Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുഎസ്- ചൈന വ്യാപാര യുദ്ധത്തിൽ വന്ന ഇളവ് സാമ്പത്തിക അന്തരീക്ഷത്തെ അനുകൂലമായി ബാധിച്ചു: വളർച്ചാനിരക്ക് വരുംവർഷങ്ങളിൽ മെച്ചപ്പെടാനുള്ള സാധ്യതകളേറെ; ഇന്ത്യയുടെ വളർച്ചാ നിരക്കിലെ കുറവ് താത്കാലികമെന്ന് ഐ.എം.എഫ്. അധ്യക്ഷ

യുഎസ്- ചൈന വ്യാപാര യുദ്ധത്തിൽ വന്ന ഇളവ് സാമ്പത്തിക അന്തരീക്ഷത്തെ അനുകൂലമായി ബാധിച്ചു: വളർച്ചാനിരക്ക് വരുംവർഷങ്ങളിൽ മെച്ചപ്പെടാനുള്ള സാധ്യതകളേറെ; ഇന്ത്യയുടെ വളർച്ചാ നിരക്കിലെ കുറവ് താത്കാലികമെന്ന് ഐ.എം.എഫ്. അധ്യക്ഷ

മറുനാടൻ മലയാളി ബ്യൂറോ

ദാവോസ്: ഇന്ത്യയുടെ വളർച്ചാ നിരക്കിലെ കുറവ് താത്കാലികമാണെന്ന് ഐ.എം.എഫ്. അധ്യക്ഷ ക്രിസ്റ്റലീന ജോർജീവിയ. ഇന്ത്യയുടെ വളർച്ചാനിരക്ക് വരുംവർഷങ്ങളിൽ മെച്ചപ്പെടാനുള്ള സാധ്യതകളുണ്ടെന്നും ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഉച്ചകോടിയിൽ അവർ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ വർഷം ഒക്ടോബറിൽ പുറത്തിറക്കിയ വേൾഡ് എക്കണോമിക് ഔട്ട്‌ലുക്ക് റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്നതിനേക്കാൾ ഉപരിയായി ആഗോള സാമ്പത്തിക അന്തരീക്ഷം മെച്ചപ്പെട്ടിട്ടുള്ളതായും യുഎസ്- ചൈന വ്യാപാര യുദ്ധത്തിൽ വന്ന ഇളവ് സാമ്പത്തിക അന്തരീക്ഷത്തെ അനുകൂലമായി ബാധിച്ചതായും ക്രിസ്റ്റലീന ജോർജീവിയ കൂട്ടിച്ചേർത്തു.

ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ പ്രതീക്ഷിത വളർച്ചാനിരക്കുകൾ കഴിഞ്ഞദിവസം ഐഎംഎഫ് 6.1 ശതമാനത്തിൽ നിന്ന് 4.8 വെട്ടിച്ചുരുക്കിയിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP