Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ധനവില ഇന്നും താഴേക്ക്; പെട്രോൾ ലിറ്ററിന് 22 പൈസയും ഡീസലിൽ വില 25 പൈസയും കുറഞ്ഞു; പത്ത് ദിവസത്തിനുള്ളിൽ കുറഞ്ഞത് 1.50 രൂപ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പെട്രോൾ വില ഇന്നും താഴേക്ക്.പെട്രോൾ വില ലിറ്ററിന് 22 പൈസയും ഡീസൽവില 25 പൈസയുമാണ് കുറച്ചത്.കഴിഞ്ഞദിവസം പെട്രോളിന് 17 പൈസയും ഡീസലിന് 19 പൈസയും കുറച്ചിരുന്നു.തുടർച്ചയായി രണ്ടാമത്ത ദിവസവും പെട്രോൾ, ഡീസൽ വില കാര്യമായിതന്നെ കുറഞ്ഞിരിക്കുന്നത്. ഇതോടെ ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 74.43 രൂപയായി. ഡീസലിനാകട്ടെ 67.61 രൂപയുമാണ് വില. മുംബൈയിൽ യഥാക്രമം 80.03 ഉം 70.88 രൂപയാണ് വില. ജനുവരി 12നുശേഷം പെട്രോൾ, ഡീസൽ വില കുറയുന്ന ട്രൻഡാണ്. ശരാശരി 1.5 രൂപ ലിറ്ററിന് കുറഞ്ഞു.

അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില കുറയുകയാണ്. ചൈനയിലെ കൊറോണ വൈറസ് ഭീതി ആഗോളതലത്തിൽ എണ്ണ ഉപഭോഗത്തിൽ ഇടിവുണ്ടാക്കുമെന്ന വിലയിരുത്തലിലാണ് എണ്ണവില കുറയുന്നത്. ബാരലിന് 62 ഡോളർ നിലവാരത്തിലാണ് ബ്രന്റ് ക്രൂഡ് വില.

പെട്രോൾ വില കേരളത്തിൽ
കൊച്ചി-76.37
കോഴിക്കോട്-76.67
തിരുവനന്തപുരം-77.86

ഡീസൽവില

കൊച്ചി-58.56
കോഴിക്കോട്-71.64
തിരുവനന്തപുരം-72.73

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP