ്കളാഴ്ച ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് സെൻസസിലെ രണ്ട് ചോദ്യങ്ങൾ ഒഴിവാക്കാൻ തീരുമാനിച്ചത്. വ്യക്തിയുടെ ജനനതിയ്യതി, മാതാപിതാക്കളുടെ ജനനസ്ഥലത്തെ കുറിച്ചുമുള്ള ചോദ്യങ്ങൾ ഒഴിവാക്കാനായിരുന്നു തീരുമാനം. പക്ഷെ ആദ്യ ഘട്ട സെൻസസിന്റെ 34 ചോദ്യങ്ങളുടെ പട്ടികയിൽ ഈ ചോദ്യങ്ങൾ ഇല്ല. അത് തിരിച്ചറിഞ്ഞതാകട്ടെ സർക്കാർ തീരുമാനം വന്നതിന്റെ അടുത്ത ദിവസം സെൻസസ് ഡയറക്ടറേറ്റും പൊതുഭരണവകുപ്പ് മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചതോടെ. വിവാദ ചോദ്യങ്ങൾ സെൻസസിൽ ഇല്ലെന്നും ജനസംഖ്യാ രജിസ്റ്ററിലാണുള്ളതെന്നും പിന്നീട് പൊതുഭരണവകുപ്പ് മാധ്യമങ്ങളെ അനൗദ്യോഗികമായി അറിയിച്ചു.

ഔദ്യോഗികമായി അറിയിക്കണമോയെന്ന സംശയങ്ങൾക്കൊടുവിൽ ചീഫ് സെക്രട്ടറി വിശദീകരണമിറക്കി. സെൻസസും ജനസംഖ്യ രജിസ്റ്ററും രണ്ടാണ്. ജനസംഖ്യ രജിസ്റ്ററുമായി സഹകരിക്കില്ല എന്ന് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും ജനസംഖ്യ രജിസ്റ്ററിലെ ഒരു ചോദ്യവും കേരളത്തിൽ ചോദിക്കില്ലെന്നും ചീഫ് സെക്രട്ടറി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.സെൻസസ് ഡയറക്ടറേറ്റിൽ മാസങ്ങൾക്ക് മുമ്പ് കേന്ദ്രത്തിൽ നിന്നും ചോദ്യാവലി എത്തിയിട്ടും മന്ത്രിസഭാ യോഗം ഇല്ലാത്ത വിവാദ ചോദ്യങ്ങളെ കുറിച്ച് അര മണിക്കൂറിലേറെ ചർച്ച ചെയ്തതാണ് സർക്കാറിനെ വെട്ടിലാക്കുന്നത്. ചീഫ് സെക്രട്ടറി പോലും കാബിനറ്റിൽ വ്യക്തതവരുത്തിയില്ല എന്നത് നാണക്കേട് മാത്രമല്ല സർക്കാറിനെ കൂടുതൽ പ്രതിരോധത്തിലാക്കി. സർക്കാറിന് ഒന്നിലും വ്യക്തതയില്ല എന്ന് യുഡിഎഫും അനാവശ്യ വിവാദമുണ്ടാക്കിയെന്ന് ബിജെപിയും കുറ്റപ്പെടുത്തുമെന്ന് ഉറപ്പാണ്.

ഈരീതിയാണ് കാര്യങ്ങൾ മൊത്തത്തിൽ പോവുന്നത്. സെൻസസും ജനസംഖ്യരജിസ്റ്റും സിഎഎയും തമ്മിൽ യാതൊരു ബന്ധവും ഇല്ലെങ്കിലും സർക്കാർ തന്നെ സെൻസസിനോടും, എൻപിആറിനോടും പുറം തിരിഞ്ഞ് നിൽക്കയാണ്. അതിനിടെ അരുദ്ധതീ റോയിയെപ്പോലുള്ള എഴുത്തുകാർ പറയുന്നത് സെൻസസ് വിവരങ്ങൾ തെറ്റായി കൊടുക്കണം എന്നാണ്. സത്യത്തിൽ ഇത് രാജ്യത്തിന്റെ വികസനത്തിന് വലിയ ഭീഷണിയാണ്. സാമൂഹിക പുരോഗതിയുടെ അടിസ്ഥാന സൂചകങ്ങൾ നമുക്ക് കിട്ടുന്നത് കാനേഷുമാരിയിലൂടെയാണ്. അത് ബഹിഷ്‌ക്കരിക്കണം എന്നു തന്നെയാണ്, പിണറായി സർക്കാറും രഹസ്യമായി പ്രചരിപ്പിക്കുന്നത്.

അതുപോലെ തന്നെ ഇന്ത്യയിൽ സ്ഥിര താമസമുള്ള എല്ലാ ആളുകളുടെയും വിവരങ്ങൾ ശേഖരിച്ച് തയ്യാറാക്കാൻ നിശ്ചയിച്ചിരിക്കുന്ന രജിസ്റ്ററാണ് ദേശീയ ജനസംഖ്യാ രജിസ്റ്റർ(എൻ.പി.ആർ).1955 ലെ പൗരത്വ ആക്ടും 2003 ലെ പൗരത്വ(പൗരന്മാരുടെ രജിസ്ട്രേഷനും ദേശീയ തിരിച്ചരിയൽ കാർഡ് നൽകലും) നിയമങ്ങളും പ്രകാരമാണ് ദേശീയ ജനസംഖ്യാ രജിസ്റ്റർ തയ്യാറാക്കുന്ന പദ്ധതി നടപ്പിലാക്കുന്നത്. രാജ്യത്ത് സ്ഥിരതാമസമുള്ള എല്ലാവരും 1955 ലെ പൗരത്വ ആക്ടിലെ 14 എ പ്രകാരം നിർബന്ധമായും ഇതിൽ രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.ഇതുപ്രകാരം ഇന്ത്യയിൽ 18 തികഞ്ഞ എല്ലാ പൗരന്മാർക്കും ഒരു തിരിച്ചറിയൽ കാർഡ് ലഭിക്കും. 2011 ലെ സെൻസസ് വിവരങ്ങളെ ആധാരമാക്കിയാണ് എൻ. പി. ആർ. തയ്യാറാക്കുന്നത്.

2010 ഏപ്രിൽ - മെയ് മാസങ്ങളിലായി നടന്ന സെൻസസ് വിവര ശേഖരണത്തിനോടൊപ്പം ഓരോ കുടുംബത്തിലെയും സ്ഥിരതാമസക്കാരായ ആളുകളുടെ നിശ്ചിത വിവരങ്ങൾ ശേഖരിച്ചിരുന്നു. ഈ പദ്ധതിയുടെ തുടർ പ്രക്രിയയായി അഞ്ച് വയസ്സും അതിനു മുകളിലും പ്രായമുള്ള എല്ലാ സ്ഥിരതാമസക്കാരുടെയും ഫോട്ടോഗ്രാഫുകളും വിരലടയാളവും കൃഷ്ണമണിയുടെ ചിത്രവും ശേഖരിക്കുന്നുണ്ട്്. ഇതുപക്ഷേ രാജ്യത്തിലെ ഒരു പൗരനെയും തെരഞ്ഞുപിടിച്ച് ഒഴിവാക്കാൻ വേണ്ടിയല്ല. മറിച്ച് വിവരങ്ങൾ കിട്ടുന്നതിനാണ്. അപ്പോൾ എന്തിനാണ് കേരളം ഇവയോട് നിസ്സഹകരിക്കുന്നതെന്ന് മാത്രം മനസ്സിലാവുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP