Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സെൻസസ്, എൻ.ആർ.സി, എൻ.പി.ആർ എന്നിവ എന്താണ്; എൻ.പി.ആർ നടപ്പലാക്കില്ലെന്ന് പറഞ്ഞ ഇടത് സർക്കാർ വീട് കയറി എൻ.പി ആർ നടപ്പിലാക്കുന്നത് സെൻസസ് മറവിൽ; പിണറായി സർക്കാരിന്റെ പൊള്ളവാദങ്ങളെ പൊളിച്ചടുക്കി സീരിയൽ താരവും മഹിള കോൺഗ്രസ് പ്രവർത്തകയുമായ വീണ എസ്. നായർ; വീഡിയോ വൈറൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം:പിണറായി സർക്കാരിന്റെ കുപ്രചരണങ്ങളെ പൊളിച്ചടുക്കി മഹിള കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും ടിവി ആങ്കറുമായ അഡ്വ വീണ എസ്.നായർ. സെൻസസ്, എൻ.പി.ആർ, എൻ.ആർ.സി എന്നി വിഷയത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാക്കുകളെ ഉദ്ധരിച്ചാണ് വീണ പ്രതികരണവുമായി രംഗത്തെത്തുന്നത്. സെൻസസ് മറവിൽ എൻ.പി.ആർ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട സർക്കാരിന്റെ പൊള്ളവാദം പൊളിച്ചടുക്കിയാണ് അഡ്വ വീണ രംഗത്തെത്തുന്നത്.

എന്താണ് സെൻസസ്, എന്താണ് എൻ.ആർ.സി എന്നിവ വ്യക്തമാക്കുകയാണ് ഇപ്പോൾ വീഡിയോയിലൂടെ. പത്ത് വർഷത്തിലൊരിക്കൽ ഇന്ത്യക്കാരായുള്ള ജനങ്ങളുടെ വീട് കയറി എടുക്കുന്ന കണക്കെടുപ്പാണ് സെൻസ്്. എന്നാൽ ഇന്ത്യക്കാരുടെ കണക്കെടുപ്പാണ് സെൻസസിസലൂടെ ഉദ്ദേശിക്കുന്നത്. അടൽ വിഹാരി വാജ്‌പെയുടെ പ്രത്യേക താൽപര്യപ്രകാരം ആറ് മാസത്തിലധികമായി ഇന്ത്യയിൽ താമസിച്ചിട്ടുള്ള ഇന്ത്യക്കാരുടേയും വിദേശികളുടേയും ക്ലീൻ രേഖ പരിശോധിക്കുന്ന രീതിയാണ് എൻ.പി.ആർ. സെൻസസ് എന്നത് കണക്കെടുപ്പ് പ്രക്രിയയും എൻ.പി.ആർ എന്നത് വിശദാംശങ്ങളിലേക്ക് കടന്ന് ചെന്ന് നടത്തുന്ന പ്രക്രിയയുമാണെന്നാണ് വീണ വ്യക്തമാക്കുന്നത്.

എന്നാൽ ഇവയിൽ നിന്നും വ്യത്യസ്തമാണ് എൻ.ആർ.സി അധവാ നാഷണൽ സിറ്റിസൺ ഫോർ രജിസ്റ്റർ-വീണ പറയുന്നു. ശേഖരിക്കപ്പെട്ട എൻ.പി.ആറിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ പൗരന്മാരുടെ പട്ടിക തയ്യറാക്കുന്നതാണ് എൻ,സി.ആർ. .എന്തുകൊണ്ടാണ് പിണറായി സർക്കാരിനെതിരെ പ്രതിപക്ഷം ആരോപണം ഉയർത്തുന്നത് എന്നതിന്റെ കാര്യവും വീണ തുടർന്ന് വിശദാക്കുകയാണ് വീഡിയോയിലൂടെ.എൻ.പി.ആർ കേരളത്തിൽ നടപ്പിലാക്കില്ല എന്ന വസ്തുതയാണ് വീണ വെളിപ്പെടുത്തുന്നത്.

ആഗസ്റ്റിൽ എൻ.പിആർ. രേഖപ്പെടുത്തുമെന്ന ഓർഡർ പിൻവലിച്ചെന്ന്  പറയുന്ന സർക്കാർ സെൻസസുമായി ചേർന്ന് എൻ.പിആർ നടപ്പിലാക്കുമെന്ന മറ്റൊരു ഓർഡർ പുറത്തിറക്കുകയും ചെയ്യുന്നതിനെതിന്റെ സത്യാവസ്ഥയാണ് വീണ വെളിപ്പെടുത്തുന്നത്. സംശയത്തിന് വിധേയമാകുകയാണ് സർക്കാരിന്റെ വാക്കുകളുംപ്രവർത്തിയുമെന്ന് അഡ്വ വീണ ആരോപിക്കിന്നത്. വീണയുടെ ഇത് വിശദമാക്കിയുള്‌ല വീണയുടെ വീഡിയോ മൂന്ന് ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. 500ലധികം ഷെയറുകളും വീഡിയോയ്ക്കുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP