Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തകർന്നുകൊണ്ടിരിക്കുന്ന രാജ്യം നീങ്ങുന്നത് രണ്ടാമതൊരു വിഭജനത്തിലേക്ക്; പൗരത്വ നിയമ ഭേദഗതിയിൽ നിലപാട് തിരുത്താൻ കേന്ദ്രസർക്കാർ തയ്യാറാകുന്നില്ലെങ്കിൽ പാർട്ടിയിൽ തുടരണോ എന്ന കാര്യം ചിന്തിക്കേണ്ടി വരുമെന്നും ബിജെപി നേതാവ് ചന്ദ്രകുമാർ ബോസ്

തകർന്നുകൊണ്ടിരിക്കുന്ന രാജ്യം നീങ്ങുന്നത് രണ്ടാമതൊരു വിഭജനത്തിലേക്ക്; പൗരത്വ നിയമ ഭേദഗതിയിൽ നിലപാട് തിരുത്താൻ കേന്ദ്രസർക്കാർ തയ്യാറാകുന്നില്ലെങ്കിൽ പാർട്ടിയിൽ തുടരണോ എന്ന കാര്യം ചിന്തിക്കേണ്ടി വരുമെന്നും ബിജെപി നേതാവ് ചന്ദ്രകുമാർ ബോസ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ത്യ തകർന്നുകൊണ്ടിരിക്കുകയാണെന്നും രാജ്യം രണ്ടാമതൊരു വിഭജനത്തിലേക്ക് നീങ്ങുകയാണെന്നും ബിജെപി പശ്ചിമ ബംഗാൾ വൈസ് പ്രസിഡന്റ്. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനത്തിലാണ് സുഭാഷ് ചന്ദ്രബോസിന്റെ കൊച്ചുമകൻ കൂടിയായ ചന്ദ്രകുമാർ ബോസ് പൗരത്വ നിയമഭേദഗതിയെ പരാമർശിച്ച് രൂക്ഷമായ വിമർശനം ഉന്നയിച്ചിരിക്കുന്നത്. പൗരത്വ നിയമ ഭേദഗതിയിൽ നിലപാട് തിരുത്താൻ ബിജെപി. തയ്യാറാവുന്നില്ലെങ്കിൽ പാർട്ടിയിൽ തുടരണോ എന്ന കാര്യം ചിന്തിക്കേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

'ഇന്ന് രാജ്യം തകർന്നുകൊണ്ടിരിക്കുകയാണ്. ഞാൻ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല, എന്നാൽ ഇന്ത്യൻ സമുദായങ്ങൾക്കുള്ളിൽ ഇന്ന് യാതൊരു ഐക്യവുമില്ല.' പൗരത്വ നിയമ ഭേദഗതിക്കെതിരായി രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് ചന്ദ്രകുമാർ പറഞ്ഞു. എന്റെ മുത്തച്ഛനെ പോലുള്ളവർക്ക് മാത്രമേ ഇന്ത്യയെ അതിന്റെ തകർച്ചയിൽ നിന്ന് രക്ഷിക്കാൻ സാധിക്കൂ. നേതാജിയെ മുന്നിൽ നിർത്തി പ്രവർത്തിച്ചില്ലെങ്കിൽ രാജ്യം ഭിന്നിക്കപ്പെടും, വീണ്ടും വിഭജനം ഉണ്ടാകും, പ്രധാനമന്ത്രി നരേന്ദമോദിക്ക് നൽകാൻ ഞാൻ ആഗ്രഹിക്കുന്ന സന്ദേശമാണ് ഇത്.' ചന്ദ്രകുമാർ വ്യക്തമാക്കി.

പൗരത്വ നിയമ ഭേദഗതി പ്രക്ഷോഭങ്ങൾ ഭീതി പടർത്തുന്ന അന്തരീക്ഷം ഉണ്ടാക്കുന്നുവെന്ന് നേരത്തേതന്നെ അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. നിയമം അടിച്ചേൽപ്പിക്കാൻ ശ്രമിക്കരുത്, ചെറിയ തിരുത്തലുകളോടെ നിയമം നടപ്പിലാക്കുന്നതിനെ താൻ അനുകൂലിക്കുന്നു. എന്നാൽ ഇതേ നിലപാട് പിന്തുടർന്നാൽ പാർട്ടിയിൽ തുടരണോ എന്നതിനെക്കുറിച്ച് തനിക്ക് ആലോചിക്കേണ്ടിവരും.

പൗരത്വ നിയമ ഭേദഗതിയിൽ തിരുത്തൽ വരുത്താൻ കേന്ദ്രം തയ്യാറായാൽ പ്രതിപക്ഷം നടത്തുന്ന പ്രതിഷേധങ്ങൾ നിഷ്പ്രഭമാകും. പീഡനങ്ങൾ ഏൽക്കുന്ന ന്യൂനപക്ഷങ്ങൾക്കു വേണ്ടിയാണ് പൗരത്വ നിയമമെന്ന് വ്യക്തമാക്കണം. മതം പരാമർശിക്കേണ്ട ആവശ്യമില്ല. നമ്മുടെ സമീപനം വ്യത്യസ്തമായിരിക്കണം. എണ്ണത്തിൽ കുടുതൽ ഉള്ളതുകൊണ്ട് തീവ്രരാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കാനാവില്ല. ജനങ്ങളെ സമീപിച്ച് പൗരത്വ നിയമത്തിന്റെ നല്ല വശങ്ങൾ ബോധ്യപ്പെടുത്തണം' ബോസ് അഭിപ്രായപ്പെട്ടിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP