Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ഒട്ടുമിക്ക ദിവസങ്ങളിലും ആർമി ക്യാമ്പുകളിൽ നിന്നും ഞങ്ങൾക്ക് ഫോൺകോൾ വരും... വാഹനം ക്യാമ്പിലെത്തിക്കണമെന്നാവും അവരുടെ ആവശ്യം; രാത്രി മുഴുവൻ കാർ അവരുടെ പക്കലാവും. രാവിലെ ക്യാമ്പിൽ പോയി കാർ ഞങ്ങൾ തിരിച്ചെടുക്കും'; എന്തിനാണ് കാർ രാത്രിയിൽ വാങ്ങുന്നത് എന്ന് ഞങ്ങൾക്ക് അറിയില്ല'; സൈനിക ക്യാമ്പുകളിൽ നിന്നും ഗ്രാമവാസികളുടെ കാർ ആർമി വാങ്ങുന്നു; ആശങ്ക പങ്കുവച്ച് ഗ്രാമവാസികൾ

മറുനാടൻ മലയാളി ബ്യൂറോ

ശ്രീനഗർ: ഞങ്ങളുടെ കാറുകൾ സൈനികർ രാത്രിയിൽ സൈനിക ക്യാമ്പിലേക്ക് കൊണ്ടുപോകും. രാവിലെ മടക്കി കൊണ്ടുപോകാനും അവർ നിർദ്ദേശിക്കും. എന്തിനാണെന്ന് ഇതുവരെ അറിയില്ല. പ്രദേശവാസികളുടെ കാർ സേന ഉപയോഗിക്കുന്നതിനെ ചൊല്ലി ആശങ്കയിൽ രണ്ട് ഗ്രാമങ്ങൾ. ശ്രീനഗർ ഷോപിയാനിലെ രണ്ട് ഗ്രാമങ്ങളിൽ നിന്നാണ് സൈനികർ കാറുകൾ ക്യാമ്പിലേക്ക് കൊണ്ടുപോകാറുള്ളത്. ിന്ത്യൻ എക്സ്‌പ്രസ് പത്രത്തിനോടാണ് പ്രദേശവാസികൾ ഇക്കാര്യം വെളിപ്പെടുത്തുന്നത്.

'ഒട്ടുമിക്ക ദിവസങ്ങളിലും ആർമി ക്യാമ്പുകളിൽ നിന്നും ഞങ്ങൾക്ക് ഫോൺകോൾ വരും. വാഹനം ക്യാമ്പിലെത്തിക്കണമെന്നാവും അവരുടെ ആവശ്യം. രാത്രി മുഴുവൻ കാർ അവരുടെ പക്കലാവും. രാവിലെ ക്യാമ്പിൽ പോയി കാർ ഞങ്ങൾ തിരിച്ചെടുക്കും' ഷോപിയാനിലെ അഗ്ലാർ ഗ്രാമത്തിൽ നിന്നുള്ള പേരുവെളിപ്പെടുത്താൻ താൽപര്യമില്ലാത്തൊരാളാണ് പ്രദേശത്തെ ആർമി ക്യാമ്പിലെ ഉദ്യോഗസ്ഥരുടെ അസാധാരണ രീതിയെക്കുറിച്ച് വെളിപ്പെടുത്തുന്നത്.

ഷോപിയാനിൽ സ്വന്തമായി കാർ ഉള്ളവരിൽ പലർക്കും ആർമി ക്യാമ്പുകളിൽ നിന്നുള്ള സന്ദേശങ്ങളെത്താറുണ്ട്. വാഹനങ്ങൾ ക്യാമ്പിലെത്തിക്കണമെന്നാണ് വിളിക്കുന്നവരുടെ ആവശ്യം. രാത്രി ഉപയോഗത്തിനുശേഷം രാവിലെ കാർ തിരിച്ചെടുക്കാനാവശ്യപ്പെടും. പ്രതിഫലമായി പണം നൽകാറില്ലെങ്കിലും ഇടയ്ക്കെങ്കിലും വാഹനങ്ങളിൽ ഇന്ധനം നിറച്ചുകൊടുക്കും. എന്നാൽ എന്തിനാണ് കാർ ഉപയോഗിക്കുന്നതെന്നോ രാത്രി മാത്രമുള്ള കാറിന്റെ ഉപയോഗമെന്താണോ എന്നതിനെക്കുറിച്ച് പ്രദേശവാസികൾക്കാർക്കും അറിവില്ല. ചോദിക്കാൻ ആരും ധൈര്യപ്പെടുന്നുമില്ല.

അതേസമയം കാർ ക്യാമ്പിലെത്തിക്കാൻ ആരേയും നിർബന്ധിക്കാറില്ല എന്നായിരുന്നു സംഭവത്തെക്കുറിച്ച് അന്വേഷിച്ചപ്പോൾ ആർമി വക്താക്കൾ നൽകിയ പ്രതികരണം. എന്നാൽ പ്രദേശവാസികൾ ഇക്കാര്യം നിഷേധിച്ചു. റോഡിലൂടെ പോകുമ്പോാൾ പോലും സൈനിക ഉദ്യോഗസ്ഥർ വാഹനം തടഞ്ഞുനിർത്തി കാർ വൈകുന്നേരം ക്യാമ്പിലെത്തിക്കണമെന്ന് പറഞ്ഞതായി ഷോപിയാനിലെ ഹീർപോറയിലെ പ്രദേശവാസികൾ പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ക്യാമ്പിനു സമീപത്തുകൂടെ പോയപ്പോൾ വഴിയിൽ കാർ തടഞ്ഞുനിർത്തി ഇന്ന് എന്റെ ഊഴമാണെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞതായി ഒരു ഡ്രൈവർ വെളിപ്പെടുത്തി. ഈ പ്രദേശത്ത് സ്വന്തമായി വാഹനമുള്ളവരുടെ ലിസ്റ്റ് തന്നെ ചൗഗാം സൈനിക ക്യാമ്പിലെ ഉദ്യോസ്ഥരുടെ പക്കലുണ്ടെന്നാണ് ജനങ്ങളുടെ വാദം. പെഹ്നുവിലെ സൈനിക ക്യാമ്പിൽ നിന്നും സമാനമായ അനുഭവമാണ് ജനങ്ങൾക്ക് നേരിടേണ്ടിവന്നത്.

'ഒരു ദിവസം അവർ ആവശ്യപ്പെട്ടത് പ്രകാരം കാർ ഞാൻ ക്യാമ്പിൽ കൊണ്ടുവെച്ചു. പേടികാരണം കാറിൽ നിറയെ ഇന്ധനവും നിറച്ചിരുന്നു. കാറിന്റെ രേഖകളെല്ലാം എന്റെ പക്കലായിരുന്നു. പിറ്റേന്ന് രാവിലെ കാർ തിരിച്ചെടുക്കാൻ പോയപ്പോൾ ഇന്ധനം അതുപോലെ തന്നെ ബാക്കി ഉണ്ടായിരുന്നു.' കാർ രാത്രി ഉപയോഗിച്ചോ എന്നുപോലും മനസ്സിലായില്ല.-പ്രദേശവാസികളിലൊരാൾ പറഞ്ഞു.

സംഭവത്തെക്കുറിച്ച് ഇന്ത്യൻ എക്സ്പ്രസ് കൂടുതൽ അന്വേഷിച്ചപ്പോൾ ഷോപിയാൻ ഡെപ്യൂട്ടി കമ്മീഷണർ യാസീൻ ചൗധരി പ്രതികരിക്കാൻ തയ്യാറായില്ല. ഷോപിയാൻ എസ്എസ്‌പിയും പ്രതികരിക്കാൻ തയ്യാറായില്ല. പ്രതികരിക്കാൻ തയ്യാറായ ശ്രീനഗറിലെ പ്രതിരോധവക്താവ് കേണൽ രാജേഷ് കാലിയയ്ക്ക് വിഷയത്തിൽ കൃത്യമായ വിശദീകരണം തരാനും സാധിച്ചില്ല. വാഹനങ്ങൾ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അവയ്ക്ക് പ്രതിഫലം നൽകാറുണ്ടെന്നും മറ്റുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഇക്കാര്യത്തെക്കുറിച്ച് ഡ്രൈവർമാരുടെ ഭാഗത്തുനിന്നും പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു ട്രാൻസ്പോർട്ട് ഓഫീസറുടെ മറുപടി. ഇക്കാര്യം എന്തുകൊണ്ട് ശ്രദ്ധയിൽപ്പെടുത്തിയില്ലെന്ന് ഡ്രൈവർമാരോട് ചോദിച്ചപ്പോൾ ഉദ്യോഗസ്ഥർ ഇപ്പോൾ വാഹനം ആവശ്യപ്പെടാറില്ലെന്നായിരുന്നു ഡ്രൈവർമാർ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാര്യമെന്തായാലും സൈനിക ഉദ്യോഗസ്ഥരുടെ അസാധാരണമായ ഇടപെടലുകൾ എന്തിനായിരുന്നുവെന്ന് അജ്ഞാതമായി തുടരുകയാണ് ഇപ്പോഴും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP