Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലയാളി വിദ്യാർത്ഥിനിയുടെ മൃതദേഹം ഇന്ത്യാനയിലെ യുണിവേഴ്‌സിറ്റി തടാകത്തിൽ; അമേരിക്കയിലെ നോട്ടറെ ഡാം യൂണിവേഴ്‌സിറ്റിയിൽ മരിച്ചത് എറണാകുളം സ്വദേശിനികളുടെ മകൾ; ഓട്ടിസം ബാധിച്ച കുടിക്കളെ സഹായിക്കാൻ പദ്ധതികൾ മനസിൽ കൊണ്ടു നടന്ന ആൻ റോസ് ജെറിയുടെ മരണത്തിൽ നടുങ്ങി കുടുംബവും കൂട്ടുകാരും

മലയാളി വിദ്യാർത്ഥിനിയുടെ മൃതദേഹം ഇന്ത്യാനയിലെ യുണിവേഴ്‌സിറ്റി തടാകത്തിൽ; അമേരിക്കയിലെ നോട്ടറെ ഡാം യൂണിവേഴ്‌സിറ്റിയിൽ മരിച്ചത് എറണാകുളം സ്വദേശിനികളുടെ മകൾ; ഓട്ടിസം ബാധിച്ച കുടിക്കളെ സഹായിക്കാൻ പദ്ധതികൾ മനസിൽ കൊണ്ടു നടന്ന ആൻ റോസ് ജെറിയുടെ മരണത്തിൽ നടുങ്ങി കുടുംബവും കൂട്ടുകാരും

സ്വന്തം ലേഖകൻ

ഇന്ത്യാന: ജനുവരി 21 മുതൽ കാണാതായ യൂണിവേഴ്സിറ്റി ഓഫ് നോട്ടറെ ഡാം സീനിയർ വിദ്യാർത്ഥിനിയും മലയാളിയുമായ ആൻ റോസ് ജെറിയെ (21) തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

ക്യാമ്പസിനു സമീപമുള്ള സെന്റ് മേരിസ് തടാകത്തിൽ നിന്നും കണ്ടെടുത്ത മൃതദേഹം മിനിസോട്ടയിൽ നിന്നുള്ള ആൻ റോസിന്റേതാണെന്നു യൂണിവേഴ്സിറ്റി പ്രസിഡന്റ് റവ ജോൺ സ്ഥിരീകരിച്ചു. ചൊവാഴ്ച വൈകിട്ട് ക്യാമ്പസിനു സമീപമുള്ള കോൾമാൻ മോർസിലാണ് ഇവരെ അവസാനമായി കാണുന്നത് .ഇതേത്തുടർന്ന് വ്യാപകമായ തെരച്ചിൽ നടത്തിയിരുന്നു. ആന്റോസിനെ കണ്ടെത്തുന്നതിന് റെഡ് അലെർട്ടും പ്രഖ്യാപിച്ചിരുന്നു..

2016-ൽ മിനസോട്ടയിലെ ബ്ലെയിൻ ഹൈസ്‌കൂളിൽ നിന്നാണു ആൻ റോസ് ഹൈ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തീകരിച്ചത്. ഹൈസ്‌കൂൾ ലെവലിൽ നാഷനൽ മെറിറ്റ് സ്‌കോളർഷിപ്പ് നേടിയ ആൻ റോസ് , ചർച്ചിലും സജീവമായിരുന്നു. ആന്റോസിന്റെ മാതാപിതാക്കൾ എറണാകുളത്തു നിന്നുള്ളവരാണ്. മരണകാരണം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശരീരത്തിൽ ആന്തരികമായ മുറിവുകളൊന്നും കണ്ടെത്തിയിട്ടില്ല.

ചൊവ്വാഴ്ച രാത്രി 8.45മണിയോടെ കോൾമാൻ-മോഴ്സ് ഹാളിലാണ് ആൻ റോസിനെ അവസാനമായി കണ്ടതെന്ന് ഒരു പ്രാദേശിക ടെലിവിഷൻ ചാനൽ റിപ്പോർട്ട് ചെയ്തു.ഈ വർഷം ആൻ റോസിന്റെ ബിരുദ പഠനം കഴിയും. തുടർന്ന് ദന്ത പഠനം നടത്താൻ ആഗ്രഹിച്ചിരുന്നു. മാത്രമല്ല ഓട്ടിസം ബാധിച്ച കുട്ടികളെ സഹായിക്കാനും താൽപര്യമുണ്ടായിരുന്നു. മിനസോട്ട ബ്ലെയ്‌നിലെ സ്‌കൂളിലാണ് ആൻ റോസിന്റെ പ്രാഥമിക വിദ്യാഭ്യാസം. സ്‌കോളർഷിപ്പ് നേടിയിട്ടുള്ള ആൻ റോസ് ഓടക്കുഴൽ വിദഗ്ധയാണ്.

ആൻ റോസിനെ കഴിഞ്ഞ ചൊവ്വാഴ്ച കാണാതായതിനെത്തുടർന്ന് അന്വേഷണം നടക്കുന്നതിനിടെയാണ് ക്യാംപസിലെ തടാകത്തിൽ വിദ്യാർത്ഥിയുടെ മൃതശരീരം കണ്ടെത്തിയതെന്ന് സർവകലാശാല പ്രസിഡന്റ് റവ. ജോൺ ഐ. ജെൻകിൻസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP