Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'യുവദീപ്തി' പെരുന്നാൾ സപ്ലിമെന്റ് പ്രകാശനം ചെയ്തു

'യുവദീപ്തി' പെരുന്നാൾ സപ്ലിമെന്റ് പ്രകാശനം ചെയ്തു

സ്വന്തം ലേഖകൻ

പന്തളം : കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്‌സ് കത്തീഡ്രലിലെ പള്ളിഭാഗം യുവജന പ്രസ്ഥാനത്തിന്റെ മുഖപത്രമായ 'യുവദീപ്തി' ത്രൈമാസികയുടെ 2020 പെരുന്നാൾ സപ്ലിമെന്റ് പ്രകാശനം ചെയ്തു. ഇടവക പെരുന്നാൾ ദിനത്തിൽ കുർബ്ബാനയ്ക്ക് ശേഷം തിരുവനന്തപുരം ഭദ്രാസനാധിപൻ ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത ഇടവക വികാരി റവ .ഫാ .ഷിബു വർഗീസിൽ നിന്ന് ഏറ്റുവാങ്ങി പ്രകാശനം നടത്തിയത്.

ഇടവക സഹവികാരി റവ. ഫാ. മത്തായി സഖറിയ, ചീഫ് എഡിറ്റർ ജോൺ ജയിംസ്, സർക്കുലേഷൻ മാനേജർ ജിക്കു രാജ് , പള്ളിഭാഗം യുവജനപ്രസ്ഥാനം ഭാരവാഹികൾ, ഇടവക ഭരണസമിതി അംഗങ്ങൾ എന്നിവർ തദവസരത്തിൽ സന്നിഹിതരായിരുന്നു.മലങ്കര സഭയിലെ യുവജന പ്രസ്ഥാനങ്ങളിലെ ആദ്യ പ്രസിദ്ധീകരണം എന്ന തലയെടുപ്പോടെ 1984- ൽ പ്രാരംഭം കുറിച്ച യുവദീപ്തി ത്രൈമാസികയുടെ മുപ്പത്തിയഞ്ചാം ലക്കത്തിലെ മൂന്നാം വാള്യം ആണ് പുറത്തിറങ്ങിയത്.

ഇടവകയിൽ സ്ഥിതിചെയ്യുന്ന പരിശുദ്ധ സ്‌തേഫാനോസ് സഹദായുടെ തിരുശേഷിപ്പ് മുഖചിത്രം ആക്കിയ മാസികയിൽ വിശുദ്ധ സ്‌തേഫാനോസ് സഹദായുടെ ജീവിതവും പെരുന്നാളുകളുടെ ചരിത്രവും അനുകാലിക പ്രാധാന്യവുമാണ് മുഖ്യപ്രമേയം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP