Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ന്യൂസിലന്റിൽ വരൾച്ച പിടിമുറുക്കുന്നു; ചൂടൻ കാലവസ്ഥ എത്തിയതോടെ എങ്ങും തീ കത്തിക്കുന്നതിന് നിരോധനം; ജാഗ്രത പുലർത്താൻ നിർദ്ദേശം നല്കി അധികൃതർ

ന്യൂസിലന്റിൽ വരൾച്ച പിടിമുറുക്കുന്നു; ചൂടൻ കാലവസ്ഥ എത്തിയതോടെ എങ്ങും തീ കത്തിക്കുന്നതിന് നിരോധനം; ജാഗ്രത പുലർത്താൻ നിർദ്ദേശം നല്കി അധികൃതർ

സ്വന്തം ലേഖകൻ

ന്യൂസിലന്റിൽ വരൾച്ച പിടിമുറുക്കാൻ തുടങ്ങിയതോടെ എങ്ങും കനത്ത ചൂടാണ്. ഇതോണെ രാജ്യമെമ്പാടുമുള്ള നിരവധി പ്രദേശങ്ങളിൽ തീ കത്തിക്കുന്നതിന് നിരോധനം കൊണ്ട് വന്നിട്ടുണ്ട്. ഓക്ലൻ്‌റ അടക്കമുള്ള സ്ഥലങ്ങളിൽ വരണ്ട കാലാവസ്ഥ എത്തിയതോടെ ജനങ്ങളുടെ ജാഗ്രത പുലർത്താൻ നിർദ്ദേശം നല്കിയിട്ടുണ്ട്.

തീപിടുത്ത നിരോധനത്തിന് വിധേയമാകുന്ന പ്രദേശങ്ങളിൽ തി കത്തിക്കുന്നത്് കുറ്റകരമായിരിക്കും.ചൊവ്വാഴ്ച മുതൽ ഓക്ക്ലാൻഡും നോർത്ത് വൈകാറ്റോയും നിരോധിത അഗ്‌നിശമന പ്രദേശമായി മാറും.നവംബർ മുതൽ ഓക്ക്‌ലാൻഡ് മേഖലയിലുടനീളം ഒരു നിയന്ത്രിത അഗ്‌നിശമന സീസൺ നടക്കുന്നുണ്ടെങ്കിലും ഫയർ ആൻഡ് എമർജൻസി പറയുന്നത് ഇവ ലംഘിക്കപ്പെടുന്നുണ്ടെന്നാണ്.

നിങ്ങളുടെ പ്രദേശത്ത് തീ കത്തിക്കാൻ നിങ്ങളെ അനുവദിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാൻ, www.checkitsalright.nz എന്ന വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്.എല്ലാ വേനൽക്കാലത്തും ആളുകൾ ചെയ്തുകൊണ്ടിരുന്ന കാര്യങ്ങൾ ഇപ്പോൾ ഗുരുതരമായ അഗ്‌നി അപകടസാധ്യതയായി കണക്കാക്കമെന്നും നിങ്ങളുടെ പുൽത്തകിടികൾ വെട്ടി കത്തിക്കുന്നതടക്കം ജാഗ്രത പുലർ്ത്താനും നിർദ്ദേശിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP