Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സൗദി അറേബ്യയിൽ ഒരുമലയാളി നഴ്‌സിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു; അൽ ഹയാത് ആശുപത്രിയിൽ ജോലി ചെയ്യുന്ന നഴ്‌സ് വൈറസ് ബാധ സ്ഥിരീകരിക്കുന്ന ആദ്യ ഇന്ത്യാക്കാരി; അസീർ നാഷണൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗിയുടെ നില മെച്ചപ്പെട്ടുവരുന്നുണ്ടെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ; മലയാളി നഴ്‌സുമാർക്ക് ചികിത്സയും സംരക്ഷണവും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ കത്ത് വിദേശകാര്യമന്ത്രിക്ക്

സൗദി അറേബ്യയിൽ ഒരുമലയാളി നഴ്‌സിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു; അൽ ഹയാത് ആശുപത്രിയിൽ ജോലി ചെയ്യുന്ന നഴ്‌സ് വൈറസ് ബാധ സ്ഥിരീകരിക്കുന്ന ആദ്യ ഇന്ത്യാക്കാരി; അസീർ നാഷണൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗിയുടെ നില മെച്ചപ്പെട്ടുവരുന്നുണ്ടെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ; മലയാളി നഴ്‌സുമാർക്ക് ചികിത്സയും സംരക്ഷണവും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ കത്ത് വിദേശകാര്യമന്ത്രിക്ക്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സൗദി അറേബ്യയിൽ ഒരു മലയാളി നഴ്‌സിന് കോറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. വൈറസ് ബാധ സ്ഥിരീകരിക്കുന്ന ആദ്യ ഇന്ത്യക്കാരിയാണ് സൗദിയിലെ അൽ ഹയാത് ആശുപത്രിയിൽ ജോലി ചെയ്യുന്ന കേരളത്തിൽ നിന്നുള്ള ഈ നഴ്‌സ്. മലയാളികൾ ഉൾപ്പടെ നൂറോളം നഴ്‌സുമാരെ പരിശോധനയ്ക്കു വിധേയമാക്കിയതിൽ ഒരാൾക്കു മാത്രമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.കേന്ദ്ര മന്ത്രി വി. മുരളീധരൻ വ്യാഴാഴ്ച വൈകിട്ടാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

അസുഖ ബാധിതയായ നഴ്‌സ് സൗദിയിലെ അസീർ നാഷണൽ ആശുപത്രിയിൽ ചികിത്സയിലാണെന്നും നിലവിൽ നില മെച്ചപ്പെട്ടു വരുന്നുണ്ടെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി വി. മുരളീധരൻ അറിയിച്ചു. ഇന്ത്യയിൽ നിന്നുള്ള നഴ്‌സുമാർക്ക് പ്രത്യേക രോഗപ്രതിരോധ ചികിത്സ നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

വൈറസ് ബാധിച്ച നഴ്‌സിന്റെ സഹപ്രവർത്തകരായ മുപ്പതോളം പേരെ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലാക്കിയിരുന്നു. സ്ഥിതിഗതികൾ ഗുരുതരമല്ലെന്നു അധികൃതർ അറിയിച്ചു. സംശയമുള്ളവരുടെ സാമ്പിളുകൾ പരിശോധനക്കായി അയച്ചിട്ടുണ്ട്. എംബസിയും നോർക്കയും സ്ഥിതിഗതികൾ വിലയിരുത്തുന്നു. ഒരു ഇന്ത്യൻ നഴ്‌സിന് മാത്രമാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്നും അഞ്ചു നഴ്‌സുമാർ നിരീക്ഷണത്തിലായിരുന്നെങ്കിലും പരിശോധനയിൽ ഇവർക്കു രോഗബാധ സ്ഥിരീകരിച്ചില്ലെന്നും ഇന്ത്യൻ എംബസി വൃത്തങ്ങൾ അറിയിച്ചു. ചൈനയിലും അമേരിക്കയിലും വൈറസ് ബാധ കണ്ടെത്തിയതിനെ തുടർന്ന് സൗദി ആരോഗ്യ മന്ത്രാലയം നേരത്തേ ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു.

കൊറോണ വൈറസ് ബാധിച്ച ഫിലിപ്പീൻസ് നഴ്‌സിനെ പരിചരിച്ച നഴ്‌സുമാരാണ് രോഗ ബാധിതരായത്. പനിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ തേടിയ ഫിലിപ്പീൻസ് നഴ്‌സിനു നാല് ദിവസത്തിനു ശേഷമാണ് രോഗം സ്ഥിരീകരിച്ചത്. ആദ്യം രോഗം സ്ഥിരീകരിക്കപ്പെട്ട ഇവർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ചൈനയിൽ സ്ഥിരീകരിച്ച കൊറോണ വൈറസ് ബാധിച്ച് ഇതുവരെ 17 പേരാണ് മരിച്ചത്. അസിർ അബാ അൽ ഹയാത്ത് ആശുപത്രിയിലെ മലയാളി നേഴ്‌സുമാർക്ക് കൊറോണ വൈറസ് ബാധയുണ്ടായ സംഭവം ഗൗരവമായി കണ്ട് നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് അയച്ച കത്തിൽ അഭ്യർത്ഥിച്ചു.സൗദി സർക്കാരുമായി ബന്ധപ്പെട്ട് രോഗബാധയുള്ളവർക്ക് വിദഗ്ധ ചികിത്സയും സംരക്ഷണവും ഉറപ്പുവരുത്തുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. കൊറോണ ഭീതിയെ തുടർന്ന് കേരളം ഉൾപ്പടെ രാജ്യത്തെ ഏഴു വിമാനത്താവളങ്ങളിൽ കർശന പരിശോധന ഏർപ്പെടുത്തിയിരുന്നു. 43 വിമാനങ്ങളിൽ എത്തിയ 9000 യാത്രക്കാരെയാണു പ്രത്യേക പരിശോധനയ്ക്കു വിധേയരാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP