Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബിജെപി ന്യൂനപക്ഷ മോർച്ചയിലെ കൂട്ടരാജി പൗരത്വ വിഷയത്തിൽ പ്രതിഷേധിച്ച്; പൗരത്വനിയമ ഭേദഗതിയും ദേശീയ പൗരത്വ രജിസ്റ്ററും നടപ്പാക്കുന്നത് മുസ്ലിം വിഭാഗത്തെ ദോഷകരമായി ബാധിക്കുമെന്ന ആശങ്കയിൽ പാർട്ടി വിട്ടത് 80 മുസ്ലിം നേതാക്കൾ; സ്വന്തം സമുദായത്തെ അഭിമുഖീകരിക്കാൻ തങ്ങൾക്കു കഴിയുന്നില്ലെന്നും വിശദീകരണം

ബിജെപി ന്യൂനപക്ഷ മോർച്ചയിലെ കൂട്ടരാജി പൗരത്വ വിഷയത്തിൽ പ്രതിഷേധിച്ച്; പൗരത്വനിയമ ഭേദഗതിയും ദേശീയ പൗരത്വ രജിസ്റ്ററും നടപ്പാക്കുന്നത് മുസ്ലിം വിഭാഗത്തെ ദോഷകരമായി ബാധിക്കുമെന്ന ആശങ്കയിൽ പാർട്ടി വിട്ടത് 80 മുസ്ലിം നേതാക്കൾ; സ്വന്തം സമുദായത്തെ അഭിമുഖീകരിക്കാൻ തങ്ങൾക്കു കഴിയുന്നില്ലെന്നും വിശദീകരണം

മറുനാടൻ മലയാളി ബ്യൂറോ

ഭോപ്പാൽ: മധ്യപ്രദേശിൽ ബിജെപി ന്യൂനപക്ഷ മോർച്ചയിൽ കൂട്ടരാജി. പൗരത്വ നിയമ ഭേദഗതി, ദേശീയ പൗരത്വ രജിസ്റ്റർ എന്നിവ അടക്കമുള്ള വിഷയങ്ങളിലെ എതിർപ്പുകളെ തുടർന്നാണ് 80 മുസ്ലിം നേതാക്കൾ രാജിവെച്ചത്. ഇൻഡോർ, ഘാർഗോൺ, ദേവാസ് എന്നിവിടങ്ങളിൽനിന്നുള്ള നേതാക്കളാണ് രാജിവെച്ചവരിൽ ഏറെയും. അതേസമയം, ന്യൂനപക്ഷ മോർച്ചയിൽനിന്നുള്ള നേതാക്കൾ രാജിവെച്ചതായുള്ള റിപ്പോർട്ടുകളെക്കുറിച്ച് അറിയില്ലെന്ന് മധ്യപ്രദേശ് ബിജെപി ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയ പറഞ്ഞു. ആരെങ്കിലും തെറ്റിദ്ധരിക്കപ്പെട്ട് അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ അവരുമായി പാർട്ടി സംസാരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പൗരത്വനിയമ ഭേദഗതിയും ദേശീയ പൗരത്വ രജിസ്റ്ററും നടപ്പാക്കുന്നത് മുസ്ലിം വിഭാഗത്തെ ദോഷകരമായി ബാധിക്കുമെന്ന ആശങ്ക പങ്കുവെച്ചുകൊണ്ടാണ് ഇവരുടെ രാജി. ഹിന്ദു-മുസ്ലിം വിഭാഗങ്ങൾ തമ്മിലുള്ള തർക്കം അവസാനിപ്പിക്കുകയും രാജ്യം അനുഭവിക്കുന്ന സാമ്പത്തിക പ്രശ്നങ്ങളിലേയ്ക്കും തൊഴിലില്ലായ്മയിലേയ്ക്കും ശ്രദ്ധ തിരിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് രാജിവെച്ച നേതാക്കൾ പറയുന്നു.

മുത്തലാഖ്, ബാബറി മസ്ജിദ്, 370-ാം അനുച്ഛേദം റദ്ദാക്കൽ തുടങ്ങി മുസ്ലിം വിഭാഗത്തെ ബാധിക്കുന്ന വിഷയങ്ങൾ നിരന്തരം ഉയർന്നുവരുമ്പോൾ സ്വന്തം സമുദായത്തെ അഭിമുഖീകരിക്കാൻ തങ്ങൾക്കു കഴിയുന്നില്ലെന്നും അവർ പറയുന്നു. ഏകീകൃത സിവിൽ കോഡ്, ജനസംഖ്യാനിയന്ത്രണം തുടങ്ങിയ വിഷങ്ങളിലും ആശങ്കകൾ നിലനിൽക്കുന്നുണ്ടെന്നും നേതാക്കൾ ചൂണ്ടിക്കാണിക്കുന്നു. പൗരത്വനിയമ ഭേദഗതി, ദേശീയ പൗരത്വ രജിസ്റ്റർ എന്നിവയിലുള്ള അഭിപ്രായവ്യത്യാസം മൂലം ബെജെപിയുടെ ന്യൂനപക്ഷ ഘടകത്തിൽനിന്ന് കഴിഞ്ഞ ആഴ്ചയും ഏതാനും ഭാരവാഹികൾ രാജിവെച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP