Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

'വീട്ടിൽ പുതിയ മുറിയുടെ നിർമ്മാണത്തിനായെത്തിയ ജോലിക്കാരിൽ ചിലർ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി ഭക്ഷണം കഴിക്കുന്നത് ശ്രദ്ധിച്ചു; സംശയം തോന്നി തിരക്കിയപ്പോൾ അറിഞ്ഞത് അവർ ഇന്ത്യക്കാരല്ലെന്നാണ്'; ബംഗ്ലാദേശികളെ അവരുടെ ഭക്ഷണരീതിയിലുടെ തിരിച്ചറിയാമെന്ന പ്രസ്താവനയുമായി ബിജെപി നേതാവ്

മറുനാടൻ ഡെസ്‌ക്‌

ഇന്തോർ:ബംഗ്ലാദേശിൽ നിന്നെത്തിയ തൊഴിലാളികളെ അവരുടെ ഭക്ഷണശീലം കൊണ്ട് തിരിച്ചറിയാനാകുമെന്ന വിവാദ പ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വർഗീയ. അവരുടെ വിചിത്രമായ ഭക്ഷണശീലം ശ്രദ്ധയിൽപ്പെട്ടതോടെ അവരുടെ പൗരത്വത്തിൽ സംശയം തോന്നിയിരുന്നതായി ബിജെപി നേതാവ് പ്രതികരിക്കുന്നു. പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് ഇന്തോറിൽ നടന്ന സെമിനാറിൽ പ്രസംഗിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

വീട്ടിൽ പുതിയ മുറിയുടെ നിർമ്മാണത്തിനായെത്തിയ ജോലിക്കാരിൽ ചിലർ മറ്റുള്ളവരിൽനിന്ന് വ്യത്യസ്തമായി അവൽ ഭക്ഷണം മാത്രമാണ് കഴിക്കാറുള്ളത്. ഇതിൽ സംശയം തോന്നിയപ്പോൾ അവരുടെ സൂപ്പർവൈസറോടും കോൺട്രാക്ടറോടും കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് ഇവർ ഇന്ത്യക്കാരല്ല മറിച്ച് ബംഗ്ലാദേശികളാണെന്ന യാഥാർഥ്യം തിരിച്ചറിഞ്ഞതെന്നും കൈലാഷ് വിജയ്വർഗീയ പറഞ്ഞു.

ഇവർ ബംഗ്ലാദേശികളാണെന്ന് എനിക്ക് സംശയം തോന്നി രണ്ട് ദിവസങ്ങൾക്കകം അവരെല്ലാം വീട്ടിലെ ജോലി നിർത്തി തിരിച്ചുപോയി. അതേസമയം ഇക്കാര്യത്തിൽ താൻ പൊലീസിൽ പരാതിയൊന്നും നൽകിയിട്ടില്ല. ജനങ്ങൾ ഇത്തരം തൊഴിലാളികളെ തിരിച്ചറിയാൻ വേണ്ടി മാത്രമാണ് ഇക്കാര്യം സൂചിപ്പിച്ചതെന്നും വിജയ്വർഗീയ കൂട്ടിച്ചേർത്തു.

ഇന്ത്യക്ക് പുറത്തുനിന്നുള്ള തീവ്രവാദികൾ രാജ്യത്തിനകത്ത് തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നതിനെയും ബിജെപി നേതാവ് ശക്തമായി വിമർശിച്ചു. കഴിഞ്ഞ ഒന്നര വർഷമായി ബംഗ്ലാദേശി തീവ്രവാദികൾ തന്നെ നോട്ടമിട്ടിട്ടുണ്ട്. അതിനാൽ തനിക്കൊപ്പം എപ്പോഴും ആറ് ആയുധധാരികളുടെ സുരക്ഷയുണ്ടെന്നും അദ്ദേഹം വ്യക്താക്കി.

ചിലർ പറഞ്ഞുപരത്തുന്ന കിംവദന്തികളിൽ തെറ്റിദ്ധരിക്കരുത്. രാജ്യ താൽപര്യത്തിനുള്ളതാണ് കേന്ദ്രത്തിന്റെ പൗരത്വ ഭേദഗതി നിയമം. യഥാർഥ അഭയാർഥികളെ തിരിച്ചറിഞ്ഞ് അഭയം നൽകാനും ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയായ നുഴഞ്ഞുകയറ്റക്കാരെ തിരിച്ചറിയാനും പൗരത്വ നിയമത്താൽ സാധിക്കുമെന്നും വിജയ്വർഗീയ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP