Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്തവരിൽ നിന്ന് ടി.ടി.ഇ പിഴയായി ഈടാക്കിയത് ഒന്നരക്കോടി രൂപ; ഇത്രവലിയ തുക ടിക്കറ്റില്ലാ യാത്രികരിൽ നിന്നും ഈടാക്കിയത ഒരു വർഷം കൊണ്ട്; സെൻട്രൽ റെയിൽവേക്ക് പിഴയിനത്തിൽ ഏറ്റവും കൂടുതൽ വരുമാനം സമ്മാനിച്ച ടി.ടി.ഇ ഇദ്ദേഹമാണ്

ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്തവരിൽ നിന്ന് ടി.ടി.ഇ പിഴയായി ഈടാക്കിയത് ഒന്നരക്കോടി രൂപ; ഇത്രവലിയ തുക ടിക്കറ്റില്ലാ യാത്രികരിൽ നിന്നും ഈടാക്കിയത ഒരു വർഷം കൊണ്ട്; സെൻട്രൽ റെയിൽവേക്ക് പിഴയിനത്തിൽ ഏറ്റവും കൂടുതൽ വരുമാനം സമ്മാനിച്ച ടി.ടി.ഇ ഇദ്ദേഹമാണ്

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: 2019ൽ ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്തവരിൽ നിന്ന് സെൻട്രൽ റെയിൽവേയിലെ ടി.ടി.ഇ പിഴയായി ഈടാക്കിയത് ഒന്നരക്കോടിയോളമെന്ന് റിപ്പോർട്ട്. ഫ്‌ളയിങ് സ്‌ക്വാഡ് അംഗമായ എസ്.ബി. ഗാലന്തെ എന്ന ടിക്കറ്റ് പരിശോധകനാണ് ഒരു വർഷം കൊണ്ട് ഇത്രവലിയ തുക ടിക്കറ്റില്ലാ യാത്രികരിൽ നിന്നും ഈടാക്കിയത്. 22,680 പേരിൽ നിന്നാണ് ഗാലന്തെ ഈ തുക പിഴയീടാക്കിയത്. സെൻട്രൽ റെയിൽവേക്ക് പിഴയിനത്തിൽ ഏറ്റവും കൂടുതൽ വരുമാനം സമ്മാനിച്ച ടി.ടി.ഇയാണ് ഇദ്ദേഹം.

സെൻട്രൽ റെയിൽവേയിലെ മറ്റ് മൂന്ന് ടി.ടി.ഇമാർ കൂടി ഒരു കോടിയിലേറെ തുക കഴിഞ്ഞ വർഷം പിഴയീടാക്കിയെന്ന് അധികൃതർ അറിയിച്ചു. റെയിൽവേക്ക് മികച്ച വരുമാനം നേടിക്കൊടുത്ത ടി.ടി.ഇമാരെ ജനറൽ മാനേജർ കാഷ് അവാർഡ് നൽകി അനുമോദിച്ചതായി ചീഫ് പബ്ലിക് റിലേഷൻസ് ഓഫിസർ പറഞ്ഞു. 2019ൽ സെൻട്രൽ റെയിൽവേക്ക് പിഴയിനത്തിൽ 192.51 കോടി രൂപയാണ് പിഴയിനത്തിൽ വരുമാനം ലഭിച്ചത്. 2018ൽ ഇത് 168.3 കോടിയായിരുന്നു.

ടിക്കറ്റില്ലാതെ യാത്രക്കെതിരെ പതിവായി ഇറങ്ങുന്നുണ്ടെങ്കിലും ഇത്തരം കേസുകളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു. യാത്രാ കേസുകൾ 10.41 ശതമാനവും വർദ്ധിച്ചതായി കണക്കുകൾ പറുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP