Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോട്ടയത്ത് എസിവി ചാനൽ ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിൽ വൻതീപിടുത്തം; തീ ആളിപ്പടരുന്നത് കണ്ട് ജീവനക്കാർ ഓടി രക്ഷപ്പെട്ടതിനാൽ വൻദുരന്തം ഒഴിവായി; ഓഫീസിന് ഉള്ളിലെ എസി വൻശബ്ദത്തോടെ പൊട്ടിത്തെറിച്ചെന്ന് ജീവനക്കാർ

കോട്ടയത്ത് എസിവി ചാനൽ ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിൽ വൻതീപിടുത്തം; തീ ആളിപ്പടരുന്നത് കണ്ട് ജീവനക്കാർ ഓടി രക്ഷപ്പെട്ടതിനാൽ വൻദുരന്തം ഒഴിവായി; ഓഫീസിന് ഉള്ളിലെ എസി വൻശബ്ദത്തോടെ പൊട്ടിത്തെറിച്ചെന്ന് ജീവനക്കാർ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം : എ സി വി ചാനൽ ഓഫീസ് അടക്കം പ്രവർത്തിക്കുന്ന നഗരമധ്യത്തിലെ കെട്ടിടത്തിൽ വൻ അഗ്‌നിബാധ. അഗ്‌നി ബാധയെ തുടർന്ന് ലക്ഷക്കണക്കിന് രൂപയുടെ നാശ നഷ്ടം സംഭവിച്ചതായി സൂചന. അഗ്‌നി ശമന സേനയെത്തി തീ നിയന്ത്രണ വിധേയമാക്കി. സ്റ്റാർ ജംഗ്ഷനിലെ എക്‌സോൺ ബിൽഡിംഗിൽ വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെ ആയിരുന്നു തീ പിടുത്തം. തീ ആളിപ്പടരുന്നത് കണ്ട് എ സി വി ഓഫീസിലുണ്ടായിരുന്ന ആറ് ജീവനക്കാർ ഓടി രക്ഷപെട്ടതിനാൽ വൻ ദുരന്തം ഒഴിവായി.

ഓഫീസിലെ ഉപകരണങ്ങളും നെറ്റ് വർക്ക് സംവിധാനങ്ങളും ഉൾപ്പടെയുള്ളവ കത്തി നശിച്ചു. ഓഫീസിനുള്ളിലെ എ സി വൻ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ജീവനക്കാർ പറഞ്ഞു. നഷ്ടത്തിന്റെ തോത് ഇനിയും കണക്കാക്കാനായിട്ടില്ല. ഈ കെട്ടിടത്തിൽ ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ ഷോറൂമും പ്രവർത്തിക്കുന്നുണ്ട്. ഈ കെട്ടിടത്തോട് ചേർന്നുള്ള ബിൽഡിംഗിൽ പത്തോളം വ്യാപര സ്ഥാപനങ്ങൾ പ്രർത്തിക്കുന്നുണ്ട്. അഗ്‌നി ശമന സേനയെത്തി തീ നിയന്ത്രണ വിധേയമാക്കിയതിനാൽ വൻ നാശനഷ്ടം ഒഴിവാകുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP