Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജോസ് പക്ഷം സ്ഥാനാർത്ഥിയെ നിർത്തിയാൽ കഴിഞ്ഞ തവണ നെൽ കർഷക യൂണിയൻ നേതാവ് മത്സരിച്ച ഗതിയാകും: കുട്ടനാട്ടിൽ നേതാക്കൾ പ്രസംഗിക്കാൻ എത്തിയാൽ പാലാ മോഡൽ കൂക്കിവിളി ഉണ്ടാകില്ല; സ്ഥാനാർത്ഥി നിർണയത്തിനായി അഞ്ചംഗ സമിതിയെ നിയോഗിച്ചതിന് പിന്നാലെ ജോസഫ് വിഭാഗത്തിന്റെ പുതിയ നീക്കം; ജോസ്-ജോസഫ് വിഭാഗം പോരടിക്കുമ്പോൾ തീരുമാനമെടുക്കാൻ കഴിയാതെ യുഡിഎഫ്

ജോസ് പക്ഷം സ്ഥാനാർത്ഥിയെ നിർത്തിയാൽ കഴിഞ്ഞ തവണ നെൽ കർഷക യൂണിയൻ നേതാവ് മത്സരിച്ച ഗതിയാകും: കുട്ടനാട്ടിൽ നേതാക്കൾ പ്രസംഗിക്കാൻ എത്തിയാൽ പാലാ മോഡൽ കൂക്കിവിളി ഉണ്ടാകില്ല; സ്ഥാനാർത്ഥി നിർണയത്തിനായി അഞ്ചംഗ സമിതിയെ നിയോഗിച്ചതിന് പിന്നാലെ ജോസഫ് വിഭാഗത്തിന്റെ പുതിയ നീക്കം; ജോസ്-ജോസഫ് വിഭാഗം പോരടിക്കുമ്പോൾ തീരുമാനമെടുക്കാൻ കഴിയാതെ യുഡിഎഫ്

മറുനാടൻ മലയാളി ബ്യൂറോ

കുട്ടനാട്: കുട്ടനാട്ടിലെ ഉപതിരഞ്ഞെടുപ്പ് ഇത്തവണ ഏറെ തലവേദനയാവുന്നത് യുഡിഎഫ് നേതൃത്വത്തിന് തന്നെയാണ്. ഇതിനായുള്ള ചരടുവലികൾ യുഡിഎഫിൽ തുടങ്ങി കഴിഞ്ഞെങ്കിലും കൃത്യമായ സമവാക്യത്തിലേക്ക് എത്തിയിട്ടില്ലെന്നതാണ് ഏറെ ശ്രദ്ധേയം. എന്നാൽ, ജോസഫ് വിഭാഗം സീറ്റിൽ പിടിമുറുക്കി കേരള കോൺഗ്രസ് ജോസഫ് വിഭാഗം രംഗത്തെത്തിയപ്പോൾ ജോസ് -ജോസഫ് വിഭാഗത്തിലെ പോര് ശ്കതമാകുകയാണ്. 

തോമസ് ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന കുട്ടനാട് സീറ്റിൽ സ്ഥാനാർത്ഥി നിർണയ ചർച്ചകൾ ആരംഭിച്ചിട്ടില്ല എന്നായിരുന്നു യുഡിഎഫ് നേതാക്കൾ നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാൽ, കേരളാകോൺഗ്രസിലെ തർക്കം യുഡിഎഫിന് തലവേദനയാകാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. കുട്ടനാട് സീറ്റിൽ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കിയാണ് പിജെ ജോസഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതോടെ യുഡിഎഫിന് തലവേദനനായി കേരളാ കോൺഗ്രസ് പ്രതിസന്ധിയിലേക്ക് നിങ്ങുന്ന സാഹചര്യമാണുള്ളത്.

സീറ്റ് തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് ജോസ് കെ മാണി വിഭാഗം ആവർത്തിച്ചു പറയുമ്പോൾ കഴിഞ്ഞ തവണ മൽസരിച്ച ജേക്കബ് എബ്രഹാമിനെ സ്ഥാനാർത്ഥി പ്രഖ്യാപിച്ച് പി ജെ ജോസഫ് മുന്നോട്ട് പോകുകയാണ്. ഇതോടെയാണ് കുട്ടനാട് സീറ്റിന്റെ കാര്യത്തിൽ വലിയ പ്രശ്‌നങ്ങൾ രൂപപ്പെട്ടിരിക്കുന്നത്. എന്നാൽ ജോസ് കെമാണി വിഭാഗത്തിൽ അവകാശവാദങ്ങൾ കാര്യമാക്കുന്നില്ലെന്നും ജോസഫ് പറയുന്നു.

കേരളാ കോൺഗ്രസിലെ തർക്കം തുടർന്നാൽ സീറ്റ് തങ്ങൾ ഏറ്റെടുക്കുമെന്ന കോൺഗ്രസിന്റെ മുന്നറിയിപ്പിനെ വകയവയ്‌ക്കെതെയാണ് ജോസഫ്-ജോസ് കെ മാണി വിഭാഗങ്ങൾ കൊമ്പ്‌കോർക്കുന്നത്. സീറ്റ് കോൺഗ്രസിന് ഏറ്റെടുക്കാൻ അവകാശമില്ലെന്ന് ജോസഫ് പറയുന്നത്, അതിനുള്ള സാഹചര്യമില്ലെന്നും അദ്ദേഹം പറയുന്നു.

യുഡിഎഫിന് ഒരു സ്ഥാനാർത്ഥിയെ ഉണ്ടാകൂ. ജോസ് പക്ഷം സ്ഥാനാർത്ഥിയെ നിർത്തിയാൽ കഴിഞ്ഞ തവണ നെൽ കർഷക യൂണിയൻ നേതാവ് മത്സരിച്ച ഗതിയാകും വരികയെന്നും ജോസഫ് വ്യക്തമാക്കി. കുട്ടനാട്ടിൽ നേതാക്കൾ പ്രസംഗിക്കാൻ എത്തിയാൽ പാലാ മോഡൽ കൂക്കിവിളി ഉണ്ടാകില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ യുഡിഎഫ് ധാരണ പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പി ജെ ജോസഫ് വ്യക്തമാക്കി രംഗത്തെത്തിയത്.

എന്നാൽ പാലാ ആവർത്തിക്കാൻ തങ്ങൾ ഒരു രീതിയിലും കൂട്ടുനിൽക്കില്ലെന്നാണ് ജില്ലയിലെ കോൺഗ്രസ് നേതൃത്വം ഒന്നടങ്കം പറയുന്നത്. ജോസഫ് വിഭാഗം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചപ്പോൾ ജോസ് വിഭാഗം സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. സംസ്ഥാന സമിതിയംഗം ഷാജോ സെബാസ്റ്റ്യന്റെ പേരാണ് ഒടുവിൽ ഉയർന്നു കേൾക്കുന്നത്. ചങ്ങനാശ്ശേരി എസ്ബി കോളേജ് അദ്ധ്യാപകനായ ഷാജോയ്ക്ക് കുട്ടനാട്ടിലുള്ള ബന്ധങ്ങളും ശിഷ്യസമ്പത്തും തുണയാകുമെന്നാണ് ജോസ് വിഭാഗം കരുതുന്നതെന്ന് ഇതിനോടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

ചരൽകുന്നിൽ നടന്ന നേതൃ ക്യാമ്പിൽ ജോസ് വിഭാഗം കുട്ടനാട് സ്ഥാനാർത്ഥി നിർണയത്തിനായി അഞ്ചംഗ സമിതിയെ നിയോഗിച്ചിരുന്നു. പിന്നാലെയാണ് പി ജെ ജോസഫിന്റെ പുതിയ നീക്കം. ഇരു വിഭാഗങ്ങളും പരസ്പരം പോരടിക്കുമ്പോൾ ശക്തമായ തീരുമാനമെടുക്കാതിരിക്കാൻ യുഡിഎഫിന് കഴിയുന്നില്ല. രണ്ട് വിഭാഗങ്ങളും സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് മുന്നോട്ട് പോയാൽ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുന്ന സാഹചര്യം ഉണ്ടായേക്കാം.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP