Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബഹ്‌റൈൻ എസ്.കെ.എസ്.എസ്.എഫ് മനുഷ്യജാലിക ഇന്ന് കേരളീയ സമാജത്തിൽ; ഉസ്താദ് ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ഹൈബി ഈഡൻ എംപി , മജീദ് സാഹിബ് പങ്കെടുക്കും

ബഹ്‌റൈൻ എസ്.കെ.എസ്.എസ്.എഫ് മനുഷ്യജാലിക ഇന്ന് കേരളീയ സമാജത്തിൽ; ഉസ്താദ് ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ഹൈബി ഈഡൻ എംപി , മജീദ് സാഹിബ് പങ്കെടുക്കും

സ്വന്തം ലേഖകൻ

മനാമ: ബഹ്‌റൈൻ എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന മനുഷ്യജാലിക ഇന്ന് (24, വെള്ളിയാഴ്ച) രാത്രി 8.30ന് ബഹ്‌റൈൻ കേരളീയ സമാജം ഓഡിറ്റോറിയത്തിൽ നടക്കും.'രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതൽ' എന്ന പ്രമേയത്തിൽ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഇന്ത്യയിലും വിദേശ രാഷ്ട്രങ്ങളിലുമായി നിരവധി കേന്ദ്രങ്ങളിൽ എസ്.കെ.എസ്.എസ്.എഫ് കേന്ദ്ര കമ്മറ്റി സംഘടിപ്പിച്ചു വരുന്ന സൗഹൃദ സംഗമത്തിന്റെ ഭാഗമായാണ് ബഹ്‌റൈനിലും ഇന്ന് മനുഷ്യ ജാലിക സംഗമം നടക്കുന്നതെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കഴിഞ്ഞ 15 വർഷമായി സംഘടന നടത്തി വരുന്ന മനുഷ്യജാലിക സംഗമങ്ങൾക്ക് വർഷം തോറും പ്രസക്തി വർദ്ധിച്ച് വരികയാണെന്നും നിലവിലെ സാഹചര്യത്തിൽ കാലിക പ്രസക്തിയുള്ള വിഷയമാണ് ഇതിന്റെ പ്രമേയമെന്നും ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ഉസ്താദ് അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു.

ഇന്ത്യൻ ജനാധിപത്യത്തിനും മതേതര പൈതൃകത്തിനുമെതിരായി ഉയർന്നുവരുന്ന എല്ലാ വെല്ലുവിളികളെ കുറിച്ചും പൊതുസമൂഹത്തെ ബോധവത്കരിക്കുകയും വർഗീയ തീവ്രവാദ പ്രവണതക്കെതിരെയും ജനാധിപത്യത്തെ മലിനമാക്കുന്ന വിദ്വേഷ രാഷ്ട്രീയത്തിനെതിരേയും പൊതു സമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കുകയാണ് വർഷം തോറും റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് മനുഷ്യ ജാലികയിലൂടെ സംഘടന പ്രധാനമായും ലക്ഷ്യമിടുന്നത്. ഒപ്പം രാജ്യത്തിന്റെ മതേതര മൂല്യങ്ങളും സൗഹാർദ്ദവും പുതുതലമുറക്ക് കൈമാറുകയെന്നതും മനുഷ്യജാലിക സംഗമങ്ങളുടെ ലക്ഷ്യമാണ്- സംഘാടകർ വിശദീകരിച്ചു.

പരസ്പരം കൈകൾ ചേർത്തു പിടിച്ച് രാഷ്ട്ര നന്മക്ക് വേണ്ടിയുള്ള പ്രതിജ്ഞ, ദേശീയോദ്‌ഗ്രഥന ഗാനാലാപനം, പ്രമേയ പ്രഭാഷണം എന്നിവയാണ് മനുഷ്യജാലികയിൽ പ്രധാനമായും ഉൾപ്പെടുതതിയിരിക്കുന്നത്.

ചടങ്ങിൽ സമസ്ത എറണാംകുളം ജില്ലാ ജന.സെക്രട്ടറിയും പ്രമുഖ വാഗ്മിയും ബഹു ഭാഷാ പണ്ഢിതനുമായ ഉസ്താദ് ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തും. കൂടാതെ ഹൈബി ഈഡൻ എംപി, കെ.പി.എ മജീദ് സാഹിബ് എന്നിവർക്കു പുറമെ, ബഹ്‌റൈനിലെ മത-രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.

പരിപാടി ശ്രവിക്കാനായി സ്ത്രീകൾക്ക് പ്രത്യേക സൗകര്യവുമൊരുക്കിയിട്ടുണ്ട്. കൂടാതെ ബഹ്‌റൈനിലുടനീളം വിവിധ ഏരിയാ കേന്ദ്രങ്ങളിൽ നിന്നായി പ്രത്യേക വാഹന സൗകര്യവും ഏർപ്പെടുത്തിയിട്ടുണട്.
കൂടുതൽ വിവരങ്ങൾക്ക് +973 3953 3273, 33413570, 3973 3924 എന്നീ നന്പറുകളിലും വാഹന സൗകര്യത്തിന് ?+973 3300 7296, 3348 6275, 3327 1885 എന്നീ നന്പറുകളിലും ബന്ധപ്പെടാവുന്നതാണ്.

പത്ര സമ്മേളനത്തിൽ ഉസ്താദ് ഓണമ്പിള്ളി മുഹമ്മദ് ഫൈസി, അശ്‌റഫ് അൻവരി, ഹാഫിള് ശറഫുദ്ധീൻ, മജീദ് ചോലക്കോട്, നവാസ് കുണ്ടറ, മുഹമ്മദ് മോനു എന്നിവർക്കു പുറമെ സംഘാടകരായ ശഫീഖ് മൗലവി, ഉബൈദുല്ല റഹ് മാനി, നൗഫൽ, സിക്കന്തർ, ഷാനവാസ് കായംകുളം, നവാസ് നിട്ടൂർ, ജസീർ വാരം എന്നിവരും പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP