Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

രാജ്യത്തുള്ള ചൈനയിൽ നിന്നുള്ള ഒരാൾ വുഹാൻ വൈറസ് സ്ഥീരികരിച്ചതോടെ എങ്ങും സുരക്ഷാ മാർഗനിർദ്ദേശങ്ങൾ; പൊതുസ്ഥലത്ത് മാസ്‌കുകൾ ധരിച്ച് പോകാൻ ജനങ്ങൾക്ക് നിർദ്ദേശം; ടാക്‌സി, ബസ് ഡ്രൈവർമാർക്കും സുരക്ഷാ മുന്നൊരുക്കങ്ങൾ നടത്താൻ മുന്നറിയിപ്പ്

രാജ്യത്തുള്ള ചൈനയിൽ നിന്നുള്ള ഒരാൾ വുഹാൻ വൈറസ് സ്ഥീരികരിച്ചതോടെ എങ്ങും സുരക്ഷാ മാർഗനിർദ്ദേശങ്ങൾ; പൊതുസ്ഥലത്ത് മാസ്‌കുകൾ ധരിച്ച് പോകാൻ ജനങ്ങൾക്ക് നിർദ്ദേശം; ടാക്‌സി, ബസ് ഡ്രൈവർമാർക്കും സുരക്ഷാ മുന്നൊരുക്കങ്ങൾ നടത്താൻ മുന്നറിയിപ്പ്

സ്വന്തം ലേഖകൻ

ചൈനയിൽ ഭീതി പടർത്തി പടരുന്ന വുഹാൻ വൈറസ് ബധ സിംഗപ്പൂരിൽ ഒരാൾക്ക് സ്ഥിരികരിച്ചതോടെ എങ്ങും സുരക്ഷാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.പൊതുജനങ്ങളോട് പൊതുസ്ഥലത്ത് മാസ്‌കുകൾ ധരിക്കാൻ നിർദ്ദേശം നല്കിയിട്ടുണ്ട്. സാധാരണ മാസ്‌കുകളെക്കാൾ ശസ്ത്രക്രിയാ മാസ്‌കുകള്ഡ വേണം ധരിക്കാനെന്നും അധികൃതർ മുന്നറിയിപ്പ് നല്കി.

ശസ്ത്രക്രിയാ മാസ്‌കുകൾ വൈറസിന്റെ വ്യാപനം കുറയ്ക്കാൻ സഹായിക്കും, മാത്രമല്ല പൊതുജനങ്ങൾക്ക് ഇത് കൂടുതൽ പ്രായോഗികവുമാണെന്നും അധിതർ അറിയിച്ചു. ഇത് വലിയ കണികത്തുള്ളികളെ തടയുന്നതിനും ധരിക്കുന്നയാളുടെ വായിലേക്കും മൂക്കിലേക്കും എത്തുന്നതിനെ തടയുന്നതിനും ധരിക്കുന്നവരുടെ ഉമിനീർ, ശ്വസന സ്രവങ്ങൾ എന്നിവ മറ്റുള്ളവർക്ക് എക്‌സ്‌പോഷർ ചെയ്യുന്നത് കുറയ്ക്കുന്നതിനും ഇവ സഹായിക്കുന്നതായി അധികൃതർ അറിയിച്ചു.ട്രാൻസ്‌പോർട്ട് കമ്പനികളും ബസ്, ടാക്‌സി ഡ്രൈവർമാരോട് സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കാൻ നിർദ്ദേശം നല്കിയിട്ടുണ്ട്.

ചൈനക്കാരനായ 66 കാരനിലാണ് ഇപ്പോൾ വൈറസ് ബാധ സ്ഥീരികരിച്ചിരിക്കുന്നത്. ഇത് പടരാൻ സാധ്യത ഉള്ളതിനാലാണ് മുൻകരുതലുകൾ സ്വീകരിക്കാൻ മുന്നറിയിപ്പ് നല്കിയത്. തിങ്കളാഴ്‌ച്ച ചൈനയിൽ നിന്നും 9 പേരടങ്ങുന്ന സംഘമായി എത്തിയവരാണ് ഇവർ. എന്നാൽ വൈറസ് പടർന്നതായി ഇത് വരെ സ്ഥീരികരിച്ചിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP